Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Nov 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നഴ്‌സിങ് പഠിക്കാന്‍ പോയ ഗംഗയുടെ മൃതദേഹം ലോഡ്ജില്‍: സുഹൃത്ത് ഗോകുല്‍ കൃഷ്ണ (22 വയസ്സ്) അറസ്റ്റില്‍
Text By: UK Malayalam Pathram
ബെംഗളൂരുവിലെ ലോഡ്ജില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ടു. അടൂര്‍ സ്വദേശിനി ഗംഗ (22) ആണ് കൊല്ലപ്പെട്ടത്. തവക്കല്‍ മസ്താന്‍ ദര്‍ഗയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സുഹൃത്ത് ഗോകുല്‍ കൃഷ്ണ(23)യെ അറസ്റ്റ് ചെയ്തു. നാലുവര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

നഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ഗംഗ ജോലിയ്ക്കായുള്ള അന്വേഷണത്തിലായിരുന്നു. ബിഎസ്സി നഴ്‌സിങ് ബിരുദധാരിയാണ് ഗോകുല്‍. നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് കോളജ് അഡ്മിഷന്‍ നേടിക്കൊടുക്കുന്ന കണ്‍സള്‍ട്ടന്റായി ജോലി ചെയ്തു വരികയായിരുന്നു പ്രതി.
നാലുവര്‍ഷമായി ഗംഗയും ഗോകുലും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. നഴ്സിംഗ് പൂര്‍ത്തിയാക്കിയ ഗംഗ ജോലി അന്വേഷണത്തിലായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇരുവരും ബംഗളൂരുവിലെത്തിയത്. ബിഎസ്സി നഴ്സിംഗ് ബിരുദധാരിയായ ഗോകുല്‍ നഴ്സിംഗ് അഡ്മിഷന്‍ നേടികൊടുക്കുന്ന കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്.
 
Other News in this category

 
 




 
Close Window