Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
UK Special
  07-06-2024
സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ലെസ്റ്ററിലെ ദീപാവലി ആഘോഷം അനിശ്ചിതത്വത്തില്‍

 ലണ്ടന്‍: ഇന്ത്യക്ക് പുറത്ത് വെച്ച് നടക്കുന്ന ഏറ്റവും വലിയ ദീപാവലി ആഘോഷങ്ങള്‍ക്ക് പേരുകേട്ട ഇടമാണ് ലെസ്റ്റര്‍. എന്നാല്‍ ഇക്കുറി ലെസ്റ്ററിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് തിരിതെളിയാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഘോഷപരിപാടികള്‍ക്ക് വേണ്ടിവരുന്ന വലിയ ചെലവുകള്‍ താങ്ങാന്‍ സിറ്റി കൗണ്‍സിലിന് സാധിക്കാത്ത നിലവന്നതോടെയാണ് പരിപാടി റദ്ദാക്കാന്‍ സാധ്യത തെളിയുന്നത്. ലെസ്റ്ററില്‍ സാധാരണയായി രണ്ട് ദിവസം നീളുന്ന പരിപാടിയാണ് സംഘടിപ്പിക്കാറുള്ളത്. വിളക്കുകളുടെ രൂപത്തിലുള്ള 6000 എല്‍ഇഡി ലൈറ്റുകള്‍ ഓണാക്കുന്ന ചടങ്ങ് പോലും വലിയ രീതിയിലാണ് സംഘടിപ്പിക്കുക. കൂടാതെ ഘോഷയാത്ര, വെടിക്കെട്ട് എന്നിവയും ദീപാവലിക്ക് രണ്ടാഴ്ച മുന്‍പ് നടക്കും. ഇതിന് ശേഷം മറ്റൊരു

Full Story
  07-06-2024
പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍

ലണ്ടന്‍: എന്‍എച്ച്എസിലെ സ്ഥിതി എന്താണ്? ഈ ചോദ്യം പോലും ചോദിക്കേണ്ടതില്ല, കുതിച്ചുയര്‍ന്ന എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് തന്നെ ഇതിന് ഉത്തരമാണ്. ദുരന്തം നേരിടുന്ന എന്‍എച്ച്എസും, കേസുകള്‍ കുന്നുകൂടി കോടതികളും, തിങ്ങിനിറഞ്ഞ് ആളുകളെ പുറത്തുവിടാന്‍ നിര്‍ബന്ധിതമാകുന്ന ജയിലുകളും, പൊട്ടി പാപ്പരായ ലോക്കല്‍ കൗണ്‍സിലുകളും ഉള്‍പ്പെടെ തലവേദനകളാണ് അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറുന്ന ഗവണ്‍മെന്റിനെ കാത്തിരിക്കുന്നത്. രാജ്യത്തെ സ്റ്റേറ്റ് സര്‍വ്വീസുകള്‍ മിക്കതും 2019 പൊതുതെരഞ്ഞെടുപ്പ് കാലത്തേക്കാള്‍ മോശം അവസ്ഥയിലാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗവണ്‍മെന്റ് ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സത്യസന്ധമായി വോട്ടര്‍മാര്‍ക്ക്

Full Story
  07-06-2024
കീര്‍ സ്റ്റാര്‍മര്‍ ജയിച്ചാല്‍ പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കും

 ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കീര്‍ സ്റ്റാര്‍മര്‍ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചേക്കും. ഈ വാഗ്ദാനം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാധാനനടപടിക്രമങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനാണ് ലേബര്‍ നീക്കം. സമാധാന പ്രക്രിയയുടെ ഭാഗമായി പലസ്തീനെ രാജ്യമായി അംഗീകരിക്കേണ്ടതുണ്ടെന്നാണ് പ്രകടനപത്രികയില്‍ പറയുക. പ്രത്യേകിച്ച് മേഖലയിലെ മറ്റ് രാജ്യങ്ങള്‍ ഇതിനെ വീറ്റോ ചെയ്യാതെ അംഗീകരിക്കുകയും വേണം.

