Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
UK Special
  04-06-2024
ലേബര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും വിജയിക്കുമെന്നും ഡയാന്‍ ആബറ്റ്

ലണ്ടന്‍: ഇടത് വിഭാഗങ്ങളുമായുള്ള ലേബര്‍ പാര്‍ട്ടിയിലെ പോരാട്ടം വിജയത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്കയില്‍ ഡയാന്‍ ആബറ്റിനെ മത്സരത്തിന് ഇറക്കാന്‍ മടിയില്ലെന്ന് കീര്‍ സ്റ്റാര്‍മര്‍. പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും, വിജയിക്കാനും തന്നെയാണ് തന്റെ ഉദ്ദേശമെന്ന് ഡയാന്‍ ആബറ്റ് പ്രഖ്യാപിച്ചു. തനിക്ക് ലോര്‍ഡ്സില്‍ സീറ്റ് ഓഫര്‍ ചെയ്തെന്ന വാദങ്ങള്‍ ആബറ്റ് തള്ളിക്കളഞ്ഞു. ഇടത് എംപിമാര്‍ക്ക് ലോര്‍ഡ്സ് സീറ്റ് നല്‍കി മത്സരത്തില്‍ നിന്നും പിന്‍വലിപ്പിക്കാന്‍ ശ്രമം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വസ്തുതാപരമായി തെറ്റാണെന്ന് സീനിയര്‍ എംപി പറയുന്നു. താന്‍ ഇത്തരമൊരു ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറാകില്ലെന്നും ആബറ്റ് സോഷ്യല്‍

Full Story
  04-06-2024
കുടിയേറ്റ കെയറര്‍മാര്‍ ഏജന്‍സികളുടെ ചൂഷണത്തിന് ഇരയാകുന്ന അവസ്ഥയില്‍ നടപടി

ലണ്ടന്‍: കുടിയേറി എത്തുന്ന കെയറര്‍മാര്‍ ഏജന്റിന്റെ ചതിയില്‍പ്പെടുന്ന വാര്‍ത്തകള്‍ പുറത്തുവരികയാണ്. കഴിഞ്ഞ ദിവസം മലയാളി യുവാവിനു ചതിപറ്റിയ സംഭവം ഗാര്‍ഡിയന്‍ വാര്‍ത്തയാക്കിയിരുന്നു. വലിയ തുക കടം വാങ്ങി ബ്രിട്ടനിലെത്തിയ യുവാവ് ചതിക്കപ്പെട്ട സംഭവം പുറത്തുവന്നതോടെ ഇത്തരത്തില്‍ നിരവധി പേര്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന സത്യവും ചര്‍ച്ചയാകുകയാണ്. തങ്ങളുടെ തൊഴിലുടമകളെ വിട്ടുപോയാല്‍ വിസ നഷ്ടമാവുകയും രാജ്യം വിട്ട് പോകേണ്ടി വരികയും ചെയ്യും എന്ന ഭയമാണ് പലര്‍ക്കും. ഇക്കാര്യത്തില്‍ ഒരു സമ്പൂര്‍ണ്ണ സര്‍ക്കാര്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ആര്‍ സി എന്‍ മൂന്ന് പ്രധാന ദേശീയ പാര്‍ട്ടികള്‍ക്കും കത്തയച്ചിരിക്കുകയാണ്. റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍ സി എന്‍)

Full Story
  04-06-2024
200 സീറ്റ് ഭൂരിപക്ഷത്തില്‍ വിജയിച്ച് ലേബര്‍ പാര്‍ട്ടി വിജയിക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ടോറികളെ നിഷ്പ്രഭമാക്കി കൊണ്ട് 200 സീറ്റുകളുടെ മഹാഭൂരിപക്ഷത്തിന് ലേബര്‍ വിജയിച്ച് കയറുമെന്ന് മെഗാ സര്‍വ്വെ. ഋഷി സുനാകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സുപ്രധാന പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് രണ്ട് പ്രധാന സര്‍വ്വെകള്‍ വ്യക്തമാക്കുന്നത്. യുഗോവ് നടത്തിയ എംആര്‍പി പോളില്‍ ലേബര്‍ 422 സീറ്റുകള്‍ നേടി വിജയിക്കുമെന്ന് പറയുമ്പോള്‍ ടോറികള്‍ 140 സീറ്റിലാകും വിജയിക്കുക. ഇതോടെ കീര്‍ സ്റ്റാര്‍മറുടെ ഭൂരിപക്ഷം 194-ല്‍ എത്തും. ടോറികള്‍ക്ക് 232 സീറ്റുകള്‍ നഷ്ടമാകുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ലേബര്‍ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടുമെന്നാണ് എംആര്‍പി പോള്‍ കണക്കാക്കുന്നത്.

