Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
സിനിമ
  Add your Comment comment
AMMAയില്‍ വീണ്ടും തര്‍ക്കം: ശ്വേത മേനോന്‍ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി എംഎല്‍എ
Text By: UK Malayalam Pathram
ശ്വേത ഉള്‍പ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി. രാജി പ്രഖ്യാപിച്ച് മാത്രം അവര്‍ ഇറങ്ങി പോകുകയായിരുന്നു. ഇന്നാണ് മെയിലിന്റേത് ഉള്‍പ്പടെ ആക്‌സസ് ലഭിച്ചത്. രാജി കത്ത് ലഭിച്ചിട്ടില്ല എന്നാണ് ജനറല്‍ സെക്രട്ടറി പറഞ്ഞത് - രമേശ് പിഷാരടി എംഎല്‍എ വ്യക്തമാക്കി.
മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങള്‍ മാത്രമേ നിലവില്‍ ഉള്ളു. മാധ്യമങ്ങളോട് അടക്കം ശ്വേതാ മേനോന്‍ പറഞ്ഞത് രാജിവെച്ചു എന്നാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. മല്ലിക സുകുമാരനും ലക്ഷ്മിപ്രിയയും രാജി ഇമെയിലില്‍ അയച്ചിട്ടുണ്ട് എന്ന് കുക്കു പരമേശ്വരന്‍ പറഞ്ഞു, ഞങ്ങള്‍ കണ്ടിട്ടില്ല. ഭരണസമിതി രാജിവച്ചാല്‍ തന്നെ അഡ്‌ഹോക്ക് സമിതി രുപീകരിക്കാന്‍ അമ്മ ബൈലോയില്‍ പറയുന്നുമില്ല. ഭരണസമിതി രാജി നല്‍കാത്തതിനാല്‍ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ ചോദ്യം ചെയ്ത് ശ്വേതാ മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയമപരമായി മുന്നോട്ടു പോകാന്‍ ആകും. എന്നാല്‍ സംഘടനയുടെ ബൈലോയില്‍ അഡ്‌ഹോക് സമിതി എന്നത് പ്രത്യേകമായി പറയേണ്ടതില്ലെന്നും, സംഘടനയുടെ അന്തിമ തീരുമാനം ജനറല്‍ ബോഡിയുടേതാണെന്നും രമേഷ് പിഷാരടി പറഞ്ഞു. അമ്മ ഭരണസമിതി രാജിവച്ചുവെന്ന് പറഞ്ഞ് രൂപീകരിച്ച അഡ്‌ഹോക്ക് സമിതിയുടെ രണ്ടാമത്തെ യോഗമാണ് ഇന്ന് കൊച്ചിയില്‍ ചേര്‍ന്നത്.
 
Other News in this category

 
 




 
Close Window