Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  02-08-2025
ബ്രിട്ടീഷ് ജയിലുകളില്‍ വിദേശ കുറ്റവാളികളുടെയും ക്രിമിനലുകളുടെയും എണ്ണം റെക്കോര്‍ഡില്‍

ലണ്ടന്‍: ബ്രിട്ടീഷ് ജയിലുകള്‍ കുറ്റവാളികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് . ഇതിന് പരിഹാരം കാണാന്‍ നിലവില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നവരെ മുന്‍കൂറായി പുറത്തുവിടാനാണ് മന്ത്രിമാര്‍ തയ്യാറാകുന്നത്. ഇതിന് പുറമെ പല കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികളെ ജയിലുകളിലേക്ക് അയയ്ക്കേണ്ടെന്ന കടുത്ത തീരുമാനവും മന്ത്രിമാര്‍ കൈക്കൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിലാണ് ബ്രിട്ടനിലെ ജയിലുകളില്‍ വിദേശ ക്രിമനലുകളുടെ എണ്ണം പെരുകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യമായി തടവുകാരുടെ പൗരത്വം ഉള്‍പ്പെടുത്തിയ ഔദ്യോഗിക കണക്ക് പുറത്തുവന്നതോടെയാണ് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ പാര്‍പ്പിച്ചിട്ടുള്ള ലൈംഗിക കുറ്റവാളികളുടെയും, ഗുരുതര ക്രിമിനലുകളുടെയും എണ്ണം

Full Story
  02-08-2025
ജിപി റഫറല്‍ ലഭിച്ചിട്ടും യാതൊരു ചികിത്സയും കിട്ടാതെ എന്‍എച്ച്എസ് വെയിറ്റിംഗ് ലിസ്റ്റിലുള്ളത് മൂന്നു മില്യണ്‍ പേര്‍

ലണ്ടന്‍: എന്‍എച്ച്എസിലെ വെയിറ്റിങ് ലിസ്റ്റ് ദശലക്ഷക്കണക്കിനു ആയി കുതിയ്ക്കുകയാണ്. വെയ്റ്റിംഗ് ലിസ്റ്റിലുള്ളത് ആറ് മില്ല്യണ്‍ പേര്‍ ആണെങ്കില്‍ ജിപി റഫറല്‍ ലഭിച്ച ശേഷം യാതൊരു ചികിത്സയും കിട്ടാതെയുള്ളവരുടെ എണ്ണം മൂന്ന് മില്ല്യണ്‍ പേര്‍ ആകുകയും ചെയ്തു. സാധാരണ എന്‍എച്ച്എസിലേക്ക് റഫര്‍ ചെയ്താല്‍ അപ്പോയിന്റ്മെന്റ് ലഭിക്കുന്നതാണ്. എന്നാല്‍ ഈ പ്രക്രിയയില്‍ ഒരു സ്ഥാനവും കിട്ടാതെ ലക്ഷക്കണക്കിന് രോഗികള്‍ കഴിയുന്നുണ്ടെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന 6 മില്ല്യണ്‍ ജനങ്ങളില്‍ പകുതിയോളം പേര്‍ക്കും ഹോസ്പിറ്റല്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ പെട്ട ശേഷം ഒരു ചികിത്സയും ലഭിച്ചിട്ടില്ലെന്ന്

Full Story
  02-08-2025
കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന ഹോട്ടലിന് മുന്നില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു അവരെ പാര്‍പ്പിക്കുന്ന ഹോട്ടലിന് മുന്നില്‍ കുടിയേറ്റ വിരുദ്ധരുടെ കടുത്ത പ്രതിഷേധം. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലുകള്‍ അടച്ചുപൂട്ടണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ കുടിയേറ്റ വിരുദ്ധത തെറ്റാണെന്ന് അനുകൂലിര്രുന്നവരും പറയുന്നു. ഹാംപ്ഷയര്‍, സൗത്ത്സീയിലെ റോയല്‍ ബീച്ച് ഹോട്ടലിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയ കുടിയേറ്റ വിരുദ്ധര്‍ക്കെതിരെ, വംശീയ വിവേചനത്തിനെതിരെ മുദ്രാവാക്യം വിളിച്ച് കുടിയേറ്റത്തെ അനുകൂലിക്കുന്നവരെത്തി.

