Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
UK Special
  06-06-2024
വെടിയേറ്റ മലയാളി പെണ്‍കുട്ടിയുടെ നില അതീവഗുരുതരം, പ്രതികളെ പിടികൂടാന്‍ കഴിയാതെ പൊലീസ്

ലണ്ടന്‍: ഒരാഴ്ച മുന്‍പാണ് ലണ്ടന്‍ റെസ്റ്റൊറന്റില്‍ കുടുംബസമേതം ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന മലയാളി പെണ്‍കുട്ടിക്ക് വെടിയേല്‍ക്കുന്നത്. പ്രാദേശിക ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയില്‍ പെട്ട പെണ്‍കുട്ടി ഇപ്പോഴും ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണെന്ന് പോലീസ് പറഞ്ഞു. മോട്ടോര്‍ബൈക്കിലെത്തിയ അക്രമി റെസ്റ്റൊറന്റിന് മുന്നില്‍ നില്‍ക്കുന്നവര്‍ നേരെ വെടിയുതിര്‍ത്തപ്പോഴാണ് ഒന്‍പത് വയസ്സുകാരിയുടെ തലയിലും വെടിയേറ്റത്. അക്രമി ലക്ഷ്യമിട്ട 37, 42, 44 വയസ്സുള്ള പുരുഷന്‍മാര്‍ക്ക് വെടിയേറ്റെങ്കിലും ഇവരുടെ പരുക്കുകള്‍ സാരമായിരുന്നില്ല.

തുര്‍ക്കിഷ് സംഘടിത ക്രിമിനല്‍ സംഘങ്ങളിലേക്കാണ് സംഭവം വിരല്‍ചൂണ്ടുന്നത്. എന്നാല്‍ പല തവണ

Full Story
  06-06-2024
എന്‍എച്ച്എസ് ക്യൂവില്‍ തുടരും, സ്വകാര്യചികിത്സ തേടില്ലെന്ന് കീര്‍ സ്റ്റാര്‍മര്‍

ലണ്ടന്‍: എന്‍എച്ച്എസിലെ ക്യൂ അടുത്ത കാലത്തൊന്നും ഉണ്ടായ സംഭവമല്ല. കോവിഡ് മഹാമാരിയോടെ ഈ ക്യൂവിന് നീളം കൂടിയെന്ന് മാത്രം. എന്നാല്‍ എത്ര ക്യൂ നിന്നാലും എന്‍എച്ച്എസിനെ ഉപേക്ഷിച്ച് സ്വകാര്യ ചികിത്സ തേടാന്‍ തയ്യാറാകില്ലെന്ന് വാദിക്കുകയാണ് കീര്‍ സ്റ്റാര്‍മര്‍. തന്റെ ബന്ധുക്കളെ പ്രൈവറ്റില്‍ കൊണ്ടുപോകുന്നതിന് പകരം എന്‍എച്ച്എസിലെ നീണ്ട ക്യൂവില്‍ നിര്‍ത്തുന്നതിനാണ് പ്രാമുഖ്യം നല്‍കുകയെന്ന് ലേബര്‍ നേതാവ് അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രൈവറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം പുതിയ റെക്കോര്‍ഡ് രേഖപ്പെടുത്തി നില്‍ക്കുമ്പോഴാണ് സ്റ്റാര്‍മര്‍ ഈ അവകാശവാദം ഉന്നയിക്കുന്നത്. എന്ത് സാഹചര്യം വന്നാലും പണം കൊടുത്ത് ചികിത്സ നേടാന്‍ താന്‍ തയ്യാറാകില്ലെന്ന്

Full Story
  06-06-2024
യുകെയിലെ സ്വിന്‍ഡനില്‍ താമസിക്കുന്ന ഷെറിന്‍ അന്തരിച്ചു: കണ്ണീരിലാഴ്ത്തിയ വേര്‍പാട് മുപ്പത്തൊമ്പതാം വയസ്സില്‍
യുകെയിലെ സ്വിന്‍ഡനിലെ പര്‍ട്രണില്‍ താമസിക്കുന്ന ഡോണി ബെനഡിക്ടിന്റെ ഭാര്യ ഷെറിന്‍ ഡോണി(39) അന്തരിച്ചു. ബെനഡിക്ട് - ഷെറിന്‍ ദമ്പതികള്‍ക്കു നാല് വയസുള്ള ഒരു മകളാണ് ഉള്ളത്.

