Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  22-09-2026
യുകെയില്‍ തൃശൂര്‍ സ്വദേശി സേവ്യര്‍ ലോനപ്പന്‍ അന്തരിച്ചു; മരണം ഉറക്കത്തിനിടെ

വില്‍റ്റ്ഷെയര്‍/തൃശൂര്‍: സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വില്‍റ്റ്ഷെയര്‍ കൗണ്ടിയിലെ വാര്‍മിന്‍സ്റ്ററില്‍ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി സേവ്യര്‍ ലോനപ്പന്‍ (44) അന്തരിച്ചു. കാഞ്ഞിരത്തിങ്കല്‍ ഇയ്യപ്പന്‍ ലോനപ്പന്റെ മകനാണ്. മാതാവ് പരേതയായ എല്‍സി. ഇന്നലെ രാവിലെ ജോലിക്ക് പോകേണ്ട സമയമായിട്ടും സേവ്യര്‍ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. പ്രതികരണമില്ലാതിരുന്നതോടെ പരിശോധിച്ചപ്പോഴാണ് അനക്കമറ്റ നിലയില്‍ കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയും മെഡിക്കല്‍ എമര്‍ജന്‍സി സംഘത്തിന്റെ സഹായം തേടുകയും ചെയ്തു. സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സേവ്യര്‍ മരിച്ചതായി

Full Story
  22-09-2026
സൗത്ത്പോര്‍ട്ട് കൂട്ടക്കൊലക്കേസിലെ പ്രതിക്കെതിരെ പുതിയ കുറ്റങ്ങള്‍; ജയിലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതായി പ്രോസിക്യൂഷന്‍

ലണ്ടന്‍: സൗത്ത്പോര്‍ട്ട് ഡാന്‍സ് ക്ലാസ് കൂട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആക്സല്‍ റുഡകുബാനയ്ക്കെതിരെ (20) ജയിലിനുള്ളിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പുതിയ കുറ്റങ്ങള്‍ ചുമത്തി. ജയില്‍ ഉദ്യോഗസ്ഥന് നേരെ പഞ്ചസാര കലര്‍ത്തിയ തിളച്ച വെള്ളം എറിഞ്ഞ് ഗുരുതരമായി പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. റുഡകുബാന തിങ്കളാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട്‌സ് കോടതിയില്‍ ബ്രോഡ്മൂര്‍ ഹൈ-സെക്യൂരിറ്റി മാനസികാരോഗ്യ ആശുപത്രിയില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായി. 2025 മേയ് എട്ടിന് എച്ച്.എം.പി. ബെല്‍മാര്‍ഷില്‍ കഴിയുന്നതിനിടെ സെല്‍ വാതിലിലെ ഹാച്ചിലൂടെ പഞ്ചസാര കലര്‍ത്തിയ തിളച്ച വെള്ളം ജയില്‍ ഉദ്യോഗസ്ഥന് നേരെ

Full Story
  22-09-2026
യുകെയില്‍ വീണ്ടും എയര്‍ ട്രാഫിക് സാങ്കേതിക തകരാര്‍; വിമാനങ്ങള്‍ വൈകി, സര്‍വീസുകള്‍ റദ്ദാക്കി

ലണ്ടന്‍: യുകെയിലെ വിമാനയാത്രക്കാര്‍ക്ക് വീണ്ടും ദുരിതമായി നാഷനല്‍ എയര്‍ ട്രാഫിക് സര്‍വീസസ് (നാറ്റ്‌സ്) സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാര്‍. ഈ മാസം രണ്ടാം തവണയാണ് നാറ്റ്‌സ് സംവിധാനത്തിലെ പ്രശ്‌നം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ സര്‍വീസുകളെ ബാധിക്കുന്നത്. നിരവധി വിമാനങ്ങള്‍ വൈകുകയും ചില സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. സ്‌കോട്ട്‌ലന്‍ഡിലെ അയര്‍ഷയറിലുള്ള നാറ്റ്‌സിന്റെ പ്രെസ്റ്റ്വിക്ക് കണ്‍ട്രോള്‍ സെന്ററിലാണ് തകരാര്‍ ഉണ്ടായത്. സിസ്റ്റം നെറ്റ്വര്‍ക്കിന്റെ ഒരു ഭാഗത്തുണ്ടായ കണക്റ്റിവിറ്റി പ്രശ്‌നമാണ് കാരണമെന്ന് നാറ്റ്‌സ് അറിയിച്ചു. ഈ മാസം ആദ്യം വലിയ തോതില്‍ വിമാന സര്‍വീസുകള്‍ റദ്ദാകാന്‍ കാരണമായ സോഫ്റ്റ്വെയര്‍ തകരാറുമായി പുതിയ

