Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ കത്തിയാക്രമണം: പതിനാലുകാരന്‍ കൊല്ലപ്പെട്ടു
reporter

ലണ്ടന്‍: കിഴക്കന്‍ ലണ്ടനില്‍ കത്തിയാക്രമണത്തില്‍ പതിനാലുകാരന്‍ കൊല്ലപ്പെട്ടു. രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേരെ വാളുകൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ച അക്രമിയെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പൊലീസ് വ്യക്തമാക്കി. ലണ്ടന്റെ കിഴക്ക് ഹൈനോള്‍ട്ടില്‍ രാവിലെ ഏഴു മണിക്കാണ് ആക്രമണം നടന്നത്. വാഹനം ഒരു വീട്ടിലേക്ക് ഇടിച്ചുകയറ്റിയ അക്രമി സമീപത്തുണ്ടായിരുന്നവരെ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. വടക്കുകിഴക്കന്‍ ലണ്ടനിലെ ട്യൂബ് സ്റ്റേഷന് സമീപമാണ് സംഭവം. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് അഞ്ചു പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ആക്രമണത്തിന് ഇരയായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 36 വയസ്സുള്ള അക്രമിയെ സംഭവസ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് ഡപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. ആക്രമണത്തെക്കുറിച്ചു കേട്ടപ്പോള്‍ താന്‍ തകര്‍ന്നുപോയെന്നും പൊലീസ് കമ്മീഷണറുമായി ബന്ധപ്പെടുന്നുണ്ടെന്നും ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window