Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
UK Special
  21-03-2026
കെന്റില്‍ മെനിഞ്ചൈറ്റിസ് ബി വ്യാപനം; ആരോഗ്യ വിദഗ്ധരുടെ ജാഗ്രതാ മുന്നറിയിപ്പ്

കെന്റ്: രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ മെനിഞ്ചൈറ്റിസ് ബി ബാധയെ തുടര്‍ന്ന് ആരോഗ്യ വിദഗ്ധര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. രോഗം അതിവേഗം പടരുന്ന തരത്തില്‍ സ്ട്രെയിന്‍ രൂപമാറ്റം വന്നിട്ടുണ്ടോയെന്ന ആശങ്കയിലാണ് പരിശോധനകള്‍.

ഇതിനകം 27 കേസുകളാണ് സ്ഥിരീകരിച്ചത്. 15 കേസുകളില്‍ ഒന്‍പത് മെനിഞ്ചൈറ്റിസ് ബി സ്ട്രെയിനുമായി ബന്ധപ്പെട്ടതാണ്. രോഗികളില്‍ നിന്ന് ശേഖരിച്ച ബാക്ടീരിയല്‍ സാമ്പിളുകള്‍ ജനറ്റിക് സീക്വന്‍സിംഗ് ചെയ്ത് മാറ്റങ്ങള്‍ ഉണ്ടോയെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പരിശോധിക്കുന്നു.

''പതിവില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് കേസുകള്‍. ആശങ്കാജനകമായ

Full Story
  21-03-2026
മുസ്ലിം പൊതുപ്രാര്‍ഥന നിരോധിക്കണമെന്ന് ഫരാഗെ; വ്യാപക പ്രതിഷേധം

ലണ്ടന്‍: മുസ്ലീങ്ങളുടെ പൊതുസ്ഥലത്തെ പ്രാര്‍ഥന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗെയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. മുസ്ലിം നേതാക്കള്‍ ഈ നിലപാട് ''വിവേചനപരവും അപകടകരവുമാണ്'' എന്ന് വിമര്‍ശിച്ചു. വര്‍ഗീയ വിദ്വേഷം വളര്‍ത്താനുള്ള ശ്രമമാണിതെന്നും ആരോപിച്ചു.

സ്‌കോട്ടിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ പ്രകാശന വേളയിലാണ് വിവാദ പ്രസ്താവന. ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ ഈദിനോടനുബന്ധിച്ച് നടന്ന പൊതുപ്രാര്‍ഥനയെ ഫരാഗെ ''എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പ്'' എന്ന് വിശേഷിപ്പിച്ചു. റംദാന്‍ ടെന്റ് പ്രൊജക്ട് സംഘടിപ്പിച്ച പരിപാടിയില്‍ ലണ്ടന്‍ മേയര്‍ സാദിഖ്

Full Story
  21-03-2026
മലയാളി അഭിഭാഷക ജയാ ജോര്‍ജി യുകെ കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍

ഇപ്‌സ്വിച്ച്: യുകെ രാഷ്ട്രീയത്തില്‍ മലയാളികളുടെ കരുത്തുറ്റ സാന്നിധ്യമായി അഭിഭാഷക ജയാ ജോര്‍ജി. സഫോക്ക് കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വനിതയെന്ന ചരിത്രം ജയ കുറിക്കുന്നു.

കാഞ്ഞങ്ങാട് സ്വദേശിനിയായ ജയ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേംബ്രിജില്‍ മികച്ച നഴ്‌സിനുള്ള പുരസ്‌കാരം നേടിയ ജോര്‍ജി ഏബ്രഹാമിന്റെ ഭാര്യയായി യുകെയിലെത്തിയതാണ്. ഇപ്‌സ്വിച്ചില്‍ താമസമാക്കിയ ജയ തുടക്കം മുതല്‍ തന്നെ ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയാണ്. പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, വുമണ്‍ ഓഫീസര്‍, ദേശീയ സമ്മേളന പ്രതിനിധി എന്നീ നിലകളില്‍