പാര്‍ട്ടിയിലെ ഇടത് പക്ഷത്തെ സമാധാനിപ്പിച്ച് കൂടെ നിര്‍ത്താനാണ് ഈ നിര്‍ദ്ദേശം കൂടി ഉള്‍പ്പെടുത്തുന്നത്. ഒക്ടോബര്‍ 7ന് നടത്തിയ ഭീകരാക്രമണത്തിന്

Full Story
  06-06-2024
എന്‍എച്ച്എസില്‍ സൈബര്‍ ആക്രമണം, പഴയകാലത്തിലേക്ക് തിരിച്ചുപോയി ജീവനക്കാര്‍

ലണ്ടന്‍: ലണ്ടനിലെ ചില എന്‍എച്ച്എസ് ട്രസ്റ്റ് ആശുപത്രികള്‍ക്കു നേരേ സൈബര്‍ ആക്രമണം. ശസ്ത്രക്രിയകളും എമര്‍ജന്‍സി ചികിത്സകളും മുടങ്ങി. ഇന്നലെയാണ് സിന്നോവിസ് എന്ന സര്‍വീസ് പാര്‍ട്നറുടെ പാതോളജി സേവനം തേടുന്ന ലണ്ടനിലെ ആശുപത്രികളില്‍ സൈബര്‍ ആക്രമണം നടന്നത്. കിങ്സ് കോളജ് ആശുപത്രി, തോമസ് ആന്‍ഡ് ഗൈസ്, റോയല്‍ ബ്രോംടണ്‍, എവ്ലീന ലണ്ടന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ ഉണ്ടായത്. ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍, ടെസ്റ്റ് റിസള്‍ട്ട് എന്നിവയ്ക്കാണ് തടസ്സം നേരിട്ടത്.

ഇതോടെ മുന്‍ നിശ്ചയപ്രകാരമുള്ള ശസ്ത്രക്രിയകള്‍ പലതും മാറ്റിവയ്ക്കേണ്ടി വന്നു. എമര്‍ജന്‍സി ചികിത്സ തേടിയെത്തിയവരെ മറ്റ്

Full Story
  06-06-2024
യുകെയില്‍ ഇപ്പോള്‍ ഡിമാന്‍ഡ് ഈ വിഭാഗക്കാര്‍ക്ക് മാത്രം

 വിദേശ കുടിയേറ്റം നിയന്ത്രിക്കുകയെ ലക്ഷ്യത്തോടെ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് അടുത്ത കാലത്ത് യുകെ നടപ്പിലാക്കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ക്ക് പുറമെ ഒരു ഡിജിറ്റല്‍ സൂപ്പര്‍ പവര്‍ ആകുക എന്ന ലക്ഷ്യം കൈവരിക്കുന്നത് ഉയര്‍ന്ന വൈദഗ്ധ്യമുള്ള, സാങ്കേതിക വിദഗ്ദ്ധരായ തൊഴിലാളികളെ ആകര്‍ഷിക്കുന്നതില്‍ മുന്‍തൂക്കം നല്‍കുന്ന നല്‍കുന്ന കുടിയേറ്റ ഇമിഗ്രേഷന്‍ നയം മുന്‍ നിര്‍ത്തായാണ് സര്‍ക്കാര്‍ കഴിഞ്ഞ കുറച്ച് കാലമായി പ്രവര്‍ത്തിക്കുന്നത്. ഡിജിറ്റല്‍ രംഗത്തെ ഉന്നമനമാണ് യുകെ ലക്ഷമിടുന്നതെങ്കിലും ബ്രിട്ടീഷ് മാധ്യമങ്ങളിലുടെ പുറത്തുവന്ന ഇമിഗ്രേഷന്‍ ഡാറ്റയുടെ വിശകലനത്തില്‍ ഇതിന് വിപരീതമായ ചില കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ്

Full Story
  06-06-2024
വോട്ടിംഗ് പ്രായം 16 വയസായി ചുരുക്കണമെന്ന ലേബര്‍ പദ്ധതിയെ എതിര്‍ത്ത് വോട്ടര്‍മാര്‍