Full Story
  21-09-2026
ലണ്ടനിലെ ടിക്ടോക് ജോലി ഓഫര്‍ വേണ്ടെന്ന് വെച്ചു; 'വിദേശത്തേക്ക് മാറുന്നത് എല്ലായ്‌പ്പോഴും മികച്ച തീരുമാനം അല്ല' എന്ന് യുവ സംരംഭകന്‍

ബെംഗളൂരു: ഇന്ത്യയില്‍ നല്ല വരുമാനവും കുടുംബത്തിന്റെ ശക്തമായ പിന്തുണയും ഉള്ളവര്‍ക്ക് വിദേശത്തേക്ക് കുടിയേറുന്നത് എല്ലായ്‌പ്പോഴും മികച്ച ജീവിതനിലവാരം ഉറപ്പാക്കണമെന്നില്ലെന്ന നിരീക്ഷണവുമായി ബെംഗളൂരുവില്‍ നിന്നുള്ള യുവ സംരംഭകന്‍ സൗവീക് റോയ്. ലണ്ടനില്‍ ടിക്ടോക്കില്‍ നിന്ന് ലഭിച്ച മികച്ച ജോലി ഓഫര്‍ വേണ്ടെന്നുവെച്ച അനുഭവം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ലണ്ടനിലെ ജീവിതരീതിയും ഭക്ഷണവും മറ്റും തനിക്ക് ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും, അവിടെ താമസിക്കാന്‍ തീരുമാനിച്ചാല്‍ ഇന്ത്യയില്‍ താന്‍ ഉപേക്ഷിക്കേണ്ടിവരുന്ന കാര്യങ്ങളാണ് കൂടുതല്‍ ചിന്തിപ്പിച്ചതെന്ന് സൗവീക് പറയുന്നു.

Full Story

  21-09-2026
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് നിലനിര്‍ത്തിയിട്ടും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നു

ലണ്ടന്‍: പണപ്പെരുപ്പ സമ്മര്‍ദ്ദം തുടരുന്നതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് വര്‍ധിപ്പിക്കാതെ 3.75 ശതമാനത്തില്‍ നിലനിര്‍ത്തിയെങ്കിലും യുകെയിലെ മോര്‍ട്ട്‌ഗേജ് വിപണിയില്‍ നിരക്കുകള്‍ ഉയരുകയാണ്. ഈയാഴ്ച പ്രധാന വായ്പാദാതാക്കളില്‍ പലരും മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ധിപ്പിച്ചതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ വര്‍ധനവുകള്‍ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴത്തെ വര്‍ധനവ് മോര്‍ട്ട്‌ഗേജ് വിപണിയിലെ താല്‍ക്കാലിക പ്രതിഭാസം മാത്രമാണോ, അതോ ദീര്‍ഘകാല സമ്മര്‍ദ്ദത്തിന്റെ തുടക്കമാണോ എന്ന ആശങ്കയാണ് ഉയരുന്നത്. സ്ഥിതി പെട്ടെന്ന് മാറാന്‍ സാധ്യത കുറവാണെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്ര

Full Story
  21-09-2026
നിയമ ജോലി ഉപേക്ഷിച്ച് ഡോഗ് വാക്കറായി; ദിവസം 400 പൗണ്ട് വരെ സമ്പാദിച്ച് 30കാരി

