Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
24 മണിക്കൂറിനിടെ യുകെയില്‍ രണ്ടു മരണം: മലയാളി സമൂഹത്തിനു വേര്‍പാടിന്റെ വാര്‍ത്തകളുമായി ജൂണ്‍ 23
Text By: UK Malayalam Pathram
കൊച്ചുമകളുടെ ആദ്യകുര്‍ബാന സ്വീകരണത്തിനായി ഒരു മാസം മുമ്പ് യുകെയിലെത്തിയ കോട്ടയം സ്വദേശിനിക്ക് ആകസ്മിക മരണം. വിസ്റ്റന്‍ കമ്മ്യൂണിറ്റി അംഗമായ ജോമിനി ജോയിയുടെ മാതാവ് ചിന്നമ്മ ജോയി(69) ആണ് മരിച്ചത്. കോട്ടയം കോതനല്ലൂര്‍ സ്വദേശിനിയായ ചിന്നമ്മ ഒരു മാസം മുമ്പ് ലിവര്‍പൂള്‍ പ്രസ്‌കോട്ടില്‍ താമസമാക്കിയ മകളുടെ അടുത്ത് എത്തിയതായിരുന്നു. കൊച്ചുമകളുടെ ആദ്യകുര്‍ബാന സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനും കൂടി എത്തിയ ചിന്നമ്മ ചടങ്ങില്‍ പങ്കെടുത്ത് രണ്ടാഴ്ച്ച തികയും മുമ്പാണ് മരണം വിളിച്ചത്.

കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതിരുന്ന ചിന്നമ്മക്ക് വീട്ടില്‍ വച്ച്അസ്വസ്ഥ അനുഭവപ്പെടുകയും തുടര്‍ന്ന് പാരമെഡിക്കല്‍ സംഘമെത്തി ശ്രുശ്രൂഷകള്‍ നല്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് തവണ ഹൃദയഘാതം നില വഷളാക്കിയതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം വിളിക്കുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ വിസ്റ്റണ്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടില്‍ എത്തിച്ച് കോതനല്ലൂര്‍ ഫോറോന പള്ളിയിലെ കുടുംബകല്ലറയില്‍ സംസ്‌കാരം നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. മൃതദേഹം ലോറന്‍സ് ജോണ്‍ ഫ്യൂണറല്‍ ഡയറക്ടേഴ്സ് ഏറ്റെടുത്ത് അടുത്ത ദിവസം തന്നെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടക്കുകയാണ്. കോതനല്ലൂര്‍ ഓലിക്കല്‍ കുടുംബഗമായ ചിന്നമ്മയുടെ ഭര്‍ത്താവ് പരേതനായ ജോയിയാണ്. മക്കള്‍ ജോയിറ്റ്, ജോഫി, ജോമിനി.

നാട്ടില്‍ നിന്ന് മകള്‍ക്കൊപ്പം എത്തിയ പോട്സ്മൗത്തിലെ പിതാവിനും മരണം

പോര്‍ട്സ്മൗത്തില്‍ താമസമാക്കിയ ലിയ മാണിയുടെ പിതാവ് മാണി ഉതുപ്പാ(65)ണ് അപ്രതീക്ഷിത മരണത്തിന് കിഴടങ്ങിയ മറ്റൊരാല്‍. കുടുംബാംഗങ്ങള്‍ പുറത്തേക്ക് പോയ സമയത്ത് മാണിയെ മരണം വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോള്‍ മാണിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. അടുത്തിടെയാണ് ലിയയുടെ മാതാപിതാക്കള്‍ യുകെയിലെത്തിയത്. കോലഞ്ചേരി കോളേജ് അധ്യാപകരായിരുന്നു ഇരുവരും. സംസ്‌കാരം നാട്ടില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window