ലണ്ടന്‍: വോട്ടിംഗ് പ്രായം 16 വയസ്സായി ചുരുക്കുമെന്ന ലേബര്‍ പദ്ധതിയെ എതിര്‍ത്ത് പകുതിയോളം വോട്ടര്‍മാര്‍. ലോര്‍ഡ് ആഷ്‌ക്രോഫ്റ്റ് നടത്തിയ പുതിയ പോളിംഗിലാണ് ലേബറിന്റെ മോഹത്തെ വോട്ടര്‍മാര്‍ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമായത്. 16, 17 വയസ്സുകാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നല്‍കുമെന്നാണ് കീര്‍ സ്റ്റാര്‍മര്‍ വാഗ്ദാനം ചെയ്യുന്നത്. ജോലി ചെയ്യാനും, നികുതി നല്‍കാനും പ്രായമായാല്‍ വോട്ടും ചെയ്യാമെന്നാണ് സ്റ്റാര്‍മറുടെ നിലപാട്. എന്നാല്‍ ഇത് സംബന്ധിച്ച് നടത്തിയ സര്‍വ്വെയില്‍ 52 ശതമാനം പേരും ശക്തമായി നയത്തെ എതിര്‍ക്കുന്നതായി അറിയിച്ചു. 38 ശതമാനം പേര്‍ മാത്രമാണ് നയത്തെ അനുകൂലിക്കുന്നത്. അതേസമയം 18 മുതല്‍ 24 വരെ പ്രായത്തിലുള്ള പകുതിയിലേറെ വോട്ടര്‍മാര്‍ വോട്ടിംഗ്

Full Story
  06-06-2024
റിഫോം യുകെ ശക്തമായ തിരിച്ചുവരവില്‍, നൈജലിന് വന്‍ സ്വീകരണം

ലണ്ടന്‍: അപ്രതീക്ഷിതമായി ഇലക്ഷന്‍ പ്രഖ്യാപനത്തിന് പിന്നാലെ ഋഷി സുനകിനെ സമ്മര്‍ദ്ദത്തിലാക്കി പുതിയ സര്‍വ്വേ റിപ്പോര്‍ട്ട്. റിഫോം യുകെ നേതൃ സ്ഥാനത്തേക്കുള്ള നൈജല്‍ ഫരാഗിന്റെ തിരിച്ചുവരവ് പാര്‍ട്ടിയ്ക്ക് പുതിയ കരുത്ത് നല്‍കിയതായി സര്‍വ്വേ റിപ്പോര്‍ട്ട്. യുഗോ പോളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പിന്തുണ 19 ശതമാനമായി തുടരുമ്പോള്‍ റിഫോം യു കെ യുടേത് 17 ശതമാനമായി ഉയര്‍ന്നു. ഇതുവരെയുള്ള അഭിപ്രായ സര്‍വ്വേകളില്‍ റിഫോം യു കെ യക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന പിന്തുണയാണിത്. പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സ്‌കോര്‍.

വരുന്ന തിരഞ്ഞെടുപ്പില്‍

Full Story
  06-06-2024
ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ തീവ്രവാദി ആശയങ്ങള്‍ വര്‍ധിക്കുന്നു

ലണ്ടന്‍: ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തീവ്രവാദി ആശയങ്ങള്‍ക്ക് വന്‍ തേരോട്ടം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗവണ്‍മെന്റിന്റെ പ്രിവന്റ് കൗണ്ടര്‍ എക്സ്ട്രീമിസം പ്രോഗ്രാം വഴി 'പൊക്കിയ' യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ എണ്ണം 50 ശതമാനമാണ് വര്‍ദ്ധിച്ചത്. വ്യക്തതയും, സ്ഥിരതയുമില്ലാത്ത ആശയങ്ങള്‍ക്ക് പിന്നാലെ പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടിലെ ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററായ ഓഫീസ് ഫോര്‍ സ്റ്റുഡന്റ്സ് പ്രസിദ്ധീകരിച്ച ഡാറ്റ പ്രകാരം ഇത്തരം തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ കാറ്റഗറിയാണ് വര്‍ദ്ധന രേഖപ്പെടുത്തുന്നത്.
Full Story

[438][439][440][441][442]
 
-->




 
Close Window