|
|
|
|
|
| യുകെയില്‍ ക്രൈസ്തവ പുരോഹിതയായി മലയാളി വനിത: ഏയ്ഞ്ചല്‍ ജമീമ പോള്‍ ഇനി ലീഡ്സ് റിവൈവല്‍ ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്റര്‍ |
|
യുകെയിലെ ലീഡ്സ് റിവൈവല്‍ ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്ററായി മലയാളി വനിതയായ ഏയ്ഞ്ചല്‍ ജമീമ പോള്‍ നിയമിതമായി. സഭാ ശൂശ്രൂഷാ രെഗത്ത് വനിതകളുടെ നേതൃത്വത്തിന് കൂടുതല്‍ പ്രോത്സാഹനമാകുന്ന ഈ നിയമനം മലയാളി ക്രൈസ്തവ സമൂഹം സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
വചന ശുശ്രൂഷയിലും അത്മീയ നേതൃത്വത്തിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഏയ്ഞ്ചല്‍ ജമീമ പോള്‍ ഇനി മുതല്‍ ലീഡ്സ് റിവൈവല്‍ ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്റര്‍ എന്ന നിലയില്‍ സഭയുടെ വിവിധ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഈ നിയമനം യുകെയിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിനും സഭാ നേതൃത്വത്തില്‍ സേവനമനുഷ്ഠിക്കുന്ന വനിതകള്‍ക്കും പ്രചോദനമേകുന്നതാണെന്ന് സഭാ വിശ്വാസികള്‍ അഭിപ്രായപ്പെട്ടു.
ലീഡ്സ് റിവൈവല്‍ ചര്‍ച്ച് യുകെയിലെ |
|
Full Story
|
|
|
|
|
|
|
| ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്നലെ യുകെ എന്ന രാജ്യത്തെ അധിക്ഷേപിച്ചത് ഇങ്ങനെ |
|
യുകെയെ 'ഇസ്ലാമിക് റിപബ്ലിക് ഓഫ് ബ്രിട്ടനെന്ന്' മുദ്രകുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആണവായുധങ്ങള്‍ കൈവശമുള്ള ആദ്യത്തെ ഇസ്ലാമിക റിപബ്ലിക് ബ്രിട്ടനാണെന്ന പരിഹാസവും നെതന്യാഹു ഉന്നയിച്ചു.
ഇറാന്റെ കൈയില്‍ ആണവായുധങ്ങള്‍ എത്തുന്നത് തടയാനുള്ള തങ്ങളുടെ ലക്ഷ്യത്തെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ബ്രിട്ടനെ പരിഹസിച്ചത്. ആണവായുധങ്ങള്‍ കൈവശമുള്ള ആദ്യത്തെ ഇസ്ലാമിക റിപബ്ലിക്ക് ബ്രിട്ടനാണെന്ന് തമാശയായി പറയാറുണ്ട്. അതുപോലെ മറ്റൊരു രാജ്യമായി ഇറാനെ മാറ്റാതെ തടയുകയാണ് ലക്ഷ്യം, നെതന്യാഹു വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മുതല്‍ യുകെ- ഇസ്രയേല്‍ ബന്ധം വഷളാകാന്‍ തുടങ്ങിയിരുന്നു. ഗാസയിലെ യുദ്ധവും, ബ്രിട്ടന്‍ പലസ്തീനെ രാജ്യമായി അംഗീകരിച്ചതുമാണ് പ്രധാന വിഷയങ്ങള്‍. കീര്‍ സ്റ്റാര്‍മര്‍ |
|
Full Story
|
|
|
|
|
|
|
| 38.1 ഡിഗ്രിയില്‍ വെന്തുരുകി യുകെ; കാട്ടുതീയും വരള്‍ച്ചയും രൂക്ഷം, ആരോഗ്യസംവിധാനത്തിനും കനത്ത സമ്മര്‍ദം |