Full Story
  21-03-2026
ഹോര്‍മുസ് കടലിടുക്ക് ലക്ഷ്യമിട്ട് യു.എസ്. ആക്രമണത്തിന് ബ്രിട്ടീഷ് താവളങ്ങള്‍ തുറന്നു

ലണ്ടന്‍: ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യു.എസ്. സൈനിക ആക്രമണങ്ങള്‍ക്ക് ബ്രിട്ടീഷ് താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി യുകെ. അടിയന്തര യോഗത്തില്‍ ബ്രിട്ടീഷ് മന്ത്രിസഭയാണ് തീരുമാനം എടുത്തത്. ബ്രിട്ടന്റെ താല്‍പ്പര്യങ്ങള്‍ക്കും പൗരന്മാരുടെ ജീവനും ഭീഷണിയാകുന്ന ഇറാന്റെ മിസൈല്‍ വിക്ഷേപണങ്ങളെ പ്രതിരോധിക്കാനാണ് നടപടി. നേരത്തെ തന്നെ യു.എസ്.ക്ക് താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നുവെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി.

ബ്രിട്ടന്റെ തീരുമാനത്തോട് ഇറാന്‍ രൂക്ഷമായി പ്രതികരിച്ചു. ''സ്വയം പ്രതിരോധത്തിനുള്ള അവകാശം തങ്ങള്‍ക്കുണ്ട്,'' എന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സെയ്ദ്

Full Story
  20-03-2026
നാട്ടിലെ പോലെ യുകെയിലെ പൊതുവഴിയില്‍ ചവച്ചു തുപ്പി: 1300 പൗണ്ട് ഫൈന്‍ ചുമത്തി ലണ്ടന്‍ മജിസ്‌ട്രേറ്റ് കോടതി
ലണ്ടനിലെ ബ്രെന്റില്‍ പൊതുസ്ഥലത്ത് പാന്‍ മസാല ചവച്ചുതുപ്പിയതിന് രണ്ട് ഇന്ത്യക്കാര്‍ക്ക് കനത്ത പിഴ ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍. എഡ്‌ജ്വെയറില്‍ താമസിക്കുന്ന അക്ഷിത് കുമാര്‍ ഭദ്രേ പട്ടേല്‍, റുയിസ്ലിപിലെ ഹിതേഷ് പട്ടേല്‍ എന്നിവര്‍ക്ക് 1391 പൗണ്ട് വീതം (ഏകദേശം 1.72 ലക്ഷം രൂപ) പിഴയാണ് ചുമത്തിയത്.

ആദ്യഘട്ടത്തില്‍ ഇരുവര്‍ക്കും നൂറുപൗണ്ട് വീതം (ഏകദേശം 12,371 രൂപ) പിഴ ചുമത്തിയിരുന്നെങ്കിലും, അവര്‍ അത് അടച്ചില്ല. ഇതോടെയാണ് പിഴത്തുകയും കൂടി ചേര്‍ത്ത് 1391 പൗണ്ട് ചുമത്തിയത്.

എഡ്‌ജ്വെയറിലെ കിങ്‌സ്ബറി റോഡിലെ മെട്രോ സ്റ്റേഷനു സമീപം പാന്‍ മസാല ചവച്ചുതുപ്പിയതിനാണ് അക്ഷിത് പട്ടേലിന് 2025 ജൂണില്‍ നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ മജിസ്‌ട്രേറ്റ് കോടതി നൂറുപൗണ്ട് പിഴ ചുമത്തിയത്. എന്നാല്‍, അദ്ദേഹം കോടതിയില്‍ ഹാജരാകുകയോ
Full Story
  20-03-2026
യുകെയില്‍ പാസ്പോര്‍ട്ട് അപേക്ഷാ ഫീസ് ആദ്യമായി 100 പൗണ്ട് കടക്കും

ലണ്ടന്‍: യുകെയില്‍ ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് അപേക്ഷാ ഫീസ് ആദ്യമായി 100 പൗണ്ട് കടക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം മുതിര്‍ന്നവര്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് 94.50 പൗണ്ടില്‍ നിന്ന് 102 പൗണ്ടായും കുട്ടികള്‍ക്കുള്ളത് 61.50 പൗണ്ടില്‍ നിന്ന് 66.50 പൗണ്ടായും ഉയരും.