ലണ്ടന്‍: ക്രിമിനല്‍ ഡിഫന്‍സ് മേഖലയിലെ സമ്മര്‍ദ്ദമേറിയ ജോലി ഉപേക്ഷിച്ച് പുതിയൊരു കരിയര്‍ തെരഞ്ഞെടുത്തതോടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സ്വാതന്ത്ര്യവും ലഭിച്ചതായി 30കാരിയായ ലിസ് ഈസ്റ്റ്. നിയമ സഹായിയായി ജോലി ചെയ്തിരുന്ന ലിസ് ഇപ്പോള്‍ ഫുള്‍ടൈം ഡോഗ് വാക്കറാണ്. ദിവസവും ഏകദേശം 300 മുതല്‍ 400 പൗണ്ട് വരെ വരുമാനം നേടുന്നതായി അവര്‍ പറയുന്നു. 400 പൗണ്ട് ഏകദേശം ?51,000ലധികം വരും. ബ്രിട്ടനിലെ ക്രിമിനല്‍ ഡിഫന്‍സ് മേഖലയില്‍ നാലുവര്‍ഷത്തോളം ജോലി ചെയ്ത ലിസിന് ജോലി സമ്മര്‍ദ്ദം വലിയ വെല്ലുവിളിയായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍, കോടതിയിലെ നടപടികള്‍, ജയിലുകള്‍ സന്ദര്‍ശിക്കല്‍, ക്ലയന്റുകളുമായി ആശയവിനിമയം നടത്തല്‍ തുടങ്ങിയ നിരവധി ചുമതലകള്‍ ഒരേസമയം കൈകാര്യം

Full Story
  21-09-2026
സ്‌കില്‍ഡ് വര്‍ക്കര്‍ വീസയിലെത്തിയ ഇന്ത്യക്കാരന് ജോലി നിഷേധിച്ചു; കെയര്‍ കമ്പനിക്ക് £28,123 നല്‍കാന്‍ ട്രൈബ്യൂണല്‍ ഉത്തരവ്

ലണ്ടന്‍: കെയറര്‍ ജോലിക്കായി സ്‌കില്‍ഡ് വര്‍ക്കര്‍ വീസയില്‍ ബ്രിട്ടനിലെത്തിയ ഇന്ത്യക്കാരന് കരാര്‍ പ്രകാരമുള്ള ജോലി സമയവും ശമ്പളവും നല്‍കാത്ത കേസില്‍ മെട്രോപൊളിറ്റന്‍ കെയര്‍ സര്‍വീസസ് ലിമിറ്റഡിനെതിരെ എംപ്ലോയ്മെന്റ് ട്രൈബ്യൂണലിന്റെ വിധി. പരാതിക്കാരനായ ജെ. പട്ടേലിന് £28,123 നഷ്ടപരിഹാരമായി നല്‍കാന്‍ ലണ്ടന്‍ ഈസ്റ്റ് എംപ്ലോയ്മെന്റ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പട്ടേലിന്റെ പേരില്‍ വ്യാജ രേഖകള്‍ തയ്യാറാക്കി ഹോം ഓഫിസിന്റെ സ്‌പോണ്‍സര്‍ കംപ്ലയന്‍സ് സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കമ്പനി ശ്രമിച്ചതായും ട്രൈബ്യൂണല്‍ കണ്ടെത്തി. ലണ്ടന്‍ ഈസ്റ്റ് ഹിയറിങ് സെന്ററില്‍ എംപ്ലോയ്മെന്റ് ജഡ്ജ് എഫ്. സ്‌പെന്‍സറാണ് കേസ് പരിഗണിച്ചത്. 2026 ഏപ്രില്‍, ജൂണ്‍ മാസങ്ങളിലായി

Full Story
  21-09-2026
ലണ്ടന്‍ഡെറിയില്‍ ഇടുക്കി സ്വദേശിയായ മലയാളി യുവാവ് അന്തരിച്ചു

ഡെറി/ഇടുക്കി: യുകെയിലെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലണ്ടന്‍ഡെറിയില്‍ ഇടുക്കി തോപ്രാംകുടി സ്വദേശിയായ മലയാളി യുവാവ് അന്തരിച്ചു. തോപ്രാംകുടി കോനാട്ട് വീട്ടില്‍ കെ.എസ്. രാജന്‍-മിനി രാജന്‍ ദമ്പതികളുടെ മകന്‍ ആര്‍. വിഷ്ണു പ്രസാദ് (34) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് വിഷ്ണു പ്രസാദ് ഡിപെന്‍ഡന്റ് വീസയില്‍ യുകെയിലെത്തിയത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ശ്യാമിലി എന്‍എച്ച്എസില്‍ നഴ്‌സാണ്. മക്കള്‍: രോഹിത് കൃഷ്ണ, ഇഷാനി വിഷ്ണു. സഹോദരന്‍: സുരേഷ് രാജന്‍.

വിഷ്ണു പ്രസാദിന്റെ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല.

Full Story
[11][12][13][14][15]
 
-->




 
Close Window