Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Nov 2026
 
 
സിനിമ
  Add your Comment comment
ടൈഗര്‍ ഷ്രോഫിന്റെ വീടിനു നേരേയും വെടിവയ്പ്പ്: അന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു: ബോളിവുഡ് താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പോലീസ്
Text By: UK Malayalam Pathram
ടൈഗര്‍ ഷ്രോഫിന് (Tiger Shroff) നേരെയുണ്ടായ വെടിവയ്പ്പിനു പിന്നാലെ മുംബൈയില്‍ പുറത്തിറങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ബോളിവുഡ് താരങ്ങള്‍ക്ക് മുംബൈ പൊലീസിന്റെ നിര്‍ദേശം. പ്രമുഖ താരങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. തിരക്കേറിയ സ്ഥലങ്ങളും വലിയ പൊതുപരിപാടികളും ഒഴിവാക്കണമെന്നും പൊതുസ്ഥലങ്ങളില്‍ ആരാധകരുമായി ഇടപഴകുമ്പോള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും താരങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ലോറന്‍സ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍നിന്ന് നിരവധി ബോളിവുഡ് താരങ്ങള്‍ക്ക് ഭീഷണി ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
വെടിവയ്പ്പിനു മുമ്പ് പ്രതികള്‍ നിരവധി ബോളിവുഡ് താരങ്ങളുടെ വസതികള്‍ നിരീക്ഷിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവരുടെ വീടുകള്‍ പ്രതികള്‍ നിരീക്ഷിച്ചിരുന്നതായി ഒക്ടോബര്‍ 21-ന് മുംബൈ ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
 
Other News in this category

 
 




 
Close Window