Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
യുകെയില്‍ മൂന്നും നാലും വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: യുകെയില്‍ മൂന്നും നാലും വയസ്സ് മാത്രം പ്രായമുള്ള കുട്ടികള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഈ പ്രായ പരുധിയിലുള്ള കുട്ടികള്‍ നാലിലൊന്നു പേര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഉണ്ട്. 13 വയസ്സിന് താഴെയുള്ള കുട്ടികളില്‍ പകുതി പേരും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നും ആണ് കണ്ടെത്തിയിരിക്കുന്നത് . കുട്ടികളുടെ ഫോണ്‍ , സോഷ്യല്‍ മീഡിയ ഉപയോഗത്തെ കുറിച്ച് പുറത്തുവരുന്ന കണക്കുകളില്‍ പലതും ഞെട്ടിക്കുന്നവയാണ്. അഞ്ചുമുതല്‍ ഏഴ് വയസ്സുവരെയുള്ള കുട്ടികളില്‍ 38 ശതമാനം പേരാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് . ഒരു വര്‍ഷം മുമ്പ് ഇത് 30 ശതമാനം മാത്രമായിരുന്നു. കൂടാതെ ഇവരില്‍ 76 ശതമാനം പേരും ടാബ് ലെറ്റ് ഉപയോഗിക്കുന്നവരാണ്. കമ്മ്യൂണിക്കേഷന്‍ റെഗുലേറ്റര്‍ ഓഫ് കോമില്‍ നിന്നുള്ള കണക്കുകളില്‍ കൂടിയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ മൊബൈല്‍ഫോണ്‍ കൈവശം വയ്ക്കുന്നത് നിയമം മൂലം വിലക്കുന്ന കാര്യം നിലവില്‍ രാജ്യത്ത് പരിഗണിച്ചു കൊണ്ടിരിക്കുമ്പോഴാണ് കൊച്ചുകുട്ടികളുടെ മൊബൈല്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. കൊച്ചുകുട്ടികളുടെ ഫോണ്‍ , സോഷ്യല്‍ മീഡിയ ഉപയോഗത്തിനെതിരെ നിയമനിര്‍മാണത്തെ അനുകൂലിക്കുന്നവരുടെ വാദ മുഖത്തെ ഈ കണക്കുകള്‍ ശക്തിപ്പെടുത്തുന്നു എന്നാണ് വിലയിരുത്തുന്നത്. കുട്ടികളുടെ ഇടയിലെ സമൂഹമാധ്യമ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികളെ കുറിച്ച് മന്ത്രി തലത്തില്‍ കൂടിയാലോചനകള്‍ ഉടന്‍ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിര്‍ദ്ദേശം നിയമത്തിന്റെ ഭാഗമായി വന്നേക്കാം. അതുപോലെതന്നെ മാതാപിതാക്കളുടെ ഫോണുകളില്‍ പേരെന്റല്‍ കണ്‍ട്രോള്‍ ഏര്‍പ്പെടുത്തുന്നതും സമൂഹമാധ്യമങ്ങളുടെ കുറഞ്ഞ പ്രായപരിധി 13 വയസ്സില്‍ നിന്ന് 16 വയസ്സാക്കുന്നതുള്‍പ്പെടെയുള്ളത് നിര്‍ദ്ദേശങ്ങളില്‍ ഉണ്ട്. ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നത് ഗവണ്‍മെന്റ് ഏറ്റവും മുന്‍ഗണന നല്‍കുന്ന കാര്യമാണെന്ന് ടെക്‌നോളജി സെക്രട്ടറി മിഷേല്‍ സോണ്‍ പറഞ്ഞു

 
Other News in this category

 
 




 
Close Window