|
നവംബറില്‍ വിവാഹിതയാകാന്‍ ഒരുങ്ങുകയാണെന്ന് റിമി. യൂട്യൂബ് ചാനലിലൂടെ ആരാധകരോട് നേരിട്ടെത്തിയാണ് റിമി വിവാഹവാര്‍ത്ത പങ്കുവച്ചത്. മുംബൈ സ്വദേശിയായ മലയാളി ബോഡി ബില്‍ഡറും തന്റെ ഇപ്പോഴത്തെ ജിം ട്രെയിനറുമായ ലിബിന്‍ മാത്യുവാണ് വരന്‍ എന്ന് ആരാധകരുമായി പരിചയപ്പെടുത്തിയിരിക്കുകയാണ് താരം.
വ്യക്തിപരമായ കാര്യങ്ങള്‍ താന്‍ തന്നെ ആരാധകരോട് പറയണമെന്നാണ് ആഗ്രഹമെന്നും അതുകൊണ്ടാണ് യൂട്യൂബ് ചാനലിലൂടെ വിവാഹവാര്‍ത്ത പങ്കുവയ്ക്കുന്ന
എന്ത് പ്രതിസന്ധി വന്നാലും കൂടെയുണ്ടാകുമെന്ന ഉറപ്പാണ് ലിബിനില്‍ നിന്ന് ലഭിക്കുന്നതെന്ന് റിമി പറയുന്നു. അച്ഛന്റെയും ചേട്ടന്റെയും ഭര്‍ത്താവിന്റെയും സ്ഥാനങ്ങള്‍ക്കപ്പുറം മികച്ചൊരു സുഹൃത്തായാണ് ലിബിനെ കാണുന്നത്. ജീവിതത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും ഒരാള്‍ കൂടെയുണ്ടെന്ന തോന്നലും ആത്മവിശ്വാസവും അദ്ദേഹത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്. എല്ലാ രീതിയിലും തന്നെ ശക്തയാക്കിയത് ലിബിനാണെന്നും റിമി പറഞ്ഞു. |