|
|
|
|
|
| കൊടുംചൂടിന് ആശ്വാസമായി മഴ; ബ്രിട്ടനില്‍ കാലാവസ്ഥ മാറുന്നു, രാത്രിയില്‍ താപനില 3 ഡിഗ്രി വരെ താഴാം |
ലണ്ടന്‍: ആഴ്ചകളായി കൊടുംചൂടും മഴയില്ലാത്ത വരണ്ട കാലാവസ്ഥയും തുടരുന്ന ബ്രിട്ടനില്‍ ഒടുവില്‍ മഴയെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് നേരിയ മഴ ലഭിച്ചപ്പോള്‍ വടക്കന്‍ മേഖലകളില്‍ വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്നാണ് മെറ്റ് ഓഫിസ് പ്രവചനം. വരും ദിവസങ്ങളില്‍ തെക്കന്‍ ഇംഗ്ലണ്ടിലേക്കും മഴ വ്യാപിക്കുന്നതോടെ രാജ്യത്തെ കാലാവസ്ഥയില്‍ പ്രകടമായ മാറ്റമുണ്ടാകും. ഇന്ന് വടക്കന്‍ യുകെയില്‍ മേഘാവൃതമായ അന്തരീക്ഷത്തിനൊപ്പം മഴ ലഭിക്കും. വൈകുന്നേരത്തോടെ പടിഞ്ഞാറുനിന്നെത്തുന്ന മഴ വടക്കന്‍ മേഖലകളില്‍ കൂടുതല്‍ ശക്തമാകാനും രാത്രിയോടെ തെക്കുകിഴക്കന്‍ മേഖലകളിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. നാളെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴയോടെയാകും ദിവസം ആരംഭിക്കുക. പിന്നീട് |
|
Full Story
|
|
|
|
|
|
|
| രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആര്‍എഎഫില്‍ ഫൈറ്റര്‍ പൈലറ്റ് വിങ്‌സ് നേടുന്ന ആദ്യ സിഖ്; ചരിത്രമെഴുതി അര്‍ഷ്ദീപ് സിങ് ഡാങ് |
ലണ്ടന്‍/വെയില്‍സ്: ബ്രിട്ടിഷ് റോയല്‍ എയര്‍ ഫോഴ്സില്‍ (ആര്‍എഎഫ്) രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഫൈറ്റര്‍ പൈലറ്റ് വിങ്‌സ് നേടുന്ന ആദ്യ സിഖ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് അര്‍ഷ്ദീപ് സിങ് ഡാങ്. നോര്‍ത്ത് വെയില്‍സിലെ ആര്‍എഎഫ് വാലിയില്‍ ഓഗസ്റ്റ് 14ന് നടന്ന ഫാസ്റ്റ് ജെറ്റ് പൈലറ്റ് ഗ്രാജുവേഷന്‍ ചടങ്ങിലാണ് 28 വയസ്സുകാരനായ അര്‍ഷ്ദീപിന് ഫൈറ്റര്‍ പൈലറ്റ് വിങ്‌സ് സമ്മാനിച്ചത്. യുകെ മിലിട്ടറി ഫ്‌ലയിങ് ട്രെയിനിങ് സിസ്റ്റത്തിന്റെ ഭാഗമായി ആര്‍എഎഫ് വാലിയിലെ നാലാമത് ഫ്‌ലയിങ് ട്രെയിനിങ് സ്‌കൂളില്‍ ടെക്‌സാന്‍ വിമാനത്തില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യ സിഖ് ട്രെയിനി എന്ന നേട്ടവും അര്‍ഷ്ദീപിന് സ്വന്തമാണ്.
Full Story
|
|
|
|
|
|
|
| യുകെയിലെ വിദേശികള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ കട്ട് ചെയ്യും: അതിലൂടെ സ്വദേശികള്‍ക്ക് വലിയ നേട്ടം ഉണ്ടാക്കുമെന്ന് റിഫോം യുകെ |
|
വിദേശ പൗരന്മാര്‍ക്ക് ഭൂരിഭാഗം ക്ഷേമ ആനുകൂല്യങ്ങളും നിഷേധിക്കുമെന്ന് പ്രഖ്യാപിച്ച് നിഗല്‍ ഫരാഗെയുടെ റിഫോം യുകെ. വിദേശ പൗരന്മാര്‍ക്ക് നല്‍കുന്ന ക്ഷേമ ആനുകൂല്യങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ പ്രതിവര്‍ഷം 21 ബില്യണ്‍ പൗണ്ട് ലാഭിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. ആകെ ക്ഷേമച്ചെലവില്‍ 50 ബില്യണ്‍ പൗണ്ടിന്റെ കുറവ് വരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നിര്‍ദേശം. വിദേശ പൗരന്മാര്‍ക്ക് ബ്രിട്ടീഷ് നികുതിദായകരുടെ പണം ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ നല്‍കുന്ന നിലവിലെ സംവിധാനത്തില്‍ പോരായ്മയുണ്ടെന്നാണ് റിഫോം യുകെ വിശേഷിപ്പിക്കുന്നത്.
