|
|
|
|
|
|
|
| യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ഉടന്‍ അറസ്റ്റ്: വിവാഹത്തിന് വന്നപ്പോള്‍ തുറന്നു കിട്ടിയത് ജയില്‍: 10 വര്‍ഷത്തിനു ശേഷം ജാമ്യം |
|
ഒന്‍പത് വര്‍ഷത്തിന് ശേഷം യുകെ സ്വദേശിക്ക് ഇന്ത്യയില്‍ ജാമ്യം. സ്‌കോട്ട്ലണ്ടിലെ ഡംബാര്‍ടണില്‍ നിന്നുള്ള ജഗ്തര്‍ സിംഗ് ജോഹലിനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ജാമ്യം ലഭിച്ചത്. വിവാഹത്തിനായി ഇന്ത്യയിലെത്തിയപ്പോഴാണ് തീവ്രവാദ കുറ്റത്തിന് അറസ്റ്റിലായത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഫണ്ടിംഗ് ചെയ്തെന്ന കേസിലാണ് ജാമ്യം. എന്നാല്‍ തീവ്രവാദ കുറ്റങ്ങള്‍ക്ക് ഇപ്പോഴും വിചാരണ ബാക്കി നില്‍ക്കുന്നുണ്ട്.
210-ല്‍ പഞ്ചാബില്‍ വെച്ച് വിവാഹം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് കാറിലെത്തിയ സംഘം ജോഹലിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്ന് കുടുംബം പറയുന്നു.
2024-ല്‍ ജാമ്യം നിഷേധിച്ച നടപടി പിന്‍വലിച്ചാണ് ഡല്‍ഹി ഹൈക്കോടതി ജോഹലിന് ജാമ്യം നല്‍കിയതെന്ന് സഹോദരന്‍ പറഞ്ഞു. കര്‍ശന ജാമ്യവ്യവസ്ഥകളോടെയാണ് മോചനമെന്ന് ഇദ്ദേഹത്തിന്റ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ പഠിക്കാന്‍ പോകുമ്പോള്‍ നല്ല യൂണിവേഴ്‌സിറ്റി ഏത് എന്നു നോക്കാനുള്ള ഗൈഡിന്റെ പതിയ പതിപ്പ് ഇറങ്ങി |
|
ഗുഡ് യൂണിവേഴ്സിറ്റി ഗൈഡ് 2027 ല്‍ യുകെയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയായി പരാമര്‍ശിച്ചിരിക്കുന്നത് യൂണിവേഴ്സിറ്റി ഓഫ് സെയിന്റ് ആന്‍ഡ്രൂസിനെ. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് (എല്‍ എസ് ഇ) രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഇംപീരിയല്‍ കോളേജ് ലണ്ടന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഉയര്‍ന്ന പ്രവേശന നിലവാരം ഉള്‍പ്പടെ എല്ലാ തലങ്ങളിലും പുലര്‍ത്തുന്ന മികവാണ് സെയിന്റ് ആന്‍ഡ്രൂസിനെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഈ സ്‌കോട്ടിഷ് യൂണിവേഴ്സിറ്റിക്ക് തികച്ചും വ്യത്യസ്തമായ ഒരു അണ്ടര്‍ഗ്രാഡ്വേറ്റ് അനുഭവമുണ്ടെന്നും അത് വിദ്യാര്‍ത്ഥികളുടെ സംതൃപ്തി ഏറെ വര്‍ദ്ധിപ്പിക്കുന്നുവെന്നും യൂണിവേഴ്സിറ്റി ഗൈഡ് 2027 തയ്യാറാക്കിയ സോയ് തോമസ് പറയുന്നു.
