Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
ഉമ്മന്‍ ചാണ്ടിയുടെ ജീവിതം സിനിമയാക്കുന്നു: ആരാകും ഉമ്മന്‍ചാണ്ടിയായി അഭിനയിക്കുക?
Text By: UK Malayalam Pathram
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹൃദയസ്പര്‍ശിയുമായ ജീവിതത്തെ ആസ്പദമാക്കി ഒരു ചലച്ചിത്രം ഒരുങ്ങുന്നു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ ഒരു കാലഘട്ടത്തിലെ ചരിത്രപരമായ ഓര്‍മ്മപ്പെടുത്തലുമായി കേരളീയ സമൂഹത്തിന്റെ മുന്നില്‍ സത്യസന്ധമായി അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം.
'അപ്പയുടെ മരണശേഷം പലരും സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരം ഉണ്ടായിരുന്നെങ്കിലും പുതിയൊരു ശൈലിയില്‍ സ്‌ക്രിപ്റ്റ് തയ്യാറാക്കി ഞങ്ങളെ കണ്‍വെന്‍സ് ചെയ്ത് വിനോദ് ഗുരുവായൂരാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പമാണ് നമ്മള്‍ മുന്നോട്ട് നീങ്ങിയത്. അതിന്റെ വര്‍ക്കുകള്‍ മുന്നോട്ട് പോകുന്നു. പുതിയ തലമുറയിലെ ആളുകളിലേക്കും അപ്പയുടെ ജീവിതം കൃത്യമായിട്ട് എത്തിക്കാന്‍ ഈ സ്‌ക്രിപ്റ്റിന് പറ്റും എന്ന് എനിക്കുറപ്പുണ്ട്. അതുകൊണ്ട് വിനോദ് ഗുരുവായൂരുമായിട്ടുള്ള തിരക്കഥാ രചനാ ചര്‍ച്ചയും ശേഷം താരം നിര്‍ണ്ണയവും മറ്റു കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ്,' ചാണ്ടി ഉമ്മന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window