|
|
|
|
|
| മഴയ്ക്ക് ഇടവേള; അയര്‍ലന്‍ഡില്‍ വീണ്ടും 'ഇന്ത്യന്‍ സമ്മര്‍' കാലാവസ്ഥയ്ക്ക് സാധ്യത |
ഡബ്ലിന്‍: സെപ്റ്റംബര്‍ പകുതിയോടെ മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ട അയര്‍ലന്‍ഡില്‍ വീണ്ടും കാലാവസ്ഥാ മാറ്റത്തിന്റെ സൂചന. അസ്ഥിരമായ കാലാവസ്ഥയ്ക്ക് പിന്നാലെ കൂടുതല്‍ വരണ്ടതും ശാന്തവുമായ ദിവസങ്ങളിലേക്ക് രാജ്യം നീങ്ങുമെന്നാണ് പുതിയ കാലാവസ്ഥാ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്. ശരത്കാലത്തിനിടെ വേനലിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ചൂടും വെയിലും തിരിച്ചെത്തുന്ന ഇത്തരം കാലാവസ്ഥയെ പൊതുവെ 'ഇന്ത്യന്‍ സമ്മര്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. ഉയര്‍ന്ന മര്‍ദത്തിന്റെ സ്വാധീനം ശക്തമാകുന്നതോടെ മഴയുടെ തോത് കുറയുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ വെയില്‍ ലഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. നിലവിലെ പ്രവചനമനുസരിച്ച് ഇന്ന് ശക്തമായ പടിഞ്ഞാറന്‍ കാറ്റിനൊപ്പം |
|
Full Story
|
|
|
|
|
|
|
| ഡയാനയുടെ മരണത്തിന് പിന്നാലെ 'ലോകം അവളെ വൈകാതെ മറക്കും' എന്ന് ചാള്‍സ് പറഞ്ഞുവെന്ന് സഹോദരന്‍ |
ലണ്ടന്‍: ഡയാന രാജകുമാരിയുടെ മരണത്തിന് പിന്നാലെ ലോകം അവരെ വൈകാതെ മറന്നുപോകുമെന്ന് ചാള്‍സ് രാജാവ് പറഞ്ഞതായി ഡയാനയുടെ സഹോദരന്‍ ചാള്‍സ് ഏള്‍ സ്‌പെന്‍സര്‍. ഡയാന മരിച്ച് ഏതാനും ദിവസങ്ങള്‍ക്കകം ചാള്‍സ് ഫോണില്‍ വിളിച്ചപ്പോള്‍ ''നമ്മള്‍ അവളെ വൈകാതെ മറക്കും'' എന്ന് പറഞ്ഞുവെന്നാണ് സ്‌പെന്‍സറിന്റെ വെളിപ്പെടുത്തല്‍. അടുത്തയാഴ്ച പുറത്തിറങ്ങുന്ന തന്റെ ഓര്‍മക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ഡയാനയുടെ സംസ്‌കാരച്ചടങ്ങില്‍ മക്കളായ വില്യം രാജകുമാരനും ഹാരി രാജകുമാരനും അമ്മയുടെ ശവപ്പെട്ടിക്ക് പിന്നാലെ നടക്കുന്നതിനോട് താന്‍ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് ചാള്‍സുമായി രൂക്ഷമായ വാക്കേറ്റമുണ്ടായെന്നും |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ നിന്ന് ദുബായില്‍ എത്തിയാല്‍ അബുദാബി പോകാന്‍ മറക്കരുത്; വെറും 30 മിനിറ്റ് റെയില്‍ യാത്ര |
|
യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങളായ ദുബായിയും അബുദാബിയും തമ്മിലുള്ള യാത്രാ സമയം വെറും 30 മിനിറ്റായി കുറയ്ക്കുന്ന പുതിയ അതിവേഗ റെയില്‍ പദ്ധതി വരുന്നു. ഇത്തിഹാദ് റെയില്‍ ശൃംഖലയുടെ ഭാഗമായാണ് ഈ അതിവേഗ ട്രെയിന്‍ സര്‍വീസ് വിഭാവനം ചെയ്തിരിക്കുന്നത്. എങ്കിലും ദേശീയ പാസഞ്ചര്‍ റെയില്‍ സര്‍വീസില്‍ നിന്ന് തികച്ചും വ്യത്യസ്തമായി