Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Nov 2026
 
 
സിനിമ
  Add your Comment comment
പുലിമുരുകന്‍, തുടരും സിനിമകളുടെ ക്യാമറാ മാന്‍ ഷാജി കുമാര്‍ അന്തരിച്ചു: വേര്‍പാട് വിശ്വസിക്കാന്‍ കഴിയാതെ സുഹൃത്തുക്കള്‍
Text By: UK Malayalam Pathram
മലയാള സിനിമയിലെ പ്രശസ്ത ഷാജി കുമാര്‍ (57) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം.
ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ശേഷം ശനിയാഴ്ച രാത്രി ആലപ്പുഴയിലെ ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കുമ്പോഴാണ് അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകന്‍ ഉല്ലാസ് കൃഷ്ണ ഉടന്‍ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് ആരോഗ്യം വീണ്ടെടുത്ത് കൂടെയുള്ളവരോട് സാധാരണ രീതിയില്‍ സംസാരിച്ചിരുന്നെങ്കിലും പിന്നീട് ആരോഗ്യനില പെട്ടെന്ന് വഷളാകുകയായിരുന്നു.
പ്രശസ്ത സിനിമാട്ടോഗ്രാഫര്‍ വിപിന്‍ മോഹന്റെ ശിഷ്യനായി ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന ഷാജി കുമാര്‍ പിന്നീട് സ്വതന്ത്ര ഛായാഗ്രാഹകനായി മാറി മലയാളത്തിലെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ദൃശ്യമികവേകി. ഫിലിം ക്യാമറകളില്‍ നിന്ന് ഡിജിറ്റല്‍ യുഗത്തിലേക്കുള്ള മലയാള സിനിമയുടെ മാറ്റത്തിനൊപ്പം സ്വയം പുതുക്കിപ്പണിത അദ്ദേഹം ലൈറ്റിങ്ങിലും ഫ്രെയിമിങ്ങിലും നിറവിന്യാസത്തിലും പുതിയ സാങ്കേതിക വിദ്യകള്‍ കൃത്യമായി പ്രയോജനപ്പെടുത്തി.
 
Other News in this category

 
 




 
Close Window