ലണ്ടന്‍: കൊടുംചൂടില്‍ വെന്തുരുകി യുകെ. പടിഞ്ഞാറന്‍ ലണ്ടനിലെ ക്യൂ ഗാര്‍ഡന്‍സില്‍ ഓഗസ്റ്റ് 13ന് താപനില 38.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതോടെ 2026ലെ രാജ്യത്തെ ഏറ്റവും ചൂടേറിയ ദിവസമായി വ്യാഴാഴ്ച മാറി. മെറ്റ് ഓഫിസിന്റെ കണക്കനുസരിച്ച് യുകെയുടെ രേഖപ്പെടുത്തിയ ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും ഉയര്‍ന്ന താപനില കൂടിയാണിത്. 38.1 ഡിഗ്രി എന്ന കണക്ക് നിലവില്‍ താത്കാലികമാണെന്നും പരിശോധനയ്ക്കുശേഷമേ അന്തിമമായി സ്ഥിരീകരിക്കൂവെന്നും മെറ്റ് ഓഫിസ് അറിയിച്ചു. മധ്യ, തെക്കന്‍ ഇംഗ്ലണ്ടിലെ 40 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ 36 ഡിഗ്രിയോ അതിലധികമോ രേഖപ്പെടുത്തി. വോര്‍സെസ്റ്റര്‍ഷയറിലെ പെര്‍ഷോറില്‍ 38 ഡിഗ്രിയും സറേയിലെ ചാര്‍ള്‍വുഡില്‍ 37.8 ഡിഗ്രിയും രേഖപ്പെടുത്തി. ഈ വര്‍ഷം ഇതിനകം |
|
Full Story
|
|
|
|
|
|
|
| ഹെയര്‍ ഡ്രയറിന്റെ അമിതചൂടേറ്റ് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; അമ്മയ്ക്ക് ആറുവര്‍ഷം തടവ് |
ലണ്ടന്‍/എഡിന്‍ബറോ: ഹെയര്‍ ഡ്രയറില്‍നിന്നുള്ള അമിതചൂടേറ്റ് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയ്ക്ക് ആറുവര്‍ഷം തടവുശിക്ഷ. അബര്‍ഡീന്‍ഷെയറിലെ പീറ്റര്‍ഹെഡ് സ്വദേശിനി കോര്‍ട്ട്നി ഗാര്‍ഷോറിനെയാണ് മകള്‍ ഡാലിയ-റോസ് ഗാര്‍ഷോറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതി ശിക്ഷിച്ചത്. കുഞ്ഞിനെ മനഃപൂര്‍വം കൊലപ്പെടുത്തിയതല്ലെങ്കിലും ഗുരുതരമായ അശ്രദ്ധയാണ് മരണത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തി. 2023 സെപ്റ്റംബര്‍ 30ന് പീറ്റര്‍ഹെഡിലെ കിങ് സ്ട്രീറ്റിലുള്ള വീട്ടിലായിരുന്നു സംഭവം. അന്ന് ഡാലിയ-റോസ് അമ്മയുടെ പരിചരണത്തിലായിരുന്നു. ഹെയര്‍ ഡ്രയറില്‍നിന്നുള്ള ശക്തമായ ചൂട് കുഞ്ഞിന്റെ ശരീരത്തില്‍ ദീര്‍ഘനേരം പതിച്ചതിനെ തുടര്‍ന്ന് ശരീരത്തിന്റെ ഏകദേശം 18 |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ മലയാളി തിളക്കം; നീഡം മാര്‍ക്കറ്റ് ടൗണ്‍ കൗണ്‍സിലറായി കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു |
ഇപ്‌സ്വിച്ച്: യുകെയിലെ പ്രാദേശിക ഭരണരംഗത്ത് മലയാളിക്ക് ശ്രദ്ധേയ നേട്ടം. പത്തനംതിട്ട കോന്നി സ്വദേശിയായ ആശിഷ് ജോസഫ് മാത്യു സഫോക്ക് കൗണ്ടിയിലെ നീഡം മാര്‍ക്കറ്റ് ടൗണ്‍ കൗണ്‍സിലിലേക്ക് ടൗണ്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലില്‍ നിലവിലുണ്ടായിരുന്ന ഒഴിവ് നികത്തുന്നതിനായി നടത്തിയ കോ-ഓപ്ഷന്‍ (co-option) നടപടിയിലൂടെയാണ് ആശിഷിനെ പുതിയ കൗണ്‍സിലറായി തിരഞ്ഞെടുത്തത്. നിലവില്‍ നീഡം മാര്‍ക്കറ്റ് പ്രദേശത്ത് താമസിക്കുന്ന ആശിഷ്, പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും അടുത്തറിഞ്ഞ് ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കി.
