Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയില്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് വിജയകരമായ ചികിത്സ
reporter

അങ്കമാലി: യുകെയില്‍ താമസിക്കുന്ന 40കാരനായ മലയാളിക്ക് അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധചികിത്സ പുതുജീവന്‍ നല്‍കി. 'ഡിസെക്ടിങ് അന്യൂറിസം' എന്ന അതിസങ്കീര്‍ണവും അപൂര്‍വവുമായ തലച്ചോറിലെ രക്തക്കുഴല്‍ രോഗാവസ്ഥയാണ് കൃത്യമായ ഇടപെടലിലൂടെ ഭേദമാക്കിയത്.

തലവേദനയെ തുടര്‍ന്ന് യുകെയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും രോഗനിര്‍ണയം സാധ്യമാകാതെ വന്നിരുന്നു. എംആര്‍ഐ, നട്ടെല്ലില്‍നിന്ന് ദ്രാവകം എടുത്തുള്ള പരിശോധന തുടങ്ങി നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടിലെത്തിയ അദ്ദേഹം അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തില്‍ ചികിത്സ തേടി.

ഇവിടെ നടത്തിയ എംആര്‍ഐ സ്‌കാനിങ്ങില്‍ തലച്ചോറിലെ വലതുഭാഗത്തെ രക്തക്കുഴലില്‍ അസ്വാഭാവികത കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ഡിജിറ്റല്‍ സബ്ട്രാക്ഷന്‍ ആന്‍ജിയോഗ്രാം (ഡിഎസ്എ) പരിശോധനയില്‍ രോഗാവസ്ഥ സ്ഥിരീകരിച്ചു. രക്തക്കുഴലുകളുടെ ഉള്‍ഭിത്തിയില്‍ വിള്ളലുണ്ടാകുന്ന ഈ ഗുരുതരാവസ്ഥ രക്തസ്രാവത്തിനോ പക്ഷാഘാതത്തിനോ ഇടയാക്കാവുന്നതായിരുന്നു.

'ഫ്‌ലോ ഡൈവര്‍ട്ടിങ് സ്റ്റെന്റിങ്' എന്ന നൂതനചികിത്സാരീതിയാണ് പ്രയോഗിച്ചത്. ഇന്റര്‍വെന്‍ഷനല്‍ ന്യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജോസഫ് ഷിബു, അനസ്‌തേഷ്യ വിഭാഗം എച്ച്ഒഡി ഡോ. ഡിനിറ്റ് ജോയ്, ന്യൂറോളജി കണ്‍സള്‍ട്ടന്റ് ഡോ. ബി പാര്‍ഥസാരഥി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം തന്നെ രോഗി പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടു

 
Other News in this category

 
 




 
Close Window