ഏപ്രില്‍ 8 മുതല്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിന് വിധേയമായി പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. തപാല്‍ വഴി അപേക്ഷിക്കുന്ന മുതിര്‍ന്നവര്‍ക്കുള്ള ഫീസ് 107 പൗണ്ടില്‍ നിന്ന് 115.50 പൗണ്ടായും കുട്ടികള്‍ക്കുള്ളത് 74 പൗണ്ടില്‍ നിന്ന് 80 പൗണ്ടായും ഉയരും.

ഒരു ദിവസത്തെ പ്രീമിയം സേവനത്തിനുള്ള നിരക്ക് 222

Full Story
  20-03-2026
പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലണ്ടന്‍: പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചു. വരും മാസങ്ങളില്‍ കടമെടുപ്പ് ചെലവുകള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യതയ്ക്കും കേന്ദ്ര ബാങ്ക് സൂചന നല്‍കി. യുഎസ്-ഇസ്രയേല്‍ നടത്തുന്ന ഇറാന്‍ യുദ്ധം യുകെയിലെ പണപ്പെരുപ്പം 3 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തുമെന്ന ഭീഷണിയാണ് ഇപ്പോള്‍ നേരിടുന്നത്.

ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ഐക്യകണ്‌ഠേനയാണ് നിരക്ക് നിലനിര്‍ത്താന്‍ വോട്ട് ചെയ്തത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എനര്‍ജി വിലകള്‍ ഉയരുമെന്ന ഭീതിയാണ് തീരുമാനം സ്വാധീനിച്ചത്.

തീരുമാനത്തിന് പിന്നാലെ പൗണ്ട് യുഎസ് ഡോളറിനെതിരെ

Full Story
  20-03-2026
ലണ്ടനില്‍ പൊതുസ്ഥലത്ത് പാന്‍ മസാല ചവച്ചുതുപ്പിയതിന് ഇന്ത്യക്കാര്‍ക്ക് കനത്ത പിഴ

ലണ്ടന്‍: പൊതുസ്ഥലത്ത് പാന്‍ മസാല ചവച്ചുതുപ്പിയതിന് ലണ്ടനിലെ ബ്രെന്റില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് കനത്ത പിഴ ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍. എഡ്ജ്വെയറില്‍ താമസിക്കുന്ന അക്ഷിത് കുമാര്‍ ഭദ്രേ പട്ടേല്‍, റുയിസ്ലിപിലെ ഹിതേഷ് പട്ടേല്‍ എന്നിവര്‍ക്ക് 1391 പൗണ്ട് വീതം (ഏകദേശം 1.72 ലക്ഷം രൂപ) പിഴയാണ് ചുമത്തിയത്.

ആദ്യഘട്ടത്തില്‍ ഇരുവര്‍ക്കും നൂറുപൗണ്ട് വീതം (ഏകദേശം 12,371 രൂപ) പിഴ ചുമത്തിയിരുന്നെങ്കിലും, അവര്‍ അത് അടച്ചില്ല. ഇതോടെയാണ് പിഴത്തുക കൂട്ടിയത്.

എഡ്ജ്വെയറിലെ കിങ്സ്ബറി റോഡിലെ മെട്രോ സ്റ്റേഷനു സമീപം പാന്‍ മസാല ചവച്ചുതുപ്പിയതിനാണ് അക്ഷിത് പട്ടേലിന് 2025 ജൂണില്‍ നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍

Full Story
[103][104][105][106][107]
 
-->




 
Close Window