നിലവില്‍ കുടിയേറ്റക്കാര്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റ് നിയന്ത്രിക്കാനുള്ള പദ്ധതിയേക്കാള്‍ കടുത്തതാണ് പുതിയ നിര്‍ദേശം. ഗുര്‍ഖ സൈനികര്‍ ഉള്‍പ്പെടെയുള്ള |
|
Full Story
|
|
|
|
|
|
|
| കാട്ടുതീ മുന്നറിയിപ്പ് ഫോണ്‍ അലര്‍ട്ട് ഗാര്‍ഹിക പീഡന ഇരകളെ അപകടത്തിലാക്കിയെന്ന് വിമര്‍ശനം |
ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും കാട്ടുതീ മുന്നറിയിപ്പ് നല്‍കുന്നതിനായി സര്‍ക്കാര്‍ വെള്ളിയാഴ്ച രാത്രി അയച്ച അടിയന്തര മൊബൈല്‍ ഫോണ്‍ അലര്‍ട്ട് ഗാര്‍ഹിക പീഡനത്തിന് ഇരയായവരുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്ന് സന്നദ്ധ സംഘടനകള്‍. രാത്രി ഏഴുമണിയോടെയാണ് ദശലക്ഷക്കണക്കിന് മൊബൈല്‍ ഫോണുകളില്‍ ഒരേസമയം വലിയ ശബ്ദത്തോടെയുള്ള 'സിവിയര്‍ അലര്‍ട്ട്' ലഭിച്ചത്. കാട്ടുതീ പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന മുന്നറിയിപ്പായിരുന്നു ഇത്. എന്നാല്‍ അലര്‍ട്ട് അയയ്ക്കുന്നതിന് മുമ്പ് പൊതുജനങ്ങള്‍ക്ക് മതിയായ മുന്‍കൂര്‍ അറിയിപ്പ് നല്‍കാതിരുന്നത് രഹസ്യമായി രണ്ടാമത്തെ ഫോണ്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക പീഡന ഇരകളെ അപകടത്തിലാക്കിയെന്നാണ് വിമര്‍ശനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ |
|
Full Story
|
|
|
|
|
|
|
| യുകെ ഭരണരംഗത്ത് മലയാളിത്തിളക്കം; നീധാം മാര്‍ക്കറ്റ് ടൗണ്‍ കൗണ്‍സിലറായി കോന്നി സ്വദേശി ആശിഷ് മാത്യു |
ലണ്ടന്‍: യുകെയുടെ പ്രാദേശിക ഭരണരംഗത്ത് വീണ്ടും മലയാളി സാന്നിധ്യം. പത്തനംതിട്ട കോന്നി സ്വദേശിയായ ആശിഷ് മാത്യു നീധാം മാര്‍ക്കറ്റ് ടൗണ്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലില്‍ ഉണ്ടായ ഒഴിവിനെ തുടര്‍ന്ന് നടന്ന കോ-ഓപ്ഷന്‍ നടപടിയിലൂടെയാണ് ആശിഷ് കൗണ്‍സിലറായത്. ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകി അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് പുതിയ ചുമതലയില്‍ മുന്‍ഗണന നല്‍കുകയെന്ന് ആശിഷ് പറഞ്ഞു. സഫോക്കിലെ ഇപ്സ്വിച്ചില്‍ താമസിക്കുന്ന ആശിഷ്, നീധാം മാര്‍ക്കറ്റ് ടൗണ്‍ കൗണ്‍സിലിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാട്ടിലെ ഉപതിരഞ്ഞെടുപ്പിന് സമാനമായ സാഹചര്യത്തിലാണ് കൗണ്‍സിലിലെ ഒഴിവ് നികത്തുന്നതിനുള്ള നടപടികള്‍ നടന്നത്. |
|
Full Story
|
|
|
|
|
|
|
| സ്റ്റോര്‍ബ്രിഡ്ജില്‍ കാട്ടുതീ ഭീതി ഒഴിയുന്നു; ഒഴിപ്പിച്ച കുടുംബങ്ങള്‍ വീടുകളിലേക്ക്, മറ്റ് തീപിടിത്തങ്ങളില്‍ മൂന്നുപേര്‍ അറസ്റ്റില്‍ |
