|
ലിറ്റിന്‍ഹാംപ്ടണില്‍ അമ്മക്കൊപ്പം ഉറങ്ങുന്നതിനിടെ വിധി തട്ടിയെടുത്ത ജെസിക്ക എന്ന മാസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചോമനയുടെ സംസ്‌കാരം യുകെയില്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ലഭിതിന് ശേഷമായിരിക്കും സംസ്‌കാര തീയതി തീരുമാനിക്കുക. ലിറ്റിന്‍ഹാംപ്ടണിലെ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ജസിക്കയ്ക്കായി കൈകോര്‍ത്തിരുന്നു.
അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന്‍ സാജുവിന്റെയും റോസ് മേരിയുടെയും ഏക മകളായിരുന്നു ജെസിക്കയെന്ന മാലാഖക്കുട്ടി. അഞ്ച് മാസം മാത്രം പ്രായമുള്ള ഈ പൊന്നമോനയുടെ മാമോദീസാ ചടങ്ങുകള്‍ നാട്ടിലെത്തി കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ച് തിരിച്ചു വന്നതിന് പിന്നാലെയാണ് വിധി കുരുന്നിനെ തട്ടിയെടുത്ത് പോയത്. 2022ല്‍ യുകെയിലെത്തിയ ജിതിനും റോസ് മേരിയും ഒരേ കെയര്‍ഹോമില്‍ ജോലി ചെയ്ത് വരുകയായിരുന്നു. |