പൂര്‍ണമായും വൈദ്യുതീകരിച്ച പ്രത്യേക ലൈനിലാണ് ഇത് പ്രവര്‍ത്തിക്കുക. വേഗത: മണിക്കൂറില്‍ പരമാവധി 350 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകളാണ് ഈ പാതയിലുണ്ടാവുക. ദുബായിലെ സ്റ്റേഷനുകള്‍: അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം, അല്‍ ജദ്ദാഫ് എന്നിവിടങ്ങളിലായി ദുബായില്‍ രണ്ട് ഹൈ-സ്പീഡ് റെയില്‍ സ്റ്റേഷനുകള്‍ ഉണ്ടാകും. ആര്‍ടിഎയുടെ 2032 ദുബായ് റെയില്‍ |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ വിജയ് നടത്താനിരുന്ന പരിപാടി റദ്ദാക്കി: മെട്രോപൊളിറ്റന്‍ പൊലീസ് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയെന്ന് സംഘാടകര്‍ |
|
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മെട്രോപൊളിറ്റന്‍ പൊലീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് സംഘാടകരുടെ തീരുമാനം. വിജയ്യുടെ പരിപാടിയില്‍ പങ്കെടുക്കാനായി നൂറുകണക്കിന് ആരാധകരാണ് ലണ്ടനിലെ ദി ഷാര്‍ഡിന് സമീപം എത്തിയിരുന്നത്. പരിപാടി റദ്ദാക്കിയത് മണിക്കൂറുകളായി ക്യൂ നിന്നവരടക്കം ഉള്ള ആരാധകരെ നിരാശരാക്കി.
പൊതുജന സുരക്ഷയെ കരുതി പരിപാടി റദ്ദാക്കുകയാണെന്നും സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അനുമതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ സംഘത്തിലുള്ള അംഗം ഉച്ചഭാഷിണിയിലൂടെ പറഞ്ഞു.
തമിഴ്നാട്ടിലേക്ക് നിക്ഷേപകങ്ങള്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ആണ് വിജയ് യുകെയില്‍ എത്തിയത്. കഴിഞ്ഞ ദിവസം 12,300 കോടി രൂപയുടെ നാല് പ്രമുഖ നിക്ഷേപ |
|
Full Story
|
|
|
|
|
|
|
| സ്പോണ്‍സറുടെ ലൈസന്‍സ് പോയതിന്റെ പേരില്‍ കെയര്‍ വര്‍ക്കറുടെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ റദ്ദാക്കരുത്: ഹോം ഓഫീസ് ഗൈഡന്‍സ് |
|
എംപ്ലോയറുടെ സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സ് നഷ്ടമായാല്‍ കെയര്‍ വര്‍ക്കര്‍മാരുടെ യുകെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ നഷ്ടമാകുന്ന അവസ്ഥയ്ക്ക് അവസാനം കുറിയ്ക്കാനാണ് ഹോം ഓഫീസ് ഗൈഡന്‍സില്‍ സുപ്രധാന മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
സ്പോണ്‍സര്‍ ലൈസന്‍സ് നഷ്ടമാകുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അഡല്‍റ്റ് സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്സിനാണ് ഈ താല്‍ക്കാലിക അറേഞ്ച്മെന്റ് ഹോം ഓഫീസ് അവതരിപ്പിച്ചിരിക്കുന്നത്. ഹോം ഓഫീസ് കേസ് വര്‍ക്കേഴ്സിനുള്ള 'ക്യാന്‍സലേഷന്‍ & കര്‍ട്ടെയില്‍മെന്റ് ഓഫ് പെര്‍മിഷന്‍' ഗൈഡന്‍സിലാണ് ഈ മാറ്റം വരുത്തിയിട്ടുള്ളത്.