Full Story
  04-06-2024
ബ്രിട്ടനിലെ കുടിയേറ്റത്തിന്റെ എണ്ണം പരിമിതപ്പെടുത്താന്‍ പുതിയ ഇമിഗ്രേഷന്‍ ക്യാപ്പ് ഏര്‍പ്പെടുത്തുമെന്ന് ഋഷി സുനാക്

ലണ്ടന്‍: ബ്രിട്ടനിലേക്ക് വരുന്ന കുടിയേറ്റക്കാരുടെ എണ്ണം പരിമിതപ്പെടുത്താനായി പുതിയ ഇമിഗ്രേഷന്‍ ക്യാപ്പ് ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനവുമായി ഋഷി സുനാക്. നിയമപരമായ കുടിയേറ്റം വെട്ടിക്കുറയ്ക്കാന്‍ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. മഹാമാരിക്ക് ശേഷം റെക്കോര്‍ഡ് നിരക്കില്‍ കുടിയേറ്റം ഉയര്‍ന്നിരുന്നു. ഓരോ വര്‍ഷവും അനുവദിക്കുന്ന വിസകളുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്താനാണ് പുതിയ നിര്‍ദ്ദേശത്തിലെ പ്രസക്തഭാഗം. ഇതോടെ വേക്കന്‍സികളിലേക്ക് ജോലിക്കാരെ കണ്ടെത്താന്‍ ബ്രിട്ടനില്‍ നിന്നുള്ളവരെ തന്നെ പരിശീലിപ്പിച്ച് എടുക്കാതെ ചില സ്ഥാപനങ്ങള്‍ക്ക് മറ്റ് മാര്‍ഗ്ഗമില്ലാത്ത അവസ്ഥയാകും.

Full Story
  04-06-2024
അധികാരത്തിലേറിയാല്‍ കെയര്‍ഹോം മേഖലയിലെ തൊഴിലാളികളുടെ ചൂഷണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ലേബര്‍ പാര്‍ട്ടി

ലണ്ടന്‍: ബ്രിട്ടനില്‍ അധികാരം നേടിയാല്‍ കെയര്‍ ഹോം മേഖലയില്‍ നിലവിലുള്ള കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍ അന്വേഷിക്കുമെന്ന് ലേബര്‍ പാര്‍ട്ടി. ഇതിനായി ലേബര്‍ സര്‍ക്കാര്‍ പുതിയ എന്‍ഫോഴ്സ്മെന്റ് ബോഡിക്ക് രൂപം നല്‍കുമെന്ന് ലേബര്‍ പാര്‍ട്ടി നേതാവും ഷാഡോ ഹോം സെക്രട്ടറിയുമായ യെവെറ്റ് കൂപ്പര്‍ പറഞ്ഞു. നിരവധി ചൂഷണ കേസുകള്‍ കെയര്‍ ഹോം മേഖലയില്‍ നിന്ന് പുറത്ത് വന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു പ്രഖ്യാപനവുമായി ലേബര്‍ പാര്‍ട്ടി രംഗത്ത് വന്നിരിക്കുന്നത്. ഋഷി സുനക് നേതൃത്വം നല്‍കുന്ന കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ കെയര്‍ മേഖലയില്‍ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍ കണ്ടില്ലന്ന് നടിക്കുകയാണെന്നും യെവെറ്റ് കൂപ്പര്‍ ആരോപിച്ചു. കൃത്യമായ

Full Story
  03-06-2024
കുടിയേറ്റത്തില്‍ ഉന്നംവച്ച് ലേബര്‍ പാര്‍ട്ടി, കടുത്ത നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം

