Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
UK Special
  23-03-2026
അറേബ്യന്‍ കടലില്‍ ബ്രിട്ടീഷ് ആണവ അന്തര്‍വാഹിനി

ലണ്ടന്‍: മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ബ്രിട്ടന്‍ തങ്ങളുടെ ആണവ അന്തര്‍വാഹിനിയായ എച്ച്എംഎസ് ആന്‍സണ്‍ അറേബ്യന്‍ കടലില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും സ്പിയര്‍ഫിഷ് ടോര്‍പ്പിഡോകളും സജ്ജീകരിച്ചിരിക്കുന്ന ഈ അന്തര്‍വാഹിനി വടക്കന്‍ അറേബ്യന്‍ കടലില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെന്നാണ് വിവരം.

പ്രാദേശിക സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുകയാണെങ്കില്‍ ഇറാനില്‍ ആക്രമണം നടത്താനുള്ള ബ്രിട്ടന്റെ ഒരുക്കമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. പെര്‍ത്തില്‍ നിന്ന് പുറപ്പെട്ട അന്തര്‍വാഹിനി ഏകദേശം 5,500 മൈല്‍ സഞ്ചരിച്ചാണ് ഈ മേഖലയിലെത്തിയത്.
Full Story

  22-03-2026
യുകെയില്‍ കടമെടുപ്പ് ചെലവ് 2008 പ്രതിസന്ധിക്കുശേഷം ഉയര്‍ന്ന നിലയില്‍

ലണ്ടന്‍: 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം ആദ്യമായി യുകെ ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തി. ഗവണ്‍മെന്റ് ബോണ്ടുകളുടെ പലിശ നിരക്കുകള്‍ (യീല്‍ഡുകള്‍) പ്രതിസന്ധിക്കാലത്തെ നിരക്കുകളിലേക്ക് ഉയര്‍ന്നതോടെ ധനകാര്യ വിപണികള്‍ ആശങ്കയിലാണ്.

നിക്ഷേപകര്‍ ഗവണ്‍മെന്റ് ബോണ്ടുകള്‍ ഉപേക്ഷിക്കുന്നതും തിരിച്ചടിയായി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 3.75 ശതമാനത്തില്‍ നിലനിര്‍ത്തിയെങ്കിലും, 2026-ല്‍ മൂന്നു തവണ പലിശ നിരക്ക് വര്‍ധിപ്പിക്കപ്പെടാമെന്നാണു വിപണി പ്രവചനം.

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഉയര്‍ന്ന ഗില്‍റ്റ് യീല്‍ഡുകള്‍ വലിയ തലവേദനയാണ്.

Full Story
  22-03-2026
യുകെയില്‍ ഗൃഹോപയോഗ എനര്‍ജി ബില്‍ ഉയരുന്നു; 332 പൗണ്ട് വരെ വര്‍ധന പ്രവചനം

ലണ്ടന്‍: ജൂലൈ മുതല്‍ യുകെയിലെ ഗൃഹോപയോഗ വൈദ്യുതി-വാതക ചെലവ് വര്‍ഷത്തില്‍ 332 പൗണ്ട് വരെ ഉയരുമെന്ന മുന്നറിയിപ്പുമായി കോണ്‍വാള്‍ ഇന്‍സൈറ്റ് രംഗത്തെത്തി. നിലവില്‍ 1,641 പൗണ്ട് ആയ സാധാരണ വാര്‍ഷിക ബില്‍ 1,973 പൗണ്ട് വരെ ഉയരുമെന്നാണ് സൂചന. അമേരിക്ക, ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണ-വാതക വില ഉയര്‍ന്നതാണ് പ്രധാന കാരണം.

ഗൃഹോപയോഗ എനര്‍ജി നിരക്കുകള്‍ക്ക് പരമാവധി പരിധി നിശ്ചയിക്കുന്ന ഓഫ്ജെം മേയ് 27ന് പുതിയ 'പ്രൈസ് ക്യാപ്' പ്രഖ്യാപിക്കും. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഹോള്‍സെയില്‍ നിരക്കുകളാണ് ഇതിന് അടിസ്ഥാനമാക്കുന്നത്. മൂന്ന് മാസത്തിലൊരിക്കല്‍ പുതുക്കുന്ന ഈ സംവിധാനം യഥാര്‍ത്ഥ ബില്‍

Full Story
  22-03-2026
ഇംഗ്ലണ്ടില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ തീരദേശ നടപ്പാത തുറന്നു

ലണ്ടന്‍: ചാള്‍സ് രാജാവിന്റെ പേരില്‍ ഇംഗ്ലണ്ടില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ തീരദേശ നടപ്പാത പൊതുജനങ്ങള്‍ക്ക് തുറന്നു. ഏകദേശം 2,689 മൈല്‍ (4,327 കിലോമീറ്റര്‍) നീളമുള്ള ഈ പാതയ്ക്ക് 'കിങ് ചാള്‍സ് കോസ്റ്റ് പാത്ത്' എന്നാണ് പേരിട്ടിരിക്കുന്നത്.

രാജ്യത്തിന്റെ മുഴുവന്‍ തീരപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ഈ നടപ്പാതയില്‍ കടല്‍ത്തീരങ്ങള്‍, മലനിരകള്‍, തീരദേശ നഗരങ്ങള്‍ എന്നിവയുടെ മനോഹര കാഴ്ചകള്‍ ആസ്വദിച്ച് കാല്‍നടയായി സഞ്ചരിക്കാം. നാച്ചുറല്‍ ഇംഗ്ലണ്ട് എന്ന സര്‍ക്കാര്‍ സ്ഥാപനമാണ് പദ്ധതി നടപ്പിലാക്കിയത്.

