|
ആറ്റംബോംബ് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാനും ലോകത്തെ നശിപ്പിക്കാനും പറ്റുന്ന കണ്ടുപിടുത്തം അതുപോലെതന്നെ ഒരു കണ്ടുപിടുത്തമാണ് ഇന്റര്‍നെറ്റെന്ന് മമ്മൂട്ടി. സൈബര്‍ കുറ്റകൃത്യത്തെ സൈബര്‍ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക. കുറ്റകൃത്യങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ സാമാന്യ വിദ്യാഭ്യാസം പോര. ഒരോരുത്തരും ക്ലിക്കിന്റെ ക്യാപ്റ്റന്‍ മാരാകണം. സൈബര്‍ലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാട് പേരുണ്ട്. മുഖം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. ഇവരെ തിരിച്ചറിഞ്ഞ് സുരക്ഷയുള്ള സൈബര്‍ ലോകം കെട്ടിപ്പടുക്കണമെന്ന് മമ്മൂട്ടി വ്യക്തമാക്കി. സംസ്ഥാന പൊലീസിന്റെ പുതിയ സൈബര്‍ സുരഷ പദ്ധതി 'CLICK' ന്റെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. |