കഴിഞ്ഞ വര്‍ഷം പട്ടികയില്‍ |
|
Full Story
|
|
|
|
|
|
|
| റെന്റേഴ്സ് റൈറ്റ്സ് ആക്ടിന് പിന്നാലെ വാടക വിപണി വിടുന്ന വീട്ടുടമകള്‍; ബ്രിട്ടനില്‍ 44,000 വീടുകള്‍ വിറ്റതായി കണക്ക് |
ലണ്ടന്‍: ലേബര്‍ സര്‍ക്കാരിന്റെ പുതിയ റെന്റേഴ്സ് റൈറ്റ്സ് ആക്ട് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇംഗ്ലണ്ടിലെ വീട്ടുടമകള്‍ വാടക വിപണിയില്‍നിന്ന് വലിയ തോതില്‍ പിന്മാറുന്നതായി കണക്കുകള്‍. പ്രോപ്പര്‍ട്ടി ഡാറ്റ കമ്പനിയായ ട്വന്റി സിഐയുടെ കണക്കുകള്‍ പ്രകാരം ജൂലൈ ആദ്യം മുതല്‍ ഇതുവരെ ബ്രിട്ടനില്‍ ഏകദേശം 44,000 വാടക വീടുകളാണ് വിറ്റുപോയത്. 2026ലെ മൂന്നാം പാദത്തില്‍ പ്രതിദിനം ശരാശരി 562 വാടക വീടുകള്‍ വിപണിയില്‍നിന്ന് അപ്രത്യക്ഷമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പ്രതിദിനം 495 വീടുകള്‍ വീതമാണ് വാടക വിപണിയില്‍നിന്ന് ഒഴിവായിരുന്നത്. എന്നാല്‍ ഈ പതിറ്റാണ്ടിന്റെ തുടക്കത്തില്‍ പ്രതിദിന ശരാശരി 167 |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ഇന്ത്യന്‍ വംശജനായ സിക്ക് ബസ് ഡ്രൈവറെ മര്‍ദിച്ച് ബസ് തട്ടിയെടുത്തു; 20കാരന്‍ അറസ്റ്റില്‍ |
ലണ്ടന്‍: യുകെയിലെ ഷ്രോപ്ഷെയറിലെ ടെല്‍ഫോര്‍ഡില്‍ ഇന്ത്യന്‍ വംശജനായ സിക്ക് ബസ് ഡ്രൈവറെ ആക്രമിച്ച് ബസ് തട്ടിയെടുത്ത സംഭവത്തില്‍ 20 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറെ മര്‍ദിച്ച് ബസില്‍നിന്ന് പുറത്തേക്ക് തള്ളിയശേഷം വാഹനം തട്ടിയെടുത്ത് പ്രതിയും സംഘവും കടന്നുകളയുകയായിരുന്നു. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6.37ഓടെ മെയ്ഡ്ലിയിലെ കോര്‍ട്ട് സ്ട്രീറ്റിലായിരുന്നു സംഭവം. ഡ്രൈവറെ ആക്രമിച്ചശേഷം തട്ടിയെടുത്ത ബസുമായി പ്രതികള്‍ രക്ഷപ്പെടുന്നതിനിടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകളില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനങ്ങള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായതായാണ് വിവരം.
ബസ് ഡ്രൈവര്‍ |
|
Full Story
|
|
|
|
|
|
|
| ബര്‍മിങ്ങാം നഗരമധ്യത്തില്‍ ക്വാഡ് ബൈക്ക് സംഘങ്ങളുടെ അപകടയാത്ര; നടപടി കടുപ്പിക്കാന്‍ പൊലീസ് |
