|
വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ ടിവികെ എംഎല്‍എ അറസ്റ്റില്‍. കള്ളാക്കുറിച്ചി എംഎല്‍എ അരുള്‍ വിഘ്‌നേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുപ്പൂര്‍ എസ്പി സൃഷ്ടി സിങിന്റെ നേതൃത്വത്തില്‍ കള്ളാക്കുറിച്ചിയിലെ അരുളിന്റെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
അശ്ലീല വാട്‌സാപ്പ് സന്ദേശങ്ങള്‍ അയക്കുക, ഉദ്യോഗസ്ഥയുടെ രൂപത്തെയും വസ്ത്രധാരണത്തെയും കുറിച്ച് അരോചകമായ പരാമര്‍ശങ്ങള്‍ നടത്തുക, പൊതുപരിപാടികളില്‍ വെച്ച് അനുവാദമില്ലാതെ ശാരീരികമായി സ്പര്‍ശിക്കാന്‍ ശ്രമിക്കുക തുടങ്ങിയ ആരോപണങ്ങളാണ് എംഎല്‍എയ്ക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ, രാത്രിയില്‍ ഉദ്യോഗസ്ഥയുടെ ഔദ്യോഗിക വസതിയിലെത്താന്‍ എം.എല്‍.എ ശ്രമിച്ചതായും ആരോപണമുണ്ട്.
എന്നാല്‍ തന്റെയും ഭരണകക്ഷിയുടെയും പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടി പ്രചരിപ്പിക്കുന്ന വ്യാജ ആരോപണങ്ങളാണിവ എന്ന് വ്യക്തമാക്കി, അരുള്‍ വിഘ്‌നേഷ് നേരത്തെ തന്നെ ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. |