Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
സ്‌കോട്ട്‌ലന്‍ഡില്‍ രാഷ്ട്രീയ പ്രതിസന്ധി, എസ്എന്‍പി- ഗ്രീന്‍ പാര്‍ട്ടി സഖ്യം തകര്‍ന്നു
reporter

ലണ്ടന്‍: സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ ഹംസ ഹരൂണ്‍ യുസഫ് രാജിവച്ചു. സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയും (എസ്.എന്‍.പി) സ്‌കോട്ടിഷ് ഗ്രീന്‍ പാര്‍ട്ടിയും തമ്മിലുണ്ടായിരുന്ന അധികാരം പങ്കുവയ്ക്കല്‍ ഉടമ്പടി കഴിഞ്ഞയാഴ്ച തകര്‍ന്ന സാഹചര്യത്തില്‍ ഭരണത്തുടര്‍ച്ച സുഗമമല്ലെന്ന തിരിച്ചറിവാണ് ഹംസ യൂസഫിന്റെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. വരുംദിവസങ്ങളില്‍ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ മറികടക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് രാജിവയ്ക്കാന്‍ ഹംസ യൂസഫ് തീരുമാനിച്ചത്. പുതിയ നേതാവിനെ പാര്‍ട്ടി തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം കാവല്‍ പ്രധാനമന്ത്രിയായി തുടരും. ഇന്നലെ രാവിലെയാണ് എഡിന്‍ബറോയിലെ ഔദ്യോഗിക വസതിയില്‍ മാധ്യമങ്ങളോട് അദ്ദേഹം രാജിവിവരം പ്രഖ്യാപിച്ചത്. സ്‌കോട്ടിഷ് ഗ്രീനുമായുള്ള പവര്‍ ഷെയറിംങ് എഗ്രിമെന്റ് അവസാനിപ്പിക്കുന്നതിന്റെ ആഘാതം മനസിലാക്കാന്‍ താന്‍ പരാജയപ്പെട്ടെന്ന കുറ്റസംമ്മതത്തോടെയാണ് അദ്ദേഹത്തിന്റെ രാജി. പുതിയ നേതാവിനെ തിരഞ്ഞെടുത്താല്‍ ഗ്രീന്‍ പാര്‍ട്ടിയുടെ സഹായത്തടെതന്നെ സര്‍ക്കാരിനു മുന്നോട്ടുപോകാനുള്ള സാധ്യതകള്‍ തുറന്നിടുന്ന സമീപനമായി ഇത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള സഹകരണം തകരുന്നതിന്റെ ഉത്തരവാദി താന്‍ മാത്രമാണെന്ന് തുറന്നു സമ്മതിക്കുന്ന പ്രഖ്യാപനമായിരുന്നു ഇത്. നിക്കോള സ്റ്റര്‍ജനു കീഴില്‍ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററായിരുന്ന ജോണ്‍ സ്വിന്നിയുടെ പേരാണ് നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നത്. എസ്.എന്‍പി. വെസ്റ്റ്മിനിസ്റ്റര്‍ ലീഡര്‍ സ്റ്റീഫന്‍ ഫിന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇതിനോടകം ജോണ്‍ സ്വിന്നിയ്ക്ക് പിന്തുണയുമായി രംഗത്തുവന്നുകഴിഞ്ഞു.

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് നിക്കോള സ്റ്റര്‍ജന്റെ പിന്‍ഗാമിയായി പാക് വംശജനായ ഹംസ ഹരൂണ്‍ യൂസഫ് എസ്.എന്‍.പി. ലീഡറും സ്‌കോട്ട്‌ലന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്ററുമായി തിരഞ്ഞെടുക്കപ്പെട്ടത്. പാക്കിസ്ഥാനില്‍നിന്നുള്ള മുസ്ലിം കുടിയേറ്റ കുടുംബത്തില്‍ പിറന്ന ഹംസ യൂസഫ് അതിനു മുമ്പ് ജസ്റ്റിസ് സെക്രട്ടറി, ഹെല്‍ത്ത് സെക്രട്ടറി, യൂറോപ്പ് മിനിസ്റ്റര്‍ എന്നീ ചുമതലകളും വഹിച്ചിരുന്നു. 2011 മുതല്‍ സ്‌കോട്ടിഷ് പാര്‍ലമെന്റ് അംഗമാണ്. 129 അംഗ സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 63 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി ഏഴു സീറ്റുള്ള സ്‌കോട്ടിഷ് ഗ്രീന്‍ പാര്‍ട്ടിയുമായി അധികാരം പങ്കുവയ്ക്കല്‍ കരാറുണ്ടാക്കിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഈ പവര്‍ ഷെയറിംഹ് എഗ്രിമെന്റ് കഴിഞ്ഞയാഴ്ച തകര്‍ന്നതോടെയാണ് എസ്.എന്‍.പി സര്‍ക്കാര്‍ ന്യൂനപക്ഷ സര്‍ക്കാരായി മാറിയത്. ഇതിനെത്തുടര്‍ന്ന് 31 അംഗങ്ങളുള്ള സ്‌കോട്ടിഷ് കണ്‍സര്‍വേറ്റീവും 22 അംഗങ്ങളുള്ള സ്‌കോട്ടിഷ് ലേബറും സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയവുമായി രംഗത്തെത്തി. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയും സര്‍ക്കാരിന് ഇല്ലെന്നു മനസിലായ സാഹചര്യത്തിലാണ് അവിശ്വാസത്തില്‍ തോറ്റ് പടിയിറങ്ങുന്നതിനു പകരം നേരത്തെതന്നെ ഹംസ യുസഫ് രാജിപ്രഖ്യാപനം നടത്തിയത്.

 
Other News in this category

 
 




 
Close Window