|
മോഹന്‍ലാലിനെ നായകനാക്കി അനൂപ് സത്യന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) എന്ന പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിര്‍വാദ് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ അവതരിപ്പിക്കുന്ന ചിത്രം ബിനു ജോര്‍ജ് അലക്‌സാണ്ഡര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബിനു ജോര്‍ജ് അലക്സാണ്ഡര്‍ നിര്‍മ്മിക്കുന്നു. ഒക്ടോബര്‍ 30 വെള്ളിയാഴ്ച കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന പൂജാ ചടങ്ങില്‍ അണിയറപ്രവര്‍ത്തകരും, ബന്ധുമിത്രാദികളും, അഭിനേതാക്കളും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
തുടര്‍ന്ന് പി.ജി. ജോര്‍ജും, കുഞ്ഞൂഞ്ഞമ്മ ജോര്‍ജും ചേര്‍ന്ന് സ്വിച്ചോണ്‍ കര്‍മ്മവും, മോഹന്‍ലാല്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. 'വരനെ ആവശ്യമുണ്ട്' എന്ന ആദ്യ ചിത്രത്തിനിപ്പുറം ആറു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് തന്റെയൊരു ചിത്രം ആരംഭിക്കുന്നത്. അത് താന്‍ ഏറ്റവും അധികം ആരാധിക്കുന്ന നടന്‍ മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ അവസരമുണ്ടായതില്‍ ഏറെ സന്തോഷമുണ്ടന്ന് സംവിധായകന്‍ അനൂപ് സത്യന്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ ആരാധകനായിരുന്ന അനൂപിന്റെ പഴയ കാര്യങ്ങള്‍ അനുസ്മരിച്ചു കൊണ്ടാണ് സത്യന്‍ അന്തിക്കാട് ആശംസ നേര്‍ന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് L368 എന്നാണ് വര്‍ക്കിങ് ടൈറ്റില്‍. അതില്‍ ഇരുപതു ചിത്രങ്ങള്‍ തന്റേതാണന്നും സത്യന്‍ അന്തിക്കാട് ഓര്‍മ്മിപ്പിച്ചു. |