രണ്ട് വര്‍ഷത്തിലധികമായി ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. കഴിഞ്ഞ ആറ് മാസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിയുകയായിരുന്നുവെന്നാണ് വിവരം. ഇവരുടെ ബന്ധുക്കള്‍ യുകെയില്‍ തന്നെ ഉള്ളതിനാല്‍ സംസ്‌കാരം യുകെയില്‍ നടത്താനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.
Full Story
  05-06-2024
അടുത്ത വര്‍ഷം മുതല്‍ ബ്രിട്ടീഷുകാര്‍ക്ക് ഓസ്‌ട്രേലിയന്‍ സൈന്യത്തില്‍ അംഗമാകാന്‍ അവസരം

വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സൈന്യത്തില്‍ അംഗമാകാന്‍ അവസരം നല്‍കി ഓസ്‌ട്രേലിയ. സൈനിക സേവനത്തിന് വലിയ രീതിയില്‍ ആള്‍ക്ഷാമം നേരിട്ടതിന് പിന്നാലെയാണ് അമേരിക്ക അടക്കം അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി ഓസ്‌ട്രേലിയന്‍ സൈന്യം വാതില്‍ തുറക്കുന്നത്. ജൂലൈ മാസം മുതല്‍ ഓസ്‌ട്രേലിയയില്‍ സ്ഥിര താമസമാക്കിയ ന്യൂസിലാന്‍ഡ് പൌരന്മാര്‍ക്ക് സൈന്യത്തില്‍ അംഗമാകാം. അടുത്ത വര്‍ഷം മുതല്‍ ബ്രിട്ടന്‍, അമേരിക്ക, കാനഡ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അവസരം ലഭിക്കും. വരും വര്‍ഷങ്ങളിലുണ്ടാവാന്‍ സാധ്യതയുള്ള വെല്ലുവിളികള്‍ അതിജീവിക്കാനാണ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നതെന്നാണ് ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ല്‌സ്

Full Story
  05-06-2024
മോളി ജോയി പന്തിരുവേലില്‍ അന്തരിച്ചു

മാന്‍സ്ഫീല്‍ഡ്: ചിറക്കടവ്, മണ്ണംപ്ലാക്കല്‍ കുടുംബാംഗമായ മോളി ജോയി പന്തിരുവേലില്‍ (65) അന്തരിച്ചു. ഭര്‍ത്താവ് ജോയി സ്‌കറിയ പന്തിരുവേലില്‍ (കാഞ്ഞിരപ്പള്ളി). ടൈറ്റസ് ജോയി ( മാന്‍സ്ഫീല്‍ഡ്, യുകെ) ഫാ. മാര്‍ട്ടിന്‍ (പാലാ രൂപത, വരിയാനിക്കാട് ഇടവക വികാരി), ഫാ. ടിയോ അല്‍ഫോന്‍സ് (ഭഗല്‍പൂര്‍ രൂപത), ഫാ. നിര്‍മല്‍ മാത്യു (പാലാ രൂപത), ഡീക്കന്‍ വിമല്‍ ജോസഫ് (ഭഗല്‍പൂര്‍ രൂപത) എന്നിവര്‍ മക്കളാണ്.

ഇളയ മകനായ ഡീക്കന്‍ വിമലിന്റെ പൗരോഹിത്യസ്വീകരണം അടുത്തുതന്നെ നടക്കാനിരിക്കുന്ന വേളയിലാണ് ആകസ്മികമായി മോളിയുടെ മരണം സംഭവിച്ചത്. പൂഞ്ഞാര്‍, പെരിങ്ങുളം വള്ളിയാംതടത്തില്‍ കുടുംബാംഗമായ ലിറ്റി ടൈറ്റസ് (മാന്‍സ്ഫീല്‍ഡ്) ഏക മരുമകളാണ്. ജൂണ്‍ 7ന്

Full Story
  05-06-2024
ബ്രിട്ടനിലെ സ്റ്റുഡന്റ് നഴ്‌സുമാരുടെ എണ്ണത്തില്‍ ഇടിവ്, വിദേശ റിക്രൂട്ട്‌മെന്റ് വേണ്ടിവരും

 ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസിനായി തയ്യാറാക്കിയ വര്‍ക്ക്ഫോഴ്സ് പ്ലാന്‍ പ്രകാരം 2025-ല്‍ ലക്ഷ്യമിട്ട നഴ്സുമാരേക്കാള്‍ 10,000-ലേറെ പേരുടെ കുറവ് നേരിടുമെന്ന് കണക്കുകള്‍. സ്റ്റുഡന്റ് നഴ്സുമാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ വമ്പന്‍ ഇടിവാണ് ഇതിന് കാരണമാകുന്നത്. വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിലുള്ള കുറവ് മൂലം ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസില്‍ വര്‍ക്ക്ഫോഴ്സ് പ്ലാന്‍ ഫലപ്രദമാകാതെ പോകുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് മുന്നറിയിപ്പ് നല്‍കി. ഇത് പരിഗണിച്ച് അടുത്ത ഗവണ്‍മെന്റിനോട് പ്രശ്നം പരിഹരിക്കാനുള്ള നടപടി തയ്യാറാക്കാനാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. 2025-26 ഇന്‍ടേക്കില്‍ സ്റ്റുഡന്റ് നഴ്സ് ആപ്ലിക്കേഷനില്‍ വര്‍ദ്ധനവ് സൃഷ്ടിക്കാനുള്ള പ്ലാന്‍

Full Story
  05-06-2024
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കവെ നിഗല്‍ ഫരാഗിന് പാലഭിഷേകം

ലണ്ടന്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിയ്ക്കുന്നതിനിടെ റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗിന് നേരെ മില്‍ക്ക്ഷേക്ക് എറിഞ്ഞ് യുവതി. സംഭവത്തില്‍ ലേബര്‍ അനുകൂലിയായി ഒണ്‍ലി ഫാന്‍സ് മോഡല്‍ അറസ്റ്റിലായി. ക്ലാക്ടണ്‍-ഓണ്‍-സീയില്‍ വലിയ ജനക്കൂട്ടത്തിന് മുന്നില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിയ്ക്കുകയായിരുന്നു ഫരാഗ്. ഈ സമയത്താണ് അരികിലെത്തിയ 25-കാരി വിക്ടോറിയ തോമസ് ബോവന്‍ മില്‍ക്ക്ഷേക്ക് എറിഞ്ഞത്. മൂണ്‍ & സ്റ്റാര്‍ഫിഷ് വെതര്‍സ്പൂണ്‍സില്‍ നിന്നും ഇറങ്ങിയ ഫരാഗ് അടുത്തെത്തുന്നത് വരെ കാത്തിരിക്കുന്നതും, ഇതിന് പിന്നാലെ ഇദ്ദേഹത്തിന് നേര്‍ക്ക് മക്ഡൊണാള്‍ഡ്സ് മില്‍ക്ക്ഷേക്ക് ഒഴിക്കുന്നതുമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Full Story
  05-06-2024
യുകെ യൂണിവേഴ്‌സിറ്റികള്‍ക്ക് ആഗോള റാങ്കിങ്ങില്‍ ഇടിവ്

ലണ്ടന്‍: യുകെ യൂണിവേഴ്സിറ്റികളുടെ അന്താരാഷ്ട്ര തലത്തിലെ അന്തസ്സിന് ക്ഷതമേല്‍പ്പിച്ച് റാങ്കിംഗ് പുറത്ത്. കടുത്ത സാമ്പത്തിക സമ്മര്‍ദം മൂലം പലതും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതിനിടെയാണ് പ്രതിച്ഛായയും മോശമാകുന്നത്. ലോക റാങ്കിംഗില്‍ ഇംപീരിയല്‍ കോളേജ് ലണ്ടന്‍ രണ്ടാം സ്ഥാനത്ത് എത്തിയതാണ് നേട്ടമായത്. ഓക്സ്ഫോര്‍ഡ്, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റികളെ മറികടന്നാണ് ഇംപീരിയല്‍ വാര്‍ഷിക ക്വാക്കെറെലി സിമണ്ട്സ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ രണ്ടാമത്തെത്തിയത്. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് ഒന്നാമതുള്ളത്.

എന്നിരുന്നാലും യുകെ സ്ഥാപനങ്ങള്‍ക്ക് ചീത്തപ്പേര് നല്‍കുന്നതാണ് ഇക്കുറി പട്ടിക. രണ്ടാം

Full Story
[439][440][441][442][443]
 
-->




 
Close Window