Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
UK Special
  24-09-2025
യുകെയിലെ ലെസ്റ്ററില്‍ മലയാളി നഴ്‌സ് അന്തരിച്ചു: യുകെയിലെത്തി 2 വര്‍ഷത്തിനുള്ളില്‍ വേര്‍പാട്
യുകെയിലെ ലെസ്റ്ററില്‍ മലയാളി നഴ്‌സ് അന്തരിച്ചു. സീനിയര്‍ കെയറര്‍ ജോലിക്ക് യുകെയില്‍ എത്തിയ ബ്ലെസി സാംസണ്‍ (48) ആണ് മരിച്ചത്. ലെസ്റ്ററിലെ സ്വകാര്യ കെയര്‍ ഹോമിലേക്ക് കെയറര്‍ വിസയില്‍ നാട്ടില്‍ നിന്ന് എത്തിയതായിരുന്നു ബ്ലെസി. ഭര്‍ത്താവ് - സാംസണ്‍ ജോണ്‍. മക്കള്‍ - അനന്യ (17), ജൊവാന (12). അനീമിയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബ്ലെസി. തിരുവല്ല പേഴുംപാറ കുടുംബാംഗങ്ങളാണ് ബ്ലെസിയുടെ മാതാപിതാക്കള്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് ബ്ലെസിയും കുടുംബവും യുകെയില്‍ എത്തിയത്.
മൃതദേഹം നാട്ടില്‍ എത്തിച്ച് മാതാപിതാക്കള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ അവസരം ഒരുക്കണമെന്നാണ് ഭര്‍ത്താവ് സാംസണിന്റെയും മക്കളുടെയും ആഗ്രഹം. ലെസ്റ്റര്‍ കേരള കമ്യൂണിറ്റി പ്രസിഡന്റ് അജീഷ് കൃഷ്ണന്‍, സെക്രട്ടറി സ്മൃതി
Full Story
  24-09-2025
അനീമിയ ബാധിച്ച് യുകെയില്‍ മലയാളി നഴ്സ് അന്തരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് കുടുംബം

ലണ്ടന്‍: അനീമിയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ യുകെയില്‍ മലയാളി നഴ്സ് അന്തരിച്ചു. ലെസ്റ്ററിലെ സ്വകാര്യ കെയര്‍ ഹോമില്‍ സീനിയര്‍ കെയറര്‍ ആയി ജോലി ചെയ്തിരുന്ന ബ്ലെസി സാംസണ്‍ (48) ആണ് മരിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കുടുംബമായി താമസിച്ചിരുന്ന ബ്ലെസി, 2023 മാര്‍ച്ചില്‍ കെയറര്‍ വീസയില്‍ ലെസ്റ്ററിലേക്ക് എത്തിയതായിരുന്നു.

മെച്ചപ്പെട്ട ജീവിതം തേടി കുടുംബമായി യുകെയിലേക്ക് എത്തിയതായിരുന്നു. എന്നാല്‍ ഏകദേശം അഞ്ച് മാസത്തെ സേവനത്തിനുശേഷം അനീമിയ ബാധിച്ച് ചികിത്സയിലായിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമായി, ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

ഇന്‍ഡോര്‍ മലയാളിയായ സാംസണ്‍

Full Story
  24-09-2025
17 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിട; എക്സിറ്ററിലെ രവിയേട്ടന്‍ നാട്ടിലേക്ക് മടങ്ങുന്നു

എക്സിറ്റര്‍ (യുകെ): എക്സിറ്ററിലെ മലയാളി സമൂഹത്തിന്റെ പ്രിയങ്കരനും സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ രവി (രവിയേട്ടന്‍) 17 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നു. എക്സിറ്ററിലെ സൗഹൃദ വലയത്തിന്റെ ഹൃദയഭാഗമായിരുന്ന രവി, വാക്കിലും പ്രവര്‍ത്തിയിലും സത്യസന്ധതയും ആത്മാര്‍ഥതയും പുലര്‍ത്തിയ വ്യക്തിത്വം ആയിരുന്നു.

പാലക്കാടന്‍ സൗഹൃദത്തിന്റെ ഉത്തമ മാതൃകയായി, ആരോടും പരിഭവമില്ലാതെ പുഞ്ചിരിയോടെ പെരുമാറിയിരുന്ന രവിയുടെ മടക്കയാത്ര എക്സിറ്ററിലെ മലയാളികള്‍ക്ക് വലിയൊരു നഷ്ടമായി. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലേക്ക് പലപ്പോഴും ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും, പദവികളേക്കാള്‍

Full Story
  24-09-2025
പലസ്തീന്‍ പതാക ലണ്ടന്‍ എംബസിക്ക് മുന്നില്‍ ഉയര്‍ന്നു; യുകെയുടെ അംഗീകാരം ചരിത്രചുവടുവയ്പ്

ലണ്ടന്‍: യുകെ പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചതിന് പിന്നാലെ, ലണ്ടനിലെ പലസ്തീന്‍ എംബസിക്ക് മുന്നില്‍ പതാക ഉയര്‍ത്തി. ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ഇസ്രായേല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രതിനിധാനപരമായ ചുവടുവയ്പ്.

ചടങ്ങിന് മുമ്പ് പലസ്തീന്‍ അംബാസഡര്‍ ഹുസ്സാം സോംലോട്ട് പ്രസംഗിച്ചു. ''പതാകയിലെ കറുപ്പ് നമ്മുടെ ദുഃഖത്തെയും, വെളുപ്പ് പ്രതീക്ഷയെയും, പച്ച മണ്ണിനെയും, ചുവപ്പ് ജനങ്ങളുടെ ത്യാഗങ്ങളെയും പ്രതിനിധീകരിക്കുന്നു,'' അദ്ദേഹം പറഞ്ഞു.