ബര്‍മിങ്ങാം/സ്റ്റോര്‍ബ്രിഡ്ജ്: വെസ്റ്റ് മിഡ്ലാന്‍ഡ്‌സില്‍ കാട്ടുതീ ഭീതി തുടരുന്നതിനിടെ സ്റ്റോര്‍ബ്രിഡ്ജില്‍ ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. തീപിടിത്തത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തോളം വീടുകളില്‍നിന്ന് മാറിനിന്നവര്‍ക്ക് സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതോടെയാണ് ഘട്ടംഘട്ടമായി തിരിച്ചെത്താന്‍ അനുമതി നല്‍കിയത്. അതേസമയം, വെസ്റ്റ് മിഡ്ലാന്‍ഡ്‌സിലെ മറ്റ് തീപിടിത്തങ്ങളുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റോര്‍ബ്രിഡ്ജില്‍ തീയുടെ ഭീഷണി കുറഞ്ഞെങ്കിലും തീപിടിത്തത്തിന്റെ ആഘാതത്തില്‍നിന്ന് പൂര്‍ണമായി കരകയറാന്‍ പ്രദേശവാസികള്‍ക്ക് ഇനിയും ഏറെ സമയം വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടില്‍ അനുമതിയില്ലാത്ത ട്രാവലര്‍ കാരവാനുകള്‍ കുതിച്ചുയരുന്നു; ആറുവര്‍ഷത്തിനിടെ 73% വര്‍ധന |
ലണ്ടന്‍: ഇംഗ്ലണ്ടില്‍ പ്ലാനിങ് അനുമതിയില്ലാതെ സ്ഥാപിക്കുന്ന ജിപ്‌സി-ട്രാവലര്‍ കാരവാനുകളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നു. 2020 ജനുവരിയില്‍ 2,860 ആയിരുന്ന അനുമതിയില്ലാത്ത കാരവാനുകളുടെ എണ്ണം 2026 ജനുവരിയില്‍ 4,950 ആയി ഉയര്‍ന്നു. ആറുവര്‍ഷത്തിനിടെ 73 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അനുമതിയുള്ള ട്രാവലര്‍ സൈറ്റുകളുടെ കുറവും പ്ലാനിങ് നിയമലംഘനങ്ങളും ഒരുപോലെ ചര്‍ച്ചയാകുന്നതിനിടെ പ്രാദേശിക കൗണ്‍സിലുകള്‍ കടുത്ത നടപടികളിലേക്കും നീങ്ങുകയാണ്. ബാങ്ക് ഹോളിഡേ വാരാന്ത്യങ്ങള്‍ പോലുള്ള സമയങ്ങളില്‍ കൗണ്‍സില്‍ ഓഫിസുകള്‍ അടഞ്ഞിരിക്കുമ്പോള്‍ ഭൂമിയില്‍ അതിവേഗം കാരവാനുകളും അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കുന്ന സംഭവങ്ങള്‍ ഹര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, എസ്സെക്‌സ്, |
|
Full Story
|
|
|
|
|
|
|
| ജേസണ്‍ ആര്‍ഡേയുടെ മരണം 'വലിയ ദുരന്തം'; പീഡനവും വംശീയ അധിക്ഷേപവും അന്വേഷിക്കണമെന്ന് ആവശ്യം |
ലണ്ടന്‍: മുന്‍ കേംബ്രിജ് സര്‍വകലാശാല പ്രഫസര്‍ ജേസണ്‍ ആര്‍ഡേയുടെ മരണത്തില്‍ പ്രതികരിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ആന്‍ഡി ബേണം. 41 വയസ്സുകാരനായ ആര്‍ഡേയുടെ മരണം ''പല തലങ്ങളിലും വലിയ ദുരന്തമാണ്'' എന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പെട്ടെന്ന് വിധിയെഴുതേണ്ട സമയമല്ലെന്നും, കാര്യങ്ങള്‍ എങ്ങനെ ഈ അവസ്ഥയിലെത്തിയെന്ന് ഗൗരവമായി പരിശോധിക്കുകയും ആത്മപരിശോധന നടത്തുകയും വേണമെന്നും ബേണം വ്യക്തമാക്കി.
ആര്‍ഡേ നേരിട്ടതായി ആരോപിക്കപ്പെടുന്ന പീഡനവും വംശീയ അധിക്ഷേപവും വിശദമായി അന്വേഷിക്കണമെന്ന് യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജോ ഗ്രേഡി ആവശ്യപ്പെട്ടു. ആര്‍ഡേയ്ക്കെതിരെ നടന്നത് പൊതുസമൂഹത്തിന് മുന്നിലെ ക്രൂരമായ |
|
Full Story
|
|
|
|
| |