Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
 
 
സിനിമ
  Add your Comment comment
7 കോടി രൂപ കൈപ്പറ്റി; ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ വഞ്ചിച്ചു: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പില്‍ കുറ്റപത്രം സമര്‍പ്പിച്ചു
Text By: UK Malayalam Pathram
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. 1000 പേജുള്ള കുറ്റപത്രം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. നിര്‍മാതാക്കള്‍ക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് കുറ്റപത്രത്തില്‍ അടങ്ങിയിട്ടുള്ളത്. മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ ലാഭത്തിന്റെ 40% നല്‍കാമെന്നു കാണിച്ചു പ്രതികള്‍ ഏഴു കോടി രൂപ കൈപ്പറ്റിയെന്നും ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ വഞ്ചിച്ചു എന്നുമാണ് അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദ് നല്‍കിയ പരാതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
നടന്‍ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് പ്രതികള്‍. സിനിമയുടെ ലാഭത്തിന്റെ 40% നല്‍കാമെന്നു കാണിച്ച് പ്രതികള്‍ ഏഴു കോടി തട്ടിയെടുത്തവെന്നാണ് അരൂര്‍ സ്വദേശിയുടെ പരാതി. കേസില്‍ പ്രതികള്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പ്രതിയുടെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസ് എല്‍എല്‍പി, 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന സിനിമയുടെ നിര്‍മ്മാണത്തിനായി നിക്ഷേപം ആവശ്യപ്പെട്ടതായി ആരോപിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയത്തറ എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയാണ് കേസിനാരംഭം.
 
Other News in this category

 
 




 
Close Window