Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
ആയിരക്കണക്കിന് രോഗികള്‍ സിടി, എംആര്‍ഐ ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നത് 28 ദിവസങ്ങള്‍
reporter

ലണ്ടന്‍: ചികിത്സകള്‍ ആരംഭിക്കാന്‍ ടെസ്റ്റ് ഫലങ്ങള്‍ ലഭിക്കേണ്ടത് സുപ്രധാനമാണ്. എന്നാല്‍ എന്‍എച്ച്എസില്‍ രോഗികള്‍ക്ക് ടെസ്റ്റുകള്‍ നടത്തിയാല്‍ ഫലം ലഭിക്കാന്‍ ആഴ്ചകളുടെ കാത്തിരിപ്പ് വേണ്ടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എംആര്‍ഐ പോലുള്ള സുപ്രധാന പരിശോധനകള്‍ക്ക് വിധേയമായ ശേഷം 28 ദിവസത്തിലേറെയാണ് ആയിരക്കണക്കിന് എന്‍എച്ച്എസ് രോഗികള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് ഇംഗ്ലണ്ട് നടത്തിയ 46.2 മില്ല്യണ്‍ ഇമേജിംഗ് ടെസ്റ്റ് വിവരങ്ങളാണ് റോയല്‍ കോളേജ് ഓഫ് റേഡിയോളജിസ്റ്റുകള്‍ പരിശോധിച്ചത്. ഏകദേശം 344,960 സിടി, എംആര്‍ഐ, മറ്റ് സങ്കീര്‍ണ്ണ സ്‌കാന്‍ ഫലങ്ങളാണ് 28 ദിവസത്തിലേറെ വൈകി ലഭിച്ചത്. 745,290 സ്‌കാനുകളുടെ ഫലം ലഭിക്കാന്‍ നാലാഴ്ചയില്‍ കൂടുതലും കാത്തിരിക്കേണ്ടി വന്നു.

എന്‍എച്ച്എസ് ഡയഗനോസ്റ്റിംഗ് ഇമേജിംഗ് ഡാറ്റ ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് പങ്കുവെയ്ക്കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് റേഡിയോളജിസ്റ്റ് പ്രസിഡന്റ് ഡോ. കാതറീന്‍ ഹാലിഡേ പറഞ്ഞു. ലക്ഷത്തില്‍ കാല്‍ശതമാനം രോഗികളും സ്‌കാന്‍ ഫലങ്ങള്‍ക്കായി ഒരു മാസമോ, അതിലേറെയോ കാത്തിരുന്നു. 170,000 എമര്‍ജന്‍സി സ്‌കാനുകള്‍ക്ക് 28 ദിവസത്തിലേറെ കാത്തിരിപ്പാണ് വേണ്ടിവന്നത്. ഇത് രോഗികളുടെ സുരക്ഷയെ ബാധിക്കും, അവര്‍ പറഞ്ഞു. എന്‍എച്ച്എസ് എ&ഇ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നടത്തിയ 10,000 സ്‌കാനുകളുടെ ഫലങ്ങള്‍ 28 ദിവസത്തിന് ശേഷമാണ് ലഭിച്ചതെന്നും കോളേജ് പറഞ്ഞു. അടിയന്തരമായി നടത്തുന്ന പരിശോധനകളുടെ ഫലങ്ങള്‍ ഇത്രയേറെ കാത്തിരിപ്പിന് ശേഷം ലഭിക്കുമ്പോള്‍ തിരിച്ചടി നേരിടുന്നത് രോഗികളാകും.

 
Other News in this category

 
 




 
Close Window