Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Oct 2026
 
 
സിനിമ
  Add your Comment comment
വമ്പന്‍ ട്വിസ്റ്റുകളുമായി ജയിലര്‍ 2 ഒരുങ്ങുന്നു: വര്‍മന്‍ എന്ന വില്ലനെ കൊലപ്പെടുത്തിയ കഥയുടെ ബാക്കി എന്ത്? ഒക്ടോബര്‍ 2ന് അറിയാം
Text By: UK Malayalam Pathram
ജയിലര്‍ 2. തെന്നിന്ത്യയിലെ മൂന്ന് സൂപ്പര്‍ താരങ്ങളെ ഒരുമിപ്പിച്ച ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ എന്ത് സര്‍പ്രൈസ് ആണ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കി വച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് ജയിലര്‍ 2ന്റെ റിലീസ് തീയതി അനൗണ്‍സ് ചെയ്തിരിക്കുകയാണ്. ആദ്യ ഭാഗത്തിലെ വില്ലനായ വിനായകന്റെ വര്‍മന്റെ ഡയലോഗിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. സെക്കന്റുകള്‍ മാത്രമുള്ള വിഡിയോയില്‍ നിരവധി താരങ്ങള്‍ വന്നു പോകുന്നുണ്ട്.
മലയാളത്തിന്റെ സ്വന്തം സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, ഷാജഹാന്‍, മിര്‍ന, സുജിത് ശങ്കര്‍ തുടങ്ങിയവരേയും വിഡിയോയില്‍ കാണാം. ഇവര്‍ക്ക് പുറമെ രമ്യ കൃഷ്ണന്‍ അടക്കമുള്ള മറ്റ് താരങ്ങളും വിഡിയോയിലുണ്ട്. അതേസമയം രജനികാന്തിന്റെ ലുക്ക് പുറത്ത് വിട്ടിട്ടില്ല. ഒക്ടോബര്‍ 15 ന് ചിത്രം തിയേറ്ററുകളിലത്തും.
 
Other News in this category

 
 




 
Close Window