Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  19-09-2026
ലണ്ടന്‍ വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്; ബിമാന്‍ ബംഗ്ലാദേശ് വിമാനത്തിലെ ദൃശ്യങ്ങള്‍ വൈറല്‍

സെല്‍ഹെറ്റ്: ബംഗ്ലാദേശിലെ സെല്‍ഹെറ്റില്‍നിന്ന് ലണ്ടനിലേക്ക് സര്‍വീസ് നടത്തിയ ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ രൂക്ഷമായ കൈയാങ്കളി. രണ്ട് യാത്രക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് അടിപിടിയിലേക്ക് നീങ്ങിയത്. വിമാനത്തിനുള്ളിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സെപ്റ്റംബര്‍ 16നായിരുന്നു സംഭവം. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ നിസ്സാര കാര്യം ചൊല്ലി രണ്ട് യാത്രക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായെന്നാണ് വിവരം. വാക്കേറ്റം രൂക്ഷമായതോടെ ഇരുവരും പരസ്പരം മര്‍ദിക്കാന്‍ തുടങ്ങി.

സംഘര്‍ഷത്തിനിടെ ഒരു യാത്രക്കാരന്റെ

Full Story
  19-09-2026
ഇസ്രയേലിനെ നിരായുധീകരിക്കണം; സൈനിക നടപടി പരാമര്‍ശത്തില്‍ പിന്നാലെ ക്ഷമ ചോദിച്ച് ലേബര്‍ എംപി താഹിര്‍ അലി

ലണ്ടന്‍: ഹമാസിനെ നിരായുധീകരിക്കുന്നതുപോലെ ഇസ്രയേലിനെയും നിരായുധീകരിക്കണമെന്ന ആവശ്യവുമായി ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി എംപി താഹിര്‍ അലി. ഇസ്രയേലിനെതിരെ സൈനിക നടപടി സ്വീകരിക്കേണ്ട സമയമായില്ലേയെന്നും പാര്‍ലമെന്റില്‍ ചോദിച്ച അലി, പരാമര്‍ശം വിവാദമായതിനു പിന്നാലെ രണ്ട് ദിവസത്തിനുശേഷം നിരുപാധികം ക്ഷമ ചോദിച്ചു. ലേബര്‍ പാര്‍ട്ടി ചീഫ് വിപ്പ് അലിക്ക് ഔദ്യോഗിക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 14ന് ഹൗസ് ഓഫ് കോമണ്‍സില്‍ ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തിലുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു അലിയുടെ പരാമര്‍ശം. സമാധാന പദ്ധതിയുടെ ഭാഗമായി ഹമാസിന്റെ നിരായുധീകരണം അനിവാര്യമാണെന്ന് ലിബറല്‍ ഡെമോക്രാറ്റിക് എംപി റിച്ചാര്‍ഡ് ഫോര്‍ഡ് സംസാരിക്കുന്നതിനിടെയാണ് അലി

Full Story
  19-09-2026
മില്ലിസെക്കന്‍ഡിലെ സോഫ്റ്റ്വെയര്‍ പിഴവ്; യുകെ വ്യോമഗതാഗതം സ്തംഭിച്ച സംഭവത്തില്‍ നാറ്റ്‌സ് വിശദീകരണം

ലണ്ടന്‍: ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാകാനും നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലാകാനും കാരണമായ യുകെയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാറിന് പിന്നില്‍ മില്ലിസെക്കന്‍ഡിനുള്ളില്‍ സംഭവിച്ച സോഫ്റ്റ്വെയര്‍ പിഴവാണെന്ന് നാഷനല്‍ എയര്‍ ട്രാഫിക് സര്‍വീസസ് (നാറ്റ്‌സ്) വ്യക്തമാക്കി. സെപ്റ്റംബര്‍ 8ന് രാവിലെ 10 മണിയോടെയാണ് യുകെ വ്യോമാതിര്‍ത്തിയുടെ നിയന്ത്രണ സംവിധാനത്തില്‍ സാങ്കേതിക തകരാര്‍ ഉണ്ടായത്. സോഫ്റ്റ്വെയര്‍ പിഴവിനെ തുടര്‍ന്ന് സിസ്റ്റത്തില്‍ തെറ്റായ ഡേറ്റ രൂപപ്പെട്ടതോടെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ പൂര്‍ണമായി ലഭിക്കാത്ത സാഹചര്യമുണ്ടായി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വ്യോമഗതാഗതത്തിന് നിയന്ത്രണം