പ്രദേശവാസികളുമായി കൂടുതല്‍ അടുത്ത് |
|
Full Story
|
|
|
|
|
|
|
| ക്ലാക്ടണില്‍ വീണ്ടും ഫാരേജ്; 63 ശതമാനം വോട്ടോടെ വന്‍ ജയം, രണ്ടാം സ്ഥാനത്ത് കൗണ്ട് ബിന്‍ഫേസ് |
ലണ്ടന്‍: ബ്രിട്ടനിലെ ക്ലാക്ടണ്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ റിഫോം യുകെ നേതാവ് നൈജല്‍ ഫാരേജ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. 22,239 വോട്ടുകള്‍ നേടിയ ഫാരേജിന് ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 63.34 ശതമാനം ലഭിച്ചു. 12,784 വോട്ടാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം. ഓഗസ്റ്റ് 13ന് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം 14നാണ് പ്രഖ്യാപിച്ചത്. ആക്ഷേപഹാസ്യ സ്ഥാനാര്‍ഥിയായ കൗണ്ട് ബിന്‍ഫേസ് 9,455 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. 26.93 ശതമാനം വോട്ടാണ് ബിന്‍ഫേസിന് ലഭിച്ചത്. ലേബര്‍, കണ്‍സര്‍വേറ്റീവ് ഉള്‍പ്പെടെയുള്ള പ്രധാന വെസ്റ്റ്മിന്‍സ്റ്റര്‍ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്ന തിരഞ്ഞെടുപ്പില്‍ ആകെ 34 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. വോട്ടെടുപ്പ് ശതമാനം 44.37 ആയിരുന്നു.
|
|
Full Story
|
|
|
|
|
|
|
| കൊടുംചൂടിനിടെ വെസ്റ്റ് മിഡ്ലാന്‍ഡ്‌സില്‍ കാട്ടുതീ; വീടുകള്‍ കത്തിനശിച്ചു, നിരവധി പേര്‍ ആശുപത്രിയില്‍ |
ലണ്ടന്‍/ബര്‍മിങ്ങാം: യുകെയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ ദിവസങ്ങളിലൊന്നില്‍ വെസ്റ്റ് മിഡ്ലാന്‍ഡ്‌സിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്ന കാട്ടുതീ വ്യാപക നാശം വിതച്ചു. ബര്‍മിങ്ങാമിന് സമീപമുള്ള സ്റ്റോര്‍ബ്രിജില്‍ മാത്രം ഏകദേശം 40 ഏക്കര്‍ പ്രദേശത്തേക്ക് തീ പടര്‍ന്നു. നൂറിലേറെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ മണിക്കൂറുകളോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്. തീ അണയ്ക്കുന്നതിനിടെ മൂന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങളെയും ഒരു കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് ആറ് പേര്‍ക്കും ചികിത്സ നല്‍കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് സ്റ്റോര്‍ബ്രിജിലെ റേസ്‌കോഴ്‌സ് ലെയ്‌നിലും |
|
Full Story
|
|
|
|
|
|
|
| നിരവധി മലയാളി വിദ്യാര്‍ഥികള്‍ക്ക് അവര്‍ ആദ്യമായി തിരഞ്ഞെടുത്ത യൂണിവേഴ്‌സിറ്റികളില്‍ തന്നെ ഇടം ലഭിച്ചു |
|
എ-ലെവല്‍, ടി-ലെവല്‍, ബി-ടെക് ലെവല്‍ 3 ഫലങ്ങളാണ് പുറത്തുവന്നത്. യൂണിവേഴ്‌സിറ്റി പ്രവേശനം കാത്തിരുന്നവര്‍ക്കും മികച്ച വാര്‍ത്തയാണ് ലഭിച്ചത്.
യൂണിവേഴ്‌സിറ്റികളിലേക്കും കോളജുകളിലേക്കുമുള്ള പ്രവേശന നടപടികള്‍ ഏകോപിപ്പിക്കുന്ന യൂകാസ് (യൂണിവേഴ്‌സിറ്റീസ് ആന്‍ഡ് കോളജസ് അഡ്മിഷന്‍സ് സര്‍വീസ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2,28,990 പതിനെട്ടു വയസ്സുകാര്‍ ആദ്യ പരിഗണനയായി തിരഞ്ഞെടുത്ത സര്‍വകലാശാലയിലോ കോളജിലോ പ്രവേശനം ഉറപ്പാക്കി. 31,770 പേര്‍ക്ക് ഇന്‍ഷുറന്‍സ് ചോയ്‌സിലും ഇടം ലഭിച്ചു.
പല വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം കൈയില്‍ കിട്ടുന്നതിന് മുമ്പുതന്നെ തങ്ങളുടെ യൂണിവേഴ്‌സിറ്റി പ്രവേശനം ഉറപ്പായ വിവരം യൂകാസ് പോര്‍ട്ടലിലൂടെ ലഭിച്ചിരുന്നു. ഗ്രേഡ് കുറഞ്ഞാലും യൂണിവേഴ്‌സിറ്റിയിലെത്താം. ആദ്യ ചോയ്‌സിലോ |
|
Full Story
|
|
|
|
| |