ലണ്ടന്‍: ജൂലൈ 4 ന് നടക്കുന്ന ബ്രിട്ടനിലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പദ്ധതികളുമായി മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രംഗത്ത്. അടുത്ത കാലത്തായി ബ്രിട്ടനിലെ കുടിയേറ്റം കൂടിയതിനെ തുടര്‍ന്ന് നിലവിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കടുത്ത ജനരോക്ഷം നേരിട്ടിരുന്നു. അതുകൊണ്ടു തന്നെ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള സമഗ്ര പദ്ധതികള്‍ അവതരിപ്പിക്കുന്നതിലൂടെ ജന പിന്തുണയില്‍ വന്‍ മുന്നേറ്റം നടത്താന്‍ സാധിക്കും എന്നാണ് ലേബര്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തുടര്‍ച്ചയായി നല്‍കിയ വാഗ്ദാനങ്ങള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലംഘിച്ചതായി ലേബര്‍ പാര്‍ട്ടി

Full Story
  03-06-2024
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ കാതോര്‍ത്ത് യുകെ മലയാളി സമൂഹവും, പുലര്‍ച്ചെ മൂന്നു മണി മുതല്‍ വലിയ സ്‌ക്രീനില്‍ ഫലം കാണിക്കും

ലണ്ടന്‍: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ നടക്കും. സ്വദേശികള്‍ക്കൊപ്പം ലോകത്തിലെ വിവിധ ഇടങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാരും തിരഞ്ഞെടുപ്പ് ഫലമറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലം ആകാംക്ഷയോടെയാണ് വിദേശ രാജ്യങ്ങളും നോക്കിക്കാണുന്നത്. യുകെയിലും മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ ഏറെ ആകാംഷയിലും ആവേശത്തിലുമാണ്. മിക്കയിടങ്ങളിലും വിവിധ ചാനലുകളിലെ തിരഞ്ഞെടുപ്പ് ഫല അവലോകനം തത്സമയസംപ്രേഷണം ബിഗ്‌സ്‌ക്രീനില്‍ കാണുവാന്‍ വിവിധ സംഘടനകളും സൗഹൃദ കൂട്ടായ്മകളും അവസരം ഒരുക്കിയിട്ടുണ്ട്. മിക്ക ഇടങ്ങളിലും വിവിധ രാഷ്ട്രീയ അനുഭാവം ഉള്ള സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്നു ടിവി കാണാനുള്ള ഒരുക്കങ്ങളും നടത്തി വരുന്നു.

Full Story
  03-06-2024
ആശുപത്രിയില്‍ ഇടനാഴി ചികിത്സ വര്‍ധിക്കുന്നു, ദേശീയ അടിയന്തരാവസ്ഥയായി മാറുന്നുവെന്ന് റോയല്‍ കോളെജ് ഓഫ് നഴ്‌സിങ്

ലണ്ടന്‍: ബ്രിട്ടനില്‍ ദേശീയ അടിയന്തരാവസ്ഥ സൃഷ്ടിച്ച് തിരക്കേറിയ ആശുപത്രികളില്‍ കോറിഡോറിലും, സ്റ്റോര്‍ റൂമിലും രോഗികളെ ചികിത്സിക്കാന്‍ നിര്‍ബന്ധിതമാകുന്നുവെന്ന് യുകെ നഴ്സിംഗ് യൂണിയന്‍. ഈ അവസ്ഥ വര്‍ദ്ധിക്കുകയും, വ്യാപകമാകുകയും ചെയ്യുന്നതോടെ രോഗികളുടെ സുരക്ഷയെ ബാധിക്കുകയും, ചിലപ്പോള്‍ ഓക്സിജന്‍ പോലും ലഭിക്കാത്ത അവസ്ഥയും, ജീവനക്കാരുടെ ശ്രദ്ധ കിട്ടാതെ പോകുകയും ചെയ്യുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് മുന്നറിയിപ്പ് നല്‍കി. 'ഇടനാഴി ചികിത്സ' രോഗികളുടെ അന്തസ്സിനെയും ബാധിക്കുന്നതായി ആര്‍സിഎന്‍ പറയുന്നു. മറ്റുള്ളവര്‍ കാണുന്ന തരത്തില്‍ സ്വകാര്യ പരിശോധനകള്‍ വിധേയമാകേണ്ടി വരികയും, ടോയ്ലറ്റ് സൗകര്യങ്ങള്‍ ലഭിക്കാത്ത അവസ്ഥയും നേരിടുന്നതായി യൂണിയന്‍

Full Story
[440][441][442][443][444]
 
-->




 
Close Window