Full Story
  19-09-2026
എട്ടുവര്‍ഷത്തെ തടവിന് പിന്നാലെ ജഗ്താര്‍ സിങ് ജൊഹാലിന് ജാമ്യം; ഏഴ് എന്‍ഐഎ കേസുകളില്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്

ലണ്ടന്‍/ന്യൂഡല്‍ഹി: ഇന്ത്യയില്‍ 2017 മുതല്‍ തടവില്‍ കഴിയുന്ന ബ്രിട്ടിഷ് പൗരനും സ്‌കോട്ടിഷ് സിഖുമായ ജഗ്താര്‍ സിങ് ജൊഹാലിന് ഏഴ് കേസുകളില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ നവീന്‍ ചാവ്‌ല, രവീന്ദര്‍ ദുഡേജ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സെപ്റ്റംബര്‍ 18ന് ജാമ്യം അനുവദിച്ചത്. എട്ടുവര്‍ഷത്തിലേറെയായി തുടരുന്ന തടവും വിചാരണ ഉടന്‍ പൂര്‍ത്തിയാകാനുള്ള സാധ്യത കുറവാണെന്നതും കോടതി പരിഗണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌കോട്ട്‌ലന്‍ഡിലെ ഡംബാര്‍ട്ടണ്‍ സ്വദേശിയായ ജഗ്താര്‍ 2017 നവംബറില്‍ വിവാഹത്തിനായി പഞ്ചാബിലെത്തിയ സമയത്താണ് അറസ്റ്റിലായത്. 2016-17 കാലയളവില്‍ ലുധിയാന, ജലന്ധര്‍ ജില്ലകളില്‍ നടന്ന ലക്ഷ്യമിട്ട കൊലപാതകങ്ങളും കൊലപാതകശ്രമങ്ങളുമായി

Full Story
  19-09-2026
സ്തനാര്‍ബുദ ചികിത്സയില്‍ ഗുരുതര വീഴ്ച; 20 സ്ത്രീകള്‍ക്ക് അനാവശ്യമായി മാസ്റ്റെക്ടമി നടത്തിയെന്ന് എന്‍എച്ച്എസ് ട്രസ്റ്റ്

ലണ്ടന്‍: വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ കൗണ്ടി ഡര്‍ഹം ആന്‍ഡ് ഡാര്‍ലിങ്ടന്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലുള്ള സ്തനാര്‍ബുദ ചികിത്സാ സേവനങ്ങളില്‍ ഗുരുതര വീഴ്ചകള്‍ നടന്നതായി കണ്ടെത്തല്‍. ചികിത്സയ്ക്കിടെ 20 സ്ത്രീകള്‍ക്ക് അനാവശ്യമായി മാസ്റ്റെക്ടമി, അഥവാ സ്തനം പൂര്‍ണമായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയതായി ട്രസ്റ്റ് സമ്മതിച്ചു. നൂറുകണക്കിന് രോഗികള്‍ക്ക് ചികിത്സാ പിഴവുകള്‍ മൂലം ദോഷം സംഭവിച്ചതായും ട്രസ്റ്റ് വ്യക്തമാക്കി. 2023 ജനുവരി മുതല്‍ 2025 ഫെബ്രുവരി വരെയുള്ള സ്തനാര്‍ബുദ ചികിത്സാ കേസുകളിലാണ് നിലവില്‍ വിശദമായ പരിശോധന നടക്കുന്നത്. ഇതുവരെ പരിശോധിച്ച 514 കേസുകളില്‍ 315 രോഗികള്‍ക്ക് ചികിത്സ മൂലം ഏതെങ്കിലും തരത്തിലുള്ള ദോഷം സംഭവിച്ചതായി കണ്ടെത്തി.

