|
|
|
|
|
| വ്യാജവാര്‍ത്തകളും ഡീപ്‌ഫേക്കുകളും തടയാന്‍ ബ്രിട്ടനില്‍ പുതിയ ദേശീയ കേന്ദ്രം; റഷ്യന്‍ ഇടപെടലിനെതിരെ പ്രതിരോധം ശക്തമാക്കും |
ലണ്ടന്‍: റഷ്യ ഉള്‍പ്പെടെയുള്ള വിദേശ ശക്തികളില്‍ നിന്നുള്ള വ്യാജവിവര പ്രചാരണങ്ങളും ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളും നേരിടാന്‍ പുതിയ ദേശീയ കേന്ദ്രം സ്ഥാപിക്കുമെന്ന് ബ്രിട്ടന്‍. 'നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഡിഫന്‍സ്' എന്ന പേരിലുള്ള കേന്ദ്രം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപിച്ചത്. വിദേശ ശക്തികള്‍ നടത്തുന്ന വിവരാക്രമണങ്ങള്‍ തിരിച്ചറിയുക, അവയുടെ ഉറവിടം കണ്ടെത്തുക, ഇത്തരം ഇടപെടലുകള്‍ തടയുക എന്നിവയായിരിക്കും പുതിയ കേന്ദ്രത്തിന്റെ പ്രധാന ചുമതലകള്‍. രഹസ്യാന്വേഷണ ഏജന്‍സികള്‍, നിയമനിര്‍വഹണ വിഭാഗങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സോഷ്യല്‍ മീഡിയ കമ്പനികള്‍ എന്നിവയെ |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലീഷ് ചാനലില്‍ 30 മണിക്കൂറിലേറെ ചെറുബോട്ടില്‍ യാത്ര; കുടിയേറ്റക്കാരെ ഡോവറിലെത്തിച്ചു, ഗോസ്പോര്‍ട്ടില്‍ പ്രതിഷേധം |
ലണ്ടന്‍: ഇംഗ്ലീഷ് ചാനലിലൂടെ 30 മണിക്കൂറിലേറെ ചെറുബോട്ടില്‍ യാത്ര ചെയ്ത നിരവധി കുടിയേറ്റക്കാരെ കടല്‍മാര്‍ഗം ഡോവറിലെത്തിച്ചു. ബോട്ടിലുണ്ടായിരുന്നവരെ ബ്രിട്ടീഷ് രക്ഷാസംഘത്തിന്റെ സഹായത്തോടെ സുരക്ഷിതമായി മാറ്റിയതായി ഗോസ്പോര്‍ട്ട് കണ്‍സര്‍വേറ്റീവ് എംപി കരോളിന്‍ ഡിനെനേജ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഫ്രാന്‍സിലെ നോര്‍മന്‍ഡി തീരത്തുനിന്നാണ് ബോട്ട് യാത്ര തിരിച്ചത്. ഏകദേശം 60 പേര്‍ ബോട്ടിലുണ്ടായിരുന്നുവെന്നും അതീവ അപകടകരമായ സാഹചര്യത്തിലൂടെയാണ് ഇവര്‍ യാത്ര ചെയ്തതെന്നും ഫ്രഞ്ച് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. യുകെയിലെത്താനുള്ള ശ്രമം തുടരാനാണ് താല്‍പര്യമെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഫ്രഞ്ച് രക്ഷാസംഘത്തിന്റെ സഹായം യാത്രക്കാര്‍ ആദ്യം നിരസിച്ചതായും |
|
Full Story
|
|
|
|
|
|
|
| NHS അടിയന്തര വിഭാഗങ്ങളിലേക്കും 'മാര്‍ത്താസ് റൂള്‍'; രണ്ടാമതൊരു വിദഗ്ദ്ധാഭിപ്രായം തേടാന്‍ രോഗികള്‍ക്ക് അവസരം |
ലണ്ടന്‍: ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (NHS) ആശുപത്രികളിലെ എല്ലാ അടിയന്തര ചികിത്സാ വിഭാഗങ്ങളിലേക്കും (A&E) 'മാര്‍ത്താസ് റൂള്‍' വ്യാപിപ്പിക്കുന്നു. ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യസ്ഥിതി മോശമാകുന്നതായി തോന്നുകയും അത് വേണ്ടവിധം പരിഗണിക്കപ്പെടുന്നില്ലെന്ന് രോഗിക്കോ ബന്ധുക്കള്‍ക്കോ ആശങ്കയുണ്ടാകുകയും ചെയ്താല്‍, മറ്റൊരു മെഡിക്കല്‍ ടീമിന്റെ അടിയന്തര പരിശോധന തേടാന്‍ അവസരമൊരുക്കുന്നതാണ് പദ്ധതി. ഇതിനായി പ്രത്യേക ഹെല്‍പ്പ്ലൈന്‍ നമ്പറിലേക്ക് വിളിച്ച് രണ്ടാമതൊരു വിദഗ്ദ്ധാഭിപ്രായം ആവശ്യപ്പെടാം. ഏഴ് ആശുപത്രികളില്‍ നടത്തിയ വിജയകരമായ പരീക്ഷണത്തിന് പിന്നാലെയാണ് പദ്ധതി ഇംഗ്ലണ്ടിലുടനീളമുള്ള അടിയന്തര വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. 2028 മാര്‍ച്ചോടെ |
