|
സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും സണ്‍റൈസേഴ്സ് ഹൈദരാബാദ് സഹഉടമ കാവ്യ മാരനും ബുധനാഴ്ച ഗ്രീസില്‍ വെച്ച് നടന്ന സ്വകാര്യ ചടങ്ങില്‍ വിവാഹിതരായി. അല്‍പം മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ വധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സംഗീത സംവിധായകന്‍ വിവാഹ ആഘോഷങ്ങളുടെ ആദ്യ ചിത്രം ആരാധകരുമായി പങ്കുവെച്ചു. അനിരുദ്ധ് രവിചന്ദര്‍ മനോഹരമായ എംബ്രോയ്ഡറി വര്‍ക്കുകളുള്ള പരമ്പരാഗത ഐവറി നിറത്തിലുള്ള വസ്ത്രം തിരഞ്ഞെടുത്തപ്പോള്‍, കാവ്യ മാരന്‍ അതിനോട് അനുയോജ്യമായ അലങ്കാരങ്ങളുള്ള ലെഹംഗയില്‍ അതീവ സുന്ദരിയായി കാണപ്പെട്ടു. പൂക്കളുടെ പശ്ചാത്തലത്തില്‍, തങ്ങള്‍ക്ക് ചുറ്റും പൂമഴ പെയ്യുമ്പോള്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന നവദമ്പതികളെ ചിത്രത്തില്‍ കാണാം. |