Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 28th Oct 2026
 
 
സിനിമ
  Add your Comment comment
സൈജു കുറുപ്പ് നായകനായി എത്തുന്ന ഹരിവരാസനം ശബരിമലയിലെ മകരവിളക്ക് ദിനത്തില്‍ റീലീസ്
Text By: UK Malayalam Pathram
പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേര്‍ന്നവതരിപ്പിക്കുന്ന സൈജു കുറുപ്പ് ചിത്രം 'ഹരിവരാസനം' പുതുവര്‍ഷത്തില്‍ മകരവിളക്ക് ദിനമായ ജനുവരി 15ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൈജു കുറുപ്പാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. യോഗി ബാബു, ബേബി ഇവ, സിതാര വിജയന്‍, സമ്പത്ത് രാജ് എന്നിവര്‍ക്കൊപ്പം ജോയ് മാത്യു, മണിയന്‍പിള്ള രാജു, ശ്യാമപ്രസാദ്, മധുപാല്‍, ടി.ജി. രവി, അഭിരാം എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

ഭക്തിയും വിശ്വാസവും ഉദ്വേഗജനകമായ കഥപറച്ചിലും ഒത്തുചേരുന്ന 'ഹരിവരാസനം' മലയാള സിനിമയില്‍ ശ്രദ്ധേയമായൊരു സാന്നിധ്യമാകുമെന്നാണ് പ്രതീക്ഷ.പ്രോജക്ട് ഡിസൈനര്‍ - ആര്‍ ജയചന്ദ്രന്‍, ഛായാഗ്രഹണം - സജാദ് കാക്കു, എഡിറ്റര്‍ - അജീഷ് ഇടമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ശശി പൊതുവാള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - രാഖില്‍, വസ്ത്രാലങ്കാരം - സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - പാര്‍ത്ഥന്‍, മേക്കപ്പ് - ഹസ്സന്‍ വണ്ടൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ - പ്രിജിന്‍ ജെസ്സി, സ്റ്റില്‍സ് - ജെഫിന്‍ ബിജോയ്, ഡിസൈന്‍ - ഇല്ലുമിനാര്‍ട്ടിസ്റ്റ്, പി.ആര്‍.ഒ. - പ്രതീഷ് ശേഖര്‍.
വിശ്വാസവും ഉദ്വേഗവും അതിരുകള്‍ക്കപ്പുറത്തേക്ക് നീളുന്ന മനുഷ്യബന്ധങ്ങളും സമന്വയിപ്പിക്കുന്ന 'ഹരിവരാസനം' പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ വേറിട്ടൊരു സിനിമാനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറില്‍ കുമാര്‍ മംഗത് പഥക്കും അഭിഷേക് പഥക്കും ചേര്‍ന്നാണ് 'ഹരിവരാസനം' നിര്‍മിക്കുന്നത്. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോ. കെ. അമ്പാടി തിരക്കഥയൊരുക്കുന്നു.
വിശ്വാസവും യുക്തിചിന്തയും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധങ്ങളിലൂടെയാണ് 'ഹരിവരാസന'ത്തിന്റെ കഥ പ്രേക്ഷകരിലേക്കെത്തുന്നത്. വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ആകാംക്ഷയും നിഗൂഢതയും നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെ മുന്നേറുന്ന ചിത്രം, പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമാകുന്നു.
 
Other News in this category

 
 




 
Close Window