Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍
reporter

ലണ്ടന്‍: എന്‍എച്ച്എസിലെ സ്ഥിതി എന്താണ്? ഈ ചോദ്യം പോലും ചോദിക്കേണ്ടതില്ല, കുതിച്ചുയര്‍ന്ന എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് തന്നെ ഇതിന് ഉത്തരമാണ്. ദുരന്തം നേരിടുന്ന എന്‍എച്ച്എസും, കേസുകള്‍ കുന്നുകൂടി കോടതികളും, തിങ്ങിനിറഞ്ഞ് ആളുകളെ പുറത്തുവിടാന്‍ നിര്‍ബന്ധിതമാകുന്ന ജയിലുകളും, പൊട്ടി പാപ്പരായ ലോക്കല്‍ കൗണ്‍സിലുകളും ഉള്‍പ്പെടെ തലവേദനകളാണ് അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറുന്ന ഗവണ്‍മെന്റിനെ കാത്തിരിക്കുന്നത്. രാജ്യത്തെ സ്റ്റേറ്റ് സര്‍വ്വീസുകള്‍ മിക്കതും 2019 പൊതുതെരഞ്ഞെടുപ്പ് കാലത്തേക്കാള്‍ മോശം അവസ്ഥയിലാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗവണ്‍മെന്റ് ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സത്യസന്ധമായി വോട്ടര്‍മാര്‍ക്ക് മുന്നിലെത്താന്‍ ഈ തിങ്ക്ടാങ്ക് ഋഷി സുനാകിനെയും, കീര്‍ സ്റ്റാര്‍മറെയും വെല്ലുവിളിച്ചു. 2010-ല്‍ കണ്‍സര്‍വേറ്റീവുകള്‍ ഭരണത്തിലേറിയതുമായി താരതമ്യം ചെയ്യുമ്പോള്‍ സേവനങ്ങള്‍ വലിയ തോതില്‍ മോശമായി.

എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയില്‍ ആശുപത്രികള്‍ പ്രകടനം കാഴ്ചവെയ്ക്കുമ്പോള്‍ വിജയിക്കുന്ന പാര്‍ട്ടിക്ക് നിലവിലെ ചെലവഴിക്കല്‍ പദ്ധതികള്‍ കൂട്ടുപിടിച്ച് നിന്നിട്ട് കാര്യമില്ലെന്ന് ഐഎഫ്ജി വ്യക്തമാക്കി. ജയിലുകളും പ്രതിസന്ധി ഘട്ടത്തിലാണ്. കൗണ്‍സിലുകള്‍ ലൈബ്രറികള്‍ അടയ്ക്കുന്നു. കൂടാതെ മാലിന്യ ശേഖരണവും, സോഷ്യല്‍ കെയറും വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. ലേബര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാന്‍ വീണ്ടും 2000 പൗണ്ടോളം നികുതി വര്‍ദ്ധിപ്പിക്കുമെന്നാണ് ഋഷി സുനാക് മുന്നറിയിപ്പ് നല്‍കുന്നത്. രാജ്യത്തിന്റെ വളരുന്ന സമ്പദ് വ്യവസ്ഥയില്‍ നിന്നുള്ള പണം ഉപയോഗിച്ച് കൂടുതല്‍ ചെലവഴിക്കാമെന്ന് ഇരുപാര്‍ട്ടികളും അവകാശപ്പെടുന്നു. എന്നാല്‍ നികുതിയും, ചെലവഴിക്കലും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോഴുള്ളതെന്ന് ഐഎഫ്ജി ചൂണ്ടിക്കാണിച്ചു.

 
Other News in this category

 
 




 
Close Window