|
Full Story
|
|
|
|
|
|
|
| വക്കീല്‍ ജോലി ഉപേക്ഷിച്ച് 'ഡോഗ് വാക്കര്‍'; ദിവസവരുമാനം അരലക്ഷം വരെ, വ്യത്യസ്ത കരിയറില്‍ വിജയിച്ച് 30കാരി |
ലണ്ടന്‍: ഉയര്‍ന്ന ശമ്പളവും മികച്ച കരിയര്‍ സാധ്യതകളും ഉണ്ടായിരുന്ന നിയമരംഗത്തെ ജോലി ഉപേക്ഷിച്ച് വ്യത്യസ്തമായൊരു തൊഴില്‍ തെരഞ്ഞെടുത്ത് ശ്രദ്ധേയമായ വിജയം കൈവരിച്ചിരിക്കുകയാണ് യു.കെയില്‍ നിന്നുള്ള 30കാരിയായ ലിസ് ഈസ്റ്റ്. ക്രിമിനല്‍ ഡിഫന്‍സ് ലോയറാകണമെന്ന ലക്ഷ്യത്തോടെ പഠനം പൂര്‍ത്തിയാക്കി വര്‍ഷങ്ങളോളം നിയമരംഗത്ത് പ്രവര്‍ത്തിച്ച ലിസ്, പിന്നീട് കോര്‍പ്പറേറ്റ് ജീവിതം അവസാനിപ്പിച്ച് നായകളെ നടത്തുകയും പരിപാലിക്കുകയും ചെയ്യുന്ന ഡോഗ് വാക്കിങ് ബിസിനസിലേക്ക് തിരിയുകയായിരുന്നു. നാല് വര്‍ഷത്തോളം ക്രിമിനല്‍ ഡിഫന്‍സ് മേഖലയില്‍ പാരാലീഗലായി പ്രവര്‍ത്തിച്ച ലിസ് പിന്നീട് കണ്‍സള്‍ട്ടിങ് രംഗത്തും ജോലി ചെയ്തു. അഡ്മിനിസ്‌ട്രേഷന്‍ ജോലികള്‍, കോടതിയില്‍ ഹാജരാകല്‍, |
|
Full Story
|
|
|
|
|
|
|
| ഡീസല്‍ നിറയ്ക്കാന്‍ വന്‍ തിരക്ക്: വില കൂടുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കണ്ട് പമ്പുകള്‍ക്കു മുന്നില്‍ നീണ്ട നിര |
|
ബ്രിട്ടനിലെ ശരാശാരി ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും പെട്രോള്‍ പമ്പുകളിലെ വില ഇതിനോടകം തന്നെ കുത്തനെ ഉയര്‍ന്നു കഴിഞ്ഞു. റഷ്യന്‍ റിഫൈനറികള്‍ക്ക് മേല്‍ നടക്കുന്ന യുക്രൈന്‍ ആക്രമണം ആഗോള വിപണിയില്‍ ഇന്ധന വില ഇനിയും കുത്തനെ ഉയര്‍ത്തിയേക്കാം എന്ന ആശങ്ക നിലനില്‍ക്കവെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ യുക്രെയിന്‍ പ്രസിഡണ്ട് വ്ലോഡിമര്‍ സെലന്‍സ്‌കിയുമായി സംസാരിച്ച് റിഫൈനറികള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ നിലയില്‍ സാഹചര്യങ്ങള്‍ തുടര്‍ന്നാല്‍ അധികം വൈകാതെ ആഗോളാടിസ്ഥാനത്തില്‍ തന്നെ വലിയ ഇന്ധനക്ഷാമം അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. ക്രൂഡോയിലിന്റെ ലഭ്യതയില്‍ കുറവില്ലെങ്കിലും, |
|
Full Story
|
|
|
|
|
|
|
| രാവിലെ മക്കള്‍ വിളിച്ചപ്പോള്‍ വിളി കേട്ടില്ല: ഭാര്യ ഡ്യൂട്ടിക്ക് പോയിരുന്നു: 44-ാം വയസ്സില്‍ സേവ്യറിന്റെ വേര്‍പാടില്‍ സങ്കടം അടക്കാനാവാതെ ബന്ധുക്കള്‍ |
|
രാവിലെ ഡേ ഷിഫ്റ്റിന് ജോലിക്ക് പോകേണ്ടിയിരുന്ന മലയാളി യുവാവ് ഉറക്കം ഉണരാത്തതിനെ തുടര്‍ന്ന് മക്കള്‍ വിളിച്ചു എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വില്‍റ്റ്ഷെയര്‍ കൗണ്ടിയിലെ വാര്‍മിന്‍സ്റ്ററില്‍ തൃശൂര്‍ ഇരിങ്ങാലക്കുട കാഞ്ഞിരത്തിങ്കല്‍ സേവ്യര്‍ ലോനപ്പനാണ് (44) അന്തരിച്ചത്. ഈ സമയത്ത് ഭാര്യ നിജാ ജോസ് ഡ്യൂട്ടിയിലായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് സേവ്യര്‍ മക്കളോടൊപ്പം ഡിപ്പെന്‍ഡന്റ് വീസയില്‍ യുകെയിലെത്തിയത്. ഭാര്യ ജോലി ചെയ്യുന്ന കെയര്‍ ഹോമില്‍ തന്നെയായിരുന്നു സേവ്യറും ജോലി ചെയ്തിരുന്നത്.
രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്ന സേവ്യറിന് ഉറക്കത്തിനിടെ സംഭവിച്ച ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രഥമിക നിഗമനം. മക്കള്‍ - ജോഷ്വാ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ജോലി പ്രായത്തിലുള്ള അഞ്ചിലൊരാള്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റ്; 40 വയസ്സിന് താഴെയുള്ളവര്‍ 33 ലക്ഷം |
ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും ജോലി ചെയ്യേണ്ട പ്രായത്തിലുള്ള മുതിര്‍ന്നവരില്‍ അഞ്ചിലൊരാള്‍ യൂണിവേഴ്സല്‍ ക്രെഡിറ്റ് ആനുകൂല്യം ലഭിക്കുന്നവരാണെന്ന് ഔദ്യോഗിക കണക്കുകളെ അടിസ്ഥാനമാക്കിയുള്ള വിശകലനം. 20 മുതല്‍ 64 വയസ്സ് വരെയുള്ള ഏകദേശം 73 ലക്ഷം പേരാണ് ഈ വര്‍ഷം മേയ് വരെയുള്ള കണക്കുപ്രകാരം യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്നതെന്ന് ടാക്സ്പെയേഴ്സ് അലയന്‍സ് വ്യക്തമാക്കി. ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഈ പ്രായവിഭാഗത്തിലുള്ളവരില്‍ 20.3 ശതമാനം പേര്‍ യൂണിവേഴ്സല്‍ ക്രെഡിറ്റ് പട്ടികയിലുണ്ടെന്നാണ് ക്യാംപെയിന്‍ ഗ്രൂപ്പിന്റെ വിശകലനം. ഇവരില്‍ ഏകദേശം 33 ലക്ഷം പേര്‍ 40 വയസ്സിന് താഴെയുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോലി |
|
Full Story
|
|
|
|
|
|
|
| റഷ്യ-യുക്രൈന്‍ യുദ്ധവും ഇറാന്‍ സംഘര്‍ഷവും; യുകെയില്‍ ഡീസല്‍ വില റെക്കോര്‍ഡിലേക്ക് |
ലണ്ടന്‍: റഷ്യ-യുക്രൈന്‍ യുദ്ധവും മധ്യപൂര്‍വേഷ്യയിലെ യുഎസ്-ഇറാന്‍ സംഘര്‍ഷവും ആഗോള ഇന്ധനവിപണിയെ സമ്മര്‍ദത്തിലാക്കുന്നതിനിടെ യുകെയില്‍ ഡീസല്‍ വില റെക്കോര്‍ഡ് നിലവാരത്തിലേക്ക്. റഷ്യയിലെയും മധ്യപൂര്‍വേഷ്യയിലെയും റിഫൈനറികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ ആഗോള ഡീസല്‍ ലഭ്യത കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ പ്രധാന കാരണമായിരിക്കുന്നത്. ആഗോള ഡീസല്‍ വില ഇതിനകം റെക്കോര്‍ഡ് നിലവാരത്തിലെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുകെയിലും വാഹനയാത്രക്കാരുടെ ചെലവ് കുത്തനെ ഉയരുകയാണ്. സെപ്റ്റംബര്‍ 15ന് യുകെയിലെ ശരാശരി ഡീസല്‍ വില ലിറ്ററിന് 192.86 പെന്‍സിലെത്തിയിരുന്നു. 2022 ജൂണ്‍ 25ന് രേഖപ്പെടുത്തിയ 199.05 പെന്‍സ് എന്ന സര്‍വകാല റെക്കോര്‍ഡിന് സമീപത്തേക്കാണ് |
|
Full Story
|
|
|
|
| |