Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 08th Nov 2026
 
 
സിനിമ
  Add your Comment comment
ഭൗമ'യുടെ അതിഗംഭീര ട്രെയ്ലര്‍ റിലീസായി: വലിയ താരനിരയുമായി എത്തുന്ന സിനിമ
Text By: UK Malayalam Pathram
വലിയ താരനിരയുമായി എത്തുന്ന 'ഭൗമ'യുടെ ആകാംക്ഷ ജനിപ്പിക്കുന്നതും ദുരൂഹത നിറഞ്ഞതുമായ ട്രെയ്ലര്‍ പുറത്ത്. കഥാവഴിയെന്തെന്ന വ്യക്തമായ സൂചന നല്‍കാതെ ഓരോ നിമിഷവും പിടിച്ചിരുത്തുന്ന രീതിയിലാണ് ട്രെയ്ലര്‍ ഒരുക്കിയിട്ടുള്ളത്. സസ്പെന്‍സും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ പശ്ചാത്തലവും സമാന്തരമായാണ് ചിത്രം പുരോഗമിക്കുന്നതെന്നാണ് ട്രെയ്ലറില്‍ നിന്ന് ലഭ്യമായ സൂചന.
Watch Video;

ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെയും വ്യത്യസ്തമായ പ്രമേയങ്ങളില്‍ എത്തിയ സിനിമകളിലൂടേയും ശ്രദ്ധേയരായ അവാര്‍ഡ് ജേതാക്കളായ സാങ്കേതിക വിദഗ്ധര്‍ ഒന്നിക്കുന്ന സിനിമയെന്ന നിലയില്‍ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട് 'ഭൗമ'. പ്രേക്ഷക ശ്രദ്ധ നേടിയ 'പെന്‍ഡുലം' എന്ന ചിത്രത്തിന് ശേഷം റെജിന്‍ എസ്. ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നവംബര്‍ 12-നാണ് തിയേറ്ററുകളില്‍ എത്തുന്നത്.
വിനീത്, ദിലീഷ് പോത്തന്‍, സാഗര്‍ സൂര്യ, രേവതി ശര്‍മ്മ, അതിഥി ബാലന്‍, മധുപാല്‍, ലെന, മോക്ഷ സെന്‍ഗുപ്ത, മെറിന്‍ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫര്‍ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടന്‍, സജിന്‍ ചെറുകയില്‍, പ്രവീണ, നില്‍ജ, ജെയ്ന്‍ ആന്‍ഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ്. ഭാനു, നസ്ലിന്‍ ജമീല, നൗഷാദ്, സെന്തില്‍, ഭഗത് മാനുവല്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. ആറ്റസ് ഫിലിംസിന്റെ ബാനറില്‍ ബസം കാദിയാര്‍ ചിത്രം നിര്‍മ്മിക്കുന്നു.
ക്രിസ്റ്റോ സേവ്യര്‍ സംഗീതവും എം.ആര്‍. രാജാകൃഷ്ണന്‍ ശബ്ദമിശ്രണവും അപ്പുണ്ണി സാജന്‍ പ്രൊഡക്ഷന്‍ ഡിസൈനും ജയദേവന്‍ ചക്കാടത്ത് സൗണ്ട് ഡിസൈനും ശരണ്‍ വേലായുധന്‍ ഛായാഗ്രഹണവും സൂരജ് ഇ. എസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ലിജു പ്രഭാകറാണ് കളറിസ്റ്റ്. ഭാവന റിലീസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ നിര്‍വ്വഹിക്കുന്നത്.
എക്‌സി.പ്രൊഡ്യൂസര്‍: ഡാനിഷ് കെ.എ., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോബ് ജോര്‍ജ്ജ്, കഥ: ഡോണി കടമ്മനിട്ട, കോസ്റ്റ്യും: ഗോപിക ഉണ്ണികൃഷ്ണന്‍, മേക്കപ്പ്: റോണി വെള്ളത്തൂവല്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സ്റ്റണ്ട്: കലൈ കിങ്‌സണ്‍, ആര്‍ട്ട് ഡയറക്ടര്‍: സിബിന്‍ വര്‍ഗ്ഗീസ്, സ്റ്റില്‍സ്: ജിതിന്‍ എസ് ബാബു, പബ്ലിസിറ്റി ഡിസൈന്‍: മാ മി ജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.
 
Other News in this category

 
 




 
Close Window