ഏഴു പ്രധാനമന്ത്രിമാരുടെ ഭരണകാലം കടന്നുപോയി 18 വര്‍ഷംകൊണ്ടാണ് പദ്ധതി

Full Story
  22-03-2026
ലണ്ടന്‍ തെരുവില്‍ ഇന്ത്യന്‍ ഓട്ടോറിക്ഷ; സോഷ്യല്‍ മീഡിയയില്‍ തരംഗം

ലണ്ടന്‍: ലണ്ടനിലെ ഒരു റോഡില്‍ ഇന്ത്യന്‍ ഓട്ടോറിക്ഷ ഓടുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സാധാരണ കാറുകള്‍ക്കിടയില്‍ ഓട്ടോറിക്ഷ സഞ്ചരിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ജയ് ധോലാകിയയാണ് വിഡിയോ പങ്കുവച്ചത്. വിദേശരാജ്യത്ത്, അതും ലണ്ടനില്‍, ഓട്ടോറിക്ഷയുടെ സാന്നിധ്യം കണ്ട ഇന്ത്യക്കാരാണ് കമന്റുകളില്‍ പ്രതികരിച്ചത്. ഡല്‍ഹി, കേരളം തുടങ്ങിയ ഇന്ത്യയിലെ നഗരങ്ങളുമായി ലണ്ടനെ താരതമ്യം ചെയ്താണ് പലരും അഭിപ്രായം രേഖപ്പെടുത്തിയത്.

ഇന്ത്യയിലെ മിക്ക ഇടങ്ങളിലും ഓട്ടോറിക്ഷകള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെങ്കിലും ലണ്ടനിലെ തെരുവില്‍ ഓട്ടോറിക്ഷ

Full Story
  22-03-2026
ഹീത്രോ വിമാനത്തില്‍ 60 കാരി മരിച്ചു; മൃതദേഹം ഗാലിയില്‍ സൂക്ഷിച്ചതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം

ഹോങ്കോങ്ങില്‍ നിന്ന് ഹീത്രോയിലേക്ക് പറന്ന ബ്രിട്ടിഷ് എയര്‍വേയ്‌സ് വിമാനത്തില്‍ 60 കാരിയായ യാത്രക്കാരി പറന്നുയര്‍ന്ന് 30 മിനിറ്റിനകം മരിച്ചു. മൃതദേഹവുമായി തിരികെ ഹോങ്കോങ്ങിലേക്ക് മടങ്ങാതെ, 13 മണിക്കൂറിലേറെ നീളുന്ന യാത്ര തുടരാന്‍ പൈലറ്റുമാര്‍ തീരുമാനിച്ചതായി ആരോപണം ഉയര്‍ന്നു.

മൃതദേഹം ശൗചാലയത്തില്‍ സൂക്ഷിക്കണമെന്ന് പൈലറ്റുമാര്‍ നിര്‍ദ്ദേശിച്ചെങ്കിലും, കാബിന്‍ ക്രൂ വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള ചൂടുള്ള ഗാലിയില്‍ സൂക്ഷിച്ചു. ഇതോടെ വിമാനത്തിനുള്ളില്‍ ദുര്‍ഗന്ധം പരന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു. മരിച്ച സ്ത്രീയുടെ കുടുംബം സംഭവത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചു.

Full Story

  21-03-2026
ക്രോയ്‌ഡോണില്‍ താമസിക്കുന്ന മുരളീധരന്‍ നായര്‍ അന്തരിച്ചു
ക്രോയ്‌ഡോണില്‍ താമസിക്കുന്ന വര്‍ക്കല സ്വദേശി മുരളീധരന്‍ നായര്‍ (61) അന്തരിച്ചു. ജോലിക്ക് പോകാനായി വിളിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഉറക്കത്തില്‍ ഹൃദയാഘാതം മൂലമായിരുന്നു മരണം. വര്‍ക്കല സ്വദേശിയായ മുരളീധരന്‍ നായര്‍ കഴിഞ്ഞ 35 വര്‍ഷമായി യുകെയില്‍ സ്ഥിരതാമസക്കാരനാണ്. മിച്ചത്തുള്ള പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയില്‍ ദീര്‍ഘകാലമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മൃതദേഹം നിലവില്‍ ക്രോയ്‌ഡോണിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Full Story
  21-03-2026
യുദ്ധം ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നു; പലിശ നിരക്ക് വീണ്ടും ഉയരാന്‍ സാധ്യത

ലണ്ടന്‍: ഇറാന്‍-ഇസ്രയേല്‍, അമേരിക്ക യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ ?ുക്കുമ്പോള്‍ യുകെയിലെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്താനൊരുങ്ങുന്നതോടെ മോര്‍ട്ട്‌ഗേജ് വായ്പയെടുത്തവര്‍ക്ക് കനത്ത തിരിച്ചടി നേരിടും. ഈ വര്‍ഷം അവസാനത്തോടെ മൂന്ന് തവണയെങ്കിലും പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്നത്.

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് എണ്ണ, വാതക വിലകള്‍ കുതിച്ചുയരുകയാണ്. ജൂലൈ മാസത്തോടെ ഊര്‍ജ്ജ നിരക്കുകള്‍ അഞ്ചിലൊന്ന് വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ

Full Story
[102][103][104][105][106]
 
-->




 
Close Window