പോര്‍ട്ട്‌സ്മത്ത്, സൗത്താംപ്ടണ്‍, ബേണ്മത്ത് എന്നിവിടങ്ങള്‍ ഉള്‍പ്പടെ

Full Story
  02-08-2025
ശ്രീ ബുദ്ധന്റെ തിരുശേഷിപ്പുകള്‍ ബ്രിട്ടന്‍ ഇന്ത്യയ്ക്ക് കൈമാറി

ലണ്ടന്‍: ബുദ്ധന്റെ പവിത്രമായ പിപ്രഹ്വ തിരുശേഷിപ്പുകള്‍ 127 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയത് രാജ്യത്തിന് അഭിമാന നിമിഷമായി. ബുദ്ധനുമായും അദ്ദേഹത്തിന്റെ മഹത്തായ പഠിപ്പിക്കലുകളുമായും ഇന്ത്യയ്ക്കുള്ള ആഴത്തിലുള്ള ബന്ധം ഈ വിശുദ്ധ തിരുശേഷിപ്പുകള്‍ അടിവരയിടുന്നു. ഇത് ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള പ്രതിബദ്ധതയും വ്യക്തമാക്കുന്നു.പിപ്രഹ്വ തിരുശേഷിപ്പുകള്‍ 1898-ല്‍ കണ്ടെത്തിയെങ്കിലും കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയിരുന്നു. ഈ വര്‍ഷം ആദ്യം ഒരു അന്താരാഷ്ട്ര ലേലത്തില്‍ അവ പ്രത്യക്ഷപ്പെട്ടപ്പോള്‍, അവ നാട്ടില്‍ തിരിച്ചെത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍

Full Story
  02-08-2025
നാമമാത്രമായ ശമ്പള വര്‍ധന തള്ളി നഴ്‌സുമാര്‍, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരമെന്ന് ആര്‍സിഎന്‍

ലണ്ടന്‍: എന്‍.എച്ച്. എസ് ഇംഗ്ലണ്ടില്‍ നഴ്‌സുമാര്‍ക്കായി നിര്‍ദേശിച്ച കേവലം 3.6 ശതമാനത്തിന്റെ ശമ്പള വര്‍ധന റോയല്‍ കോളജ് ഓഫ് നഴ്‌സിങ് (ആര്‍സിഎന്‍) അംഗങ്ങള്‍ തള്ളി. വോട്ടിങ്ങില്‍ പങ്കെടുത്ത 1,70,000 അംഗങ്ങളില്‍ 91 ശതമാനം പേരും നിര്‍ദേശത്തെ എതിര്‍ത്തു. തികച്ചും അപഹാസ്യമായ നിര്‍ദേശം എന്നായിരുന്നു ആര്‍സിഎന്‍ നേതൃത്വം നേരത്തെ ഇതിനെ വിശേഷിപ്പിച്ചത്. അത് ശരിവയ്ക്കുന്ന തീരുമാനമാണ് അംഗങ്ങളില്‍ നിന്നും ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ചര്‍ച്ചയ്ക്കു തയാറായി പ്രശ്‌നപരിഹാരം ഉണ്ടാക്കാത്ത പക്ഷം ഡോക്ടര്‍മാര്‍ക്കു പിന്നാലെ നഴ്‌സുമാരും ശമ്പള വര്‍ധനയ്ക്കായി സമരരംഗത്തേക്ക് ഇറങ്ങും. ഡോക്ടര്‍മാര്‍, അധ്യാപകര്‍, പ്രിസര്‍ ഓഫിസര്‍മാര്‍,

