Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ലെസ്റ്ററിലെ ദീപാവലി ആഘോഷം അനിശ്ചിതത്വത്തില്‍
reporter

 ലണ്ടന്‍: ഇന്ത്യക്ക് പുറത്ത് വെച്ച് നടക്കുന്ന ഏറ്റവും വലിയ ദീപാവലി ആഘോഷങ്ങള്‍ക്ക് പേരുകേട്ട ഇടമാണ് ലെസ്റ്റര്‍. എന്നാല്‍ ഇക്കുറി ലെസ്റ്ററിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് തിരിതെളിയാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഘോഷപരിപാടികള്‍ക്ക് വേണ്ടിവരുന്ന വലിയ ചെലവുകള്‍ താങ്ങാന്‍ സിറ്റി കൗണ്‍സിലിന് സാധിക്കാത്ത നിലവന്നതോടെയാണ് പരിപാടി റദ്ദാക്കാന്‍ സാധ്യത തെളിയുന്നത്. ലെസ്റ്ററില്‍ സാധാരണയായി രണ്ട് ദിവസം നീളുന്ന പരിപാടിയാണ് സംഘടിപ്പിക്കാറുള്ളത്. വിളക്കുകളുടെ രൂപത്തിലുള്ള 6000 എല്‍ഇഡി ലൈറ്റുകള്‍ ഓണാക്കുന്ന ചടങ്ങ് പോലും വലിയ രീതിയിലാണ് സംഘടിപ്പിക്കുക. കൂടാതെ ഘോഷയാത്ര, വെടിക്കെട്ട് എന്നിവയും ദീപാവലിക്ക് രണ്ടാഴ്ച മുന്‍പ് നടക്കും. ഇതിന് ശേഷം മറ്റൊരു പരിപാടിയായി സംഗീതനിശയും, ദീപങ്ങളുമായി ഘോഷയാത്ര നടത്തുന്നത് ദീപാവലി ദിനത്തിലാണ്. ഇതിനായി 250,000 പൗണ്ടാണ് ലെസ്റ്റര്‍ സിറ്റി കൗണ്‍സില്‍ ചെലവിടുന്നത്.

എന്നാല്‍ ഈ തുക ചെലവാക്കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ സാധിക്കില്ലെന്ന് ലെസ്റ്റര്‍ മേയര്‍ പീറ്റര്‍ സോള്‍സ്ബി പറഞ്ഞു. ഇതോടെ ആഘോഷങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കണ്‍സര്‍വേറ്റീവ് ലെസ്റ്റര്‍ ഈസ്റ്റ് സ്ഥാനാര്‍ത്ഥി ശിവാനി രാജയും, മുന്‍ എംപി കീത്ത് വാസും പെറ്റീഷന്‍ ആരംഭിച്ചിട്ടുണ്ട്. 40,000 പേരിലേറെ പങ്കെടുക്കുന്ന പരിപാടി പ്രാദേശിക ബിസിനസ്സുകള്‍ വലിയ തോതില്‍ ഗുണം ചെയ്യുന്നുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തില്‍ ആഘോഷ കൗണ്‍സിലുമായും, പ്രാദേശിക കൗണ്‍സിലര്‍മാരുമായും ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്ന് കൗണ്‍സില്‍ വക്താവ് പറഞ്ഞു.

 
Other News in this category

 
 




 
Close Window