സ്പോണ്‍സറുടെ ലൈസന്‍സ് പോയതിന്റെ പേരില്‍ മാത്രം കെയര്‍ വര്‍ക്കറുടെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ റദ്ദാക്കരുതെന്ന് ഗൈഡന്‍സില്‍ പറയുന്നു. സ്‌കില്‍ഡ് വര്‍ക്കര്‍ റൂട്ടിലെ ഈ |
|
Full Story
|
|
|
|
|
|
|
| കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം; സ്‌പോണ്‍സര്‍ ലൈസന്‍സ് നഷ്ടപ്പെട്ടാലും ഇമിഗ്രേഷന്‍ പെര്‍മിഷന്‍ ഉടന്‍ റദ്ദാക്കില്ല |
ലണ്ടന്‍: ബ്രിട്ടനിലെ വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്ന സുപ്രധാന മാറ്റവുമായി ഹോം ഓഫീസ്. തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പ് ലൈസന്‍സ് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍, അതിന്റെ പേരില്‍ മാത്രം കെയര്‍ വര്‍ക്കര്‍മാരുടെ യുകെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ റദ്ദാക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് പുതുക്കിയ ഗൈഡന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌പോണ്‍സര്‍ ലൈസന്‍സ് നഷ്ടപ്പെടുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അഡല്‍റ്റ് സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്കാണ് ഈ താല്‍ക്കാലിക ഇളവ് ബാധകമാകുക. ഹോം ഓഫീസ് കേസ് വര്‍ക്കര്‍മാര്‍ക്കുള്ള 'Cancellation and Curtailment of Permission' ഗൈഡന്‍സിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നിലവിലുള്ള സംവിധാനത്തില്‍ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ കുടുംബാംഗങ്ങളെ പരിചരിക്കാന്‍ ദിവസവും 1,500 പേര്‍ ജോലി ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട് |
ലണ്ടന്‍: പ്രായമായവരും രോഗികളും ഭിന്നശേഷിക്കാരുമായ കുടുംബാംഗങ്ങളെ പരിചരിക്കേണ്ട സാഹചര്യം മൂലം ബ്രിട്ടനില്‍ ദിവസവും ശരാശരി 1,500 പേര്‍ തൊഴില്‍ ഉപേക്ഷിച്ച് മുഴുവന്‍ സമയ പരിചരണത്തിലേക്ക് മാറുന്നതായി പുതിയ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള സാമൂഹിക പരിചരണ സേവനങ്ങളുടെ ലഭ്യത പരിമിതമായതാണ് നിരവധി കുടുംബങ്ങളെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പത്ത് ലക്ഷത്തിലധികം പേര്‍ പ്രായമായവരെയോ രോഗികളെയോ ഭിന്നശേഷിക്കാരായ ബന്ധുക്കളെയോ പരിചരിക്കുന്നതിനായി തൊഴില്‍രംഗം പൂര്‍ണമായും ഉപേക്ഷിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, ബ്രിട്ടനിലെ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ വംശീയ അസമത്വവും വിവേചനവും തുടരുന്നു; ന്യൂനപക്ഷങ്ങളില്‍ പകുതിയോളം പേര്‍ വേര്‍തിരിവ് നേരിട്ടതായി പഠനം |
ലണ്ടന്‍: ബ്രിട്ടനില്‍ അസമത്വവും വിവേചനവും ഇപ്പോഴും സാധാരണ അനുഭവമായി തുടരുന്നതായി വലിയൊരു വിഭാഗം ജനങ്ങള്‍ കരുതുന്നുവെന്ന് ബ്രിട്ടീഷ് ഫ്യൂച്ചര്‍ നടത്തിയ പഠനം. വംശീയ സമത്വം രാജ്യത്ത് പൂര്‍ണമായി കൈവന്നിട്ടില്ലെന്ന അഭിപ്രായമാണ് വിവിധ വിഭാഗങ്ങളില്‍ നിന്ന് ഉയരുന്നത്. ബ്രിട്ടന്റെ ജനസംഖ്യയില്‍ ആറില്‍ ഒരാള്‍ ന്യൂനപക്ഷ വംശീയ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വംശീയ സമത്വത്തിന്റെ കാര്യത്തില്‍ ചില മുന്നേറ്റങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പുതിയ പ്രവണതകളില്‍ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് ഫ്യൂച്ചര്‍ ഡയറക്ടര്‍ സുന്ദര്‍ കത്വാല പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ന്യൂനപക്ഷ വംശീയ വിഭാഗങ്ങളില്‍പ്പെട്ടവരില്‍ പകുതിയോളം |
|
Full Story
|
|
|
|
| |