ലണ്ടന്‍: ബര്‍മിങ്ങാം നഗരമധ്യത്തിലെ തിരക്കേറിയ റോഡുകളില്‍ ക്വാഡ് ബൈക്കുകളും ഓഫ്-റോഡ് മോട്ടോര്‍ബൈക്കുകളും ഉപയോഗിച്ച് അപകടകരമായ രീതിയില്‍ സഞ്ചരിക്കുന്ന സംഘങ്ങള്‍ ആശങ്കയാകുന്നു. വാഹനങ്ങള്‍ക്കിടയിലൂടെ അതിവേഗത്തില്‍ പാഞ്ഞുപോകല്‍, ട്രാഫിക് സിഗ്‌നലുകള്‍ അവഗണിക്കല്‍, മുന്‍ചക്രം ഉയര്‍ത്തി വാഹനം ഓടിക്കല്‍ തുടങ്ങിയ അഭ്യാസങ്ങളാണ് ചിലര്‍ നടത്തുന്നതെന്നാണ് പരാതി. ഹര്‍സ്റ്റ് സ്ട്രീറ്റ്, ബ്രിസ്റ്റല്‍ റോഡ്, കോര്‍പറേഷന്‍ സ്ട്രീറ്റ്, സ്റ്റീഫന്‍സണ്‍ സ്ട്രീറ്റ് തുടങ്ങിയ പ്രധാന റോഡുകളില്‍ ഇത്തരം സംഘങ്ങളുടെ സഞ്ചാരത്തിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. റോഡിന്റെ തെറ്റായ വശത്തുകൂടി വാഹനമോടിക്കുന്നതും ചുവപ്പ് സിഗ്‌നലുകള്‍ മറികടക്കുന്നതും |
|
Full Story
|
|
|
|
|
|
|
| വെള്ളത്തിലെ ഓളങ്ങള്‍ 'തലച്ചോറായി'; റോബോട്ടിനെ നിയന്ത്രിച്ച് മലയാളി ശാസ്ത്രജ്ഞന്റെ വിസ്മയനേട്ടം |
ലണ്ടന്‍: കൃത്രിമബുദ്ധി സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ലോകമെമ്പാടുമുള്ള വന്‍കിട സാങ്കേതിക കമ്പനികള്‍ കൂറ്റന്‍ ഡാറ്റാ സെന്ററുകളും അത്യാധുനിക കംപ്യൂട്ടറുകളും സ്ഥാപിക്കുകയും വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, തികച്ചും വ്യത്യസ്തമായ സാങ്കേതികവിദ്യയിലൂടെ ശ്രദ്ധേയമായ നേട്ടവുമായി ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ മലയാളി ശാസ്ത്രജ്ഞന്‍ ഡോ. സി.കെ. സഫീര്‍. ഒരു പാത്രത്തിലെ വെള്ളത്തില്‍ രൂപപ്പെടുന്ന ഓളങ്ങളെ മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തിന് സമാനമായി ഉപയോഗിച്ച് സ്വയം സഞ്ചരിക്കുന്ന റോബോട്ട് വാഹനത്തെ നിയന്ത്രിക്കാമെന്നാണ് ഡോ. സഫീറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം തെളിയിച്ചിരിക്കുന്നത്. രാജ്യാന്തര ശാസ്ത്ര ജേണലായ |
|
Full Story
|
|
|
|
|
|
|
| കുട്ടി കുറ്റം ചെയ്താല്‍ മാതാപിതാക്കള്‍ക്കും ഉത്തരവാദിത്തം; ആനുകൂല്യം വെട്ടിക്കുറയ്ക്കല്‍ മുതല്‍ ജയില്‍ വരെ പരിഗണനയില്‍ |
ലണ്ടന്‍: കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും ഉത്തരവാദിത്തം ശക്തമാക്കുന്നതിനായി ഇംഗ്ലണ്ടിലും വെയില്‍സിലും നിയമനടപടികള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഗുരുതര സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതു മുതല്‍ ജയില്‍ ശിക്ഷ വരെ നല്‍കാന്‍ കോടതികള്‍ക്ക് അധികാരം നല്‍കുന്നതാണ് പരിഗണനയിലുള്ളത്. എന്നാല്‍ മാതാപിതാക്കളെ ജയിലിലടയ്ക്കുന്നത് അതീവ ഗുരുതരമായ കേസുകളില്‍ മാത്രമായിരിക്കുമെന്ന് യുവജന നീതിന്യായ മന്ത്രി ജേക്ക് റിച്ചാര്‍ഡ്‌സ് വ്യക്തമാക്കി. ഓരോ കേസിന്റെയും സാഹചര്യം വിലയിരുത്തി ശിക്ഷ വേണമോ, ഏത് തരത്തിലുള്ള നടപടി സ്വീകരിക്കണമോ എന്നതില്‍ അന്തിമ |
|
Full Story
|
|
|
|
| |