അംഗീകാരം ചരിത്രപരമായ തിരുത്തല്‍

പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ചരിത്രപരമായ

Full Story
  24-09-2025
ഐ.എല്‍.ആര്‍ റദ്ദാക്കും; റിഫോം യുകെയുടെ പ്രഖ്യാപനം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ഭീഷണിയായി

ലണ്ടന്‍: ബ്രിട്ടനില്‍ ജോലിക്കായി എത്തുന്നവര്‍ക്ക് സ്ഥിരതാമസത്തിനും പൗരത്വത്തിനും വഴിയൊരുക്കുന്ന അനിശ്ചിതകാല താമസാനുമതി (ILR) റദ്ദാക്കുമെന്ന് റിഫോം യുകെ പാര്‍ട്ടി പ്രഖ്യാപിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ILR സംവിധാനം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് പാര്‍ട്ടി നേതാവ് നൈജല്‍ ഫെറാജ് വ്യക്തമാക്കി.

പഠനത്തിനും ജോലിക്കുമായി ബ്രിട്ടനിലേക്ക് കുടിയേറിയ മലയാളികളുള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനമാണിത്. ILR ലഭിച്ചാല്‍ അഞ്ചുവര്‍ഷത്തിനുശേഷം സ്ഥിരതാമസവും പിന്നീട് പൗരത്വവും നേടാന്‍ കഴിയുമായിരുന്നു. ഇനി മുതല്‍ ഓരോ അഞ്ചുവര്‍ഷവും പുതുക്കാവുന്ന വര്‍ക്ക്

Full Story
  24-09-2025
പോസ്റ്റ് കോഡ് ലോട്ടറിയില്‍ ഭാഗ്യം തേടി മലയാളി യുവതിക്ക് 3.98 കോടി രൂപ

കാര്‍ഡിഫ്: ലണ്ടനില്‍ നിന്ന് വെയില്‍സിലെ കാര്‍ഡിഫിലേക്ക് താമസം മാറിയ മലയാളി യുവതിക്ക് അപൂര്‍വ ഭാഗ്യം. പോസ്റ്റ്കോഡ് ലോട്ടറിയില്‍ പങ്കെടുത്തതിന്റെ ഭാഗമായി 3.98 കോടി രൂപ (398,492 പൗണ്ട്) സമ്മാനമായി ലഭിച്ചു. എസ് ആന്‍ഡ് പി ഗ്ലോബല്‍ കൊമ്മോഡിറ്റി ഇന്‍സൈറ്റ് സ്ഥാപനത്തിലെ അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ടറായ അമൃത ദിലീപ് ചിങ്ങോരത്ത് (27) ആണ് ഈ ഭാഗ്യവതിയായി മാറിയത്.

മൂന്ന് മാസം മുന്‍പ് ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ നിന്ന് കാര്‍ഡിഫിലേക്ക് താമസം മാറിയ അമൃത, പുതിയ വിലാസത്തില്‍ പോസ്റ്റ്കോഡ് ലോട്ടറിയില്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് ഈ വമ്പന്‍ സമ്മാനം നേടിയത്. CF10 4EF എന്ന പോസ്റ്റ്‌കോഡ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അയല്‍വാസിയോടൊപ്പം

Full Story
  23-09-2025
അയര്‍ലണ്ടില്‍ താമസിക്കുന്ന മലയാളി നഴ്‌സ് അന്തരിച്ചു: വിട പറഞ്ഞത് അങ്കമാലി മൂക്കന്നൂര്‍ സ്വദേശിനി ഷാന്റി പോള്‍
മലയാളി നഴ്‌സ് അയര്‍ലന്‍ഡില്‍ അന്തരിച്ചു. ഇടുക്കി തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്റ്റ്യന്റെ ഭാര്യ ഷാന്റി പോള്‍ (52) ആണ് വിടപറഞ്ഞത്. മക്കള്‍: എമില്‍, എവിന്‍, അലാന (കോളജ് വിദ്യാര്‍ഥികള്‍). എറണാകുളം അങ്കമാലി മൂക്കന്നൂര്‍ അട്ടാറ മാളിയേക്കല്‍ കുടുംബാംഗമാണ് ഷാന്റി. അയര്‍ലന്‍ഡിലെ ലോംഗ്‌ഫോര്‍ഡില്‍ താമസിക്കുന്ന ഷാന്റി പോള്‍ കാന്‍സര്‍ രോഗ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ലോംഗ്‌ഫോര്‍ഡിലെ മിഡ്ലാന്‍സ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സെന്ററില്‍ സ്റ്റാഫ് നഴ്‌സായിരുന്നു.
Full Story
  23-09-2025
കുടിയേറ്റ നയത്തില്‍ മാറ്റം വരുത്താനൊരുങ്ങി യുകെ

ലണ്ടന്‍: ആഗോള പ്രതിഭകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റ നയത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് യുകെ. പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിലാണ് പുതിയ നയങ്ങള്‍ രൂപപ്പെടുത്തുന്നത് എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുകെയിലേക്ക് മികച്ച ശാസ്ത്രജ്ഞരെയും അക്കാദമിക് വിദഗ്ധരെയും ഡിജിറ്റല്‍ പ്രൊഫഷനലുകളെയും ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി, വിസാ ഫീസ് ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും യുഎസിന്റെ കുടിയേറ്റ നിയന്ത്രണ നടപടികള്‍ക്ക് പകരം വിജയകരമായ മാതൃക ഒരുക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Full Story

[227][228][229][230][231]
 
-->




 
Close Window