ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കീര്‍ സ്റ്റാര്‍മര്‍ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചേക്കും. ഈ വാഗ്ദാനം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാധാനനടപടിക്രമങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനാണ് ലേബര്‍ നീക്കം. സമാധാന പ്രക്രിയയുടെ ഭാഗമായി പലസ്തീനെ രാജ്യമായി അംഗീകരിക്കേണ്ടതുണ്ടെന്നാണ് പ്രകടനപത്രികയില്‍ പറയുക. പ്രത്യേകിച്ച് മേഖലയിലെ മറ്റ് രാജ്യങ്ങള്‍ ഇതിനെ വീറ്റോ ചെയ്യാതെ അംഗീകരിക്കുകയും വേണം.
പാര്‍ട്ടിയിലെ ഇടത് പക്ഷത്തെ സമാധാനിപ്പിച്ച് കൂടെ നിര്‍ത്താനാണ് ഈ നിര്‍ദ്ദേശം കൂടി ഉള്‍പ്പെടുത്തുന്നത്. ഒക്ടോബര്‍ 7ന് നടത്തിയ ഭീകരാക്രമണത്തിന് ശേഷം വെടിനിര്‍ത്തല്‍ നിലപാട് സ്വീകരിക്കണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വം തള്ളിയത് ഇടത് വിഭാഗങ്ങളെ ചൊടിപ്പിച്ചിരുന്നു.ഇതിന് പുറമെ സുരക്ഷിതമായ ഇസ്രയേല്‍ എന്നതിനൊപ്പമാണ് പലസ്തീനെ രാഷ്ട്രമാക്കി പ്രഖ്യാപിക്കുകയെന്ന സ്റ്റാര്‍മറിന്റെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ലേബര്‍ പാര്‍ട്ടി അവകാശപ്പെടുന്നു. സാമ്പത്തിക വളര്‍ച്ച, 6500 കൂടുതല്‍ ടീച്ചര്‍മാര്‍, എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് നേരിടുക, സാമൂഹിക വിരുദ്ധ പെരുമാറ്റം തടയുക എന്നിവയാണ് പ്രകടനപത്രികയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. കൂടാതെ കുടിയേറ്റം കുറയ്ക്കുമെന്നും കൃത്യമായ കണക്കുകളില്ലാതെ ലേബര്‍ അവകാശപ്പെടുന്നു.