Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പണപ്പെരുപ്പം, പലിശ നിരക്ക് വെട്ടിക്കുറച്ചേക്കും
reporter

ലണ്ടന്‍: കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കിലെത്തി ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥ. പണപ്പെരുപ്പ സൂചികയിലെ ഈ കുറവിന് കാരണം മാംസം ഉള്‍പ്പെടെയുള്ള ചില ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിലുണ്ടായ ഇടിവാണ്. പന്നിയിറച്ചി, ചോക്ലേറ്റ് ബിസ്‌കറ്റുകള്‍, ഫര്‍ണിച്ചറുകള്‍, ക്ലീനിങ് സാമഗ്രികള്‍ എന്നിവയുടെ വിലയാണ് കുറഞ്ഞത്. ചിക്കന്‍, ചീസ്, ബ്രഡ്, പാല്‍, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ കുറവില്ലെങ്കിലും, വില വര്‍ധനയുടെ തോത് കുറഞ്ഞു.

ഇതാണ് പണപ്പെരുപ്പ നിരക്ക് 11.1 ശതമാനത്തില്‍ നിന്നും മൂന്നര ശതമാനത്തില്‍ താഴേയ്ക്ക് ഏത്താന്‍ കാരണം. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതോടെ, പലിശ നിരക്കിലും കുറവുണ്ടാകുമെന്ന് ബ്രിട്ടിഷ് വീട് ഉടമകള്‍ പ്രതീക്ഷിക്കുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് ഇപ്പോള്‍ 5.25 ശതമാനമാണ്. അടുത്ത റിവ്യൂ മീറ്റിങ്ങില്‍ ഈ നിരക്ക് 0.25 ശതമാനമോ 0.50 ശതമാനമോ കുറയ്ക്കാനുള്ള സാധ്യതയാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. പുതിയ മോര്‍ഗേജിനും റീമോര്‍ഗേജിനുമായി കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇത് ആശ്വാസമാകും.

 
Other News in this category

 
 




 
Close Window