Full Story
  01-08-2025
യുകെയില്‍ ആദ്യത്തെ വനിതാ ആര്‍ച്ച് ബിഷപ്പ് ചുമതലയേറ്റു: സഭയുടെ പ്രതിച്ഛായ ഉയര്‍ത്തുമെന്ന് ചെറി വാന്‍
യുകെയില്‍ ആദ്യ വനിത ആര്‍ച്ച് ബിഷപ്പ് ചുമതലയേറ്റു. പതിനഞ്ചാമത് വെയ്ല്‍സ് ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ചെറി വാന്‍ ആദ്യ വനിത ആര്‍ച്ച് ബിഷപ്പ് മാത്രമല്ല, ആദ്യ സ്വവര്‍ഗാനുരാഗിയായ ആര്‍ച്ച് ബിഷപ്പ് കൂടിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി മണ്മൗത്തിലെ ബിഷപ്പ് ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ലെസ്റ്റര്‍ സ്വദേശിയായ വാന്‍. മൂന്നര വര്‍ഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ മാസം വിരമിച്ച ആന്‍ഡ്രൂ ജോണിന് പകരമായാണ് ചെറി വാന്‍ ആര്‍ച്ച് ബിഷപ്പ് ആകുന്നത്.

വെയില്‍സിലെ ബാംഗോര്‍ കത്തീഡ്രലില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ലൈംഗികബന്ധ അതിര്‍ത്തികള്‍ മായുന്നതായും ക്രമരഹിതമായ ലൈംഗിക ബന്ധം സ്വീകാര്യമായി കഴിഞ്ഞതായും പരാമര്‍ശിച്ചിരുന്നു. മാത്രമല്ല, അന്നത്തെ ആര്‍ച്ച് ബിഷപ്പ് ആയ ആന്‍ഡ്രൂ ജോണ്‍ ചില
Full Story
  01-08-2025
കിഴക്കന്‍ ലണ്ടനില്‍ മുപ്പതു വയസുകാരനെ കുത്തിക്കൊലപ്പെടുത്തി, മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

ലണ്ടന്‍: കിഴക്കന്‍ ലണ്ടനില്‍ ബ്രിട്ടീഷ് പൗരനായ മുപ്പതു വയസ്സുകാരനെ കുത്തികൊലപ്പെടുത്തി. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ ഫെല്‍ബ്രിജ് റോഡിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വച്ച് ജൂലൈ 23നാണ് ഗുര്‍മുഖ് സിങ്ങ് കൊല്ലപ്പെട്ടതെന്ന് മെട്രോപൊളീറ്റന്‍ പൊലീസ് വ്യക്തമാക്കി. ഒന്നിലധികം തവണ കുത്തേറ്റ സിങ്ങിന് എമര്‍ജന്‍സി മെഡിക്കല്‍ സംഘമെത്തി അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടത് തുടയില്‍ ഗുരുതരമായി കുത്തേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്?മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരസ്പരം അറിയുന്നവര്‍ തന്നെയാണ് സിങ്ങിനെ

Full Story
  01-08-2025
സാങ്കേതിക തകരാര്‍ മൂലം ലണ്ടന്‍-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

ന്യൂഡല്‍ഹി: സംശയാസ്പദമായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-9 വിമാനമാണ് സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് നടപടിക്രമങ്ങള്‍ക്കനുസൃതമായി ടേക്ക് ഓഫ് റണ്‍ നിര്‍ത്തലാക്കിയത്. പരിശോധനകള്‍ക്കായി വിമാനം ബേയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.സാങ്കേതിക പ്രശ്നത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യാത്രക്കാരുടെ സുരക്ഷ പരമപ്രധാനമാണെന്ന് ആവര്‍ത്തിച്ച എയര്‍ ഇന്ത്യ, യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് ക്രമീകരണമേര്‍പ്പെടുത്തി.

Full Story
[308][309][310][311][312]
 
-->




 
Close Window