Full Story
  18-09-2026
ഇന്ത്യ-യുകെ വ്യാപാര കരാര്‍: കുറഞ്ഞ തീരുവയില്‍ 642 ബ്രിട്ടീഷ് കാറുകള്‍ ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാറിന്റെ (CETA) ആനുകൂല്യത്തില്‍ കുറഞ്ഞ ഇറക്കുമതി തീരുവയില്‍ ബ്രിട്ടനില്‍ നിര്‍മ്മിച്ച 642 കാറുകള്‍ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. താരിഫ്-റേറ്റ് ക്വാട്ട (TRQ) സംവിധാനത്തിന് കീഴില്‍ അപേക്ഷിച്ച എട്ട് കമ്പനികളില്‍ ഏഴിനാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (DGFT) ക്വാട്ട അനുവദിച്ചത്. ജൂലൈ 15ന് വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ വാഹന ക്വാട്ട അനുവദിക്കലാണിത്. വ്യാപാര കരാറിലൂടെ അനുവദിച്ചിരിക്കുന്ന മൊത്തം ക്വാട്ടയുമായി താരതമ്യം ചെയ്യുമ്പോള്‍ ആദ്യഘട്ടത്തിലെ അപേക്ഷകള്‍ വളരെ കുറവാണ്. നിലവിലെ അനുമതിപ്രകാരം 642 കാറുകള്‍ മാത്രമാണ് കുറഞ്ഞ തീരുവയുടെ ആനുകൂല്യത്തില്‍

Full Story
  18-09-2026
അധ്യാപക ശമ്പളവര്‍ധന പൂര്‍ണമായി ഫണ്ട് ചെയ്യും; സ്‌കൂളുകള്‍ക്ക് £500 മില്യന്റെ ആശ്വാസം

ലണ്ടന്‍: ഇംഗ്ലണ്ടിലെ അധ്യാപകരുടെ ശമ്പളവര്‍ധന പൂര്‍ണമായി നടപ്പാക്കാന്‍ സ്‌കൂളുകള്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍. ശമ്പളവര്‍ധനയുടെ ഒരു ഭാഗം സ്‌കൂളുകള്‍ സ്വന്തം ബജറ്റില്‍നിന്ന് കണ്ടെത്തണമെന്ന മുന്‍ നിലപാടില്‍ മാറ്റം വരുത്തിയതായി എഡ്യൂക്കേഷന്‍ സെക്രട്ടറി ലൂസി പവല്‍ വ്യക്തമാക്കി. ഇതോടെ സ്‌കൂളുകള്‍ക്ക് ഈ വര്‍ഷം ഏകദേശം 500 മില്യണ്‍ പൗണ്ടിന്റെ അധിക സാമ്പത്തിക ഇടം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 2026 സെപ്റ്റംബര്‍ മുതല്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ നേതാക്കള്‍ക്കും 3.5 ശതമാനം ശമ്പളവര്‍ധനയും 2027 സെപ്റ്റംബര്‍ മുതല്‍ മൂന്ന് ശതമാനം അധിക വര്‍ധനയും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സ്‌കൂള്‍ ടീച്ചേഴ്‌സ്

Full Story
  18-09-2026
ഒക്ടോബര്‍ ബജറ്റ് വെല്ലുവിളി നിറഞ്ഞതാകും; 'കടുത്ത തീരുമാനങ്ങള്‍' വേണ്ടിവരുമെന്ന് ബേണ്‍ഹാം

ലണ്ടന്‍: ബ്രിട്ടനിലെ ഒക്ടോബര്‍ ബജറ്റ് വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്നും സമ്പദ്വ്യവസ്ഥയെ ശരിയായ പാതയില്‍ നിലനിര്‍ത്താന്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരുമെന്നും പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. അതേസമയം, നികുതി വര്‍ധിപ്പിച്ച് കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക ഭാരം വീണ്ടും കൂട്ടരുതെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 28നാണ് ചാന്‍സലര്‍ ജോണ്‍ ഹീലി പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. ഉയരുന്ന സര്‍ക്കാര്‍ കടമെടുപ്പ് ചെലവും പണപ്പെരുപ്പവും ബജറ്റിന് മുന്നോടിയായി സര്‍ക്കാരിന് വലിയ സമ്മര്‍ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓഗസ്റ്റില്‍ ബ്രിട്ടനിലെ പണപ്പെരുപ്പം 2.9 ശതമാനത്തില്‍നിന്ന് 3.1 ശതമാനമായി

Full Story
[13][14][15][16][17]
 
-->




 
Close Window