Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
UK Special
  13-04-2024
ഇന്ത്യന്‍ വംശജനെ തെരുവിലിട്ട് വെട്ടിക്കൊന്ന അഞ്ചംഗ സംഘത്തെ 122 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു

ലണ്ടന്‍: പാഴ്സലുകള്‍ എത്തിച്ച് നല്‍കുന്നതിനിടെ പട്ടാപ്പകല്‍ ഡിജിപി ഡ്രൈവറെ വധിച്ച അഞ്ചംഗ സംഘത്തിന് സംയുക്തമായി 122 വര്‍ഷത്തെ ജയില്‍ശിക്ഷ. അതിക്രൂരമായ കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് ഇതിനിടെ സമ്മതിച്ചു. മഴുവും, ഹോക്കി സ്റ്റിക്കും, കത്തിയും, ഗോള്‍ഫ് ക്ലബും, ഷവലും ഉള്‍പ്പെടെ ഉപയോഗിച്ചാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 21ന് 23-കാരന്‍ ഓര്‍മാന്‍ സിംഗിനെ സംഘം വെട്ടിക്കൊന്നത്. അതിക്രൂരമായ കൊലപാതകം പൊതുമുഖത്ത് നടത്തിയ വധശിക്ഷ പോലെയാണ് തോന്നിച്ചതെന്ന് വ്യക്തമാക്കിയാണ് സ്റ്റാഫോര്‍ഡ് ക്രൗണ്‍ കോടതി ജഡ്ജ് ക്രിസ്റ്റിന മോണ്ട്ഗോമറി ശിക്ഷ വിധിച്ചത്.

24-കാരന്‍ ആര്‍ഷിദീപ് സിംഗ്, 22-കാരന്‍ ജഗ്ദീപ് സിംഗ്,

Full Story
  13-04-2024
കഴിഞ്ഞ വര്‍ഷം ഡോക്ടര്‍മാര്‍ കുറിച്ചത് നല്‍കിയത് 11 മില്യണ്‍ സിക്ക് നോട്ടുകള്‍

ലണ്ടന്‍: ബ്രിട്ടനില്‍ സിക്ക് നോട്ടുകളുടെ ബലത്തില്‍ ജോലിക്ക് ഹാജരാകാതെ പോകുന്ന ജനങ്ങളുടെ എണ്ണം ഒരു ദശകത്തിനിടെ ഇരട്ടിയായി. ഫിറ്റ് നോട്ട് എന്നറിയപ്പെടുന്ന 11 മില്ല്യണ്‍ സിക്ക് നോട്ടുകളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2015-ല്‍ 5.3 മില്ല്യണില്‍ നിന്ന സിക്ക് നോട്ടുകളില്‍ 108 ശതമാനം വര്‍ദ്ധനവാണ് നേരിട്ടതെന്ന് പോളിസി എക്സ്ചേഞ്ച് തിങ്ക് ടാങ്ക് പറയുന്നു. ദീര്‍ഘകാലം രോഗത്തിന്റെ പേരില്‍ ഹാജരാകാതെ പോകുന്ന സിസ്റ്റം പരിഷ്‌കരിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇത് സമ്പദ് വ്യവസ്ഥയെ സ്തംഭിക്കുകയും, അസ്ഥിരമായ വെല്‍ഫെയര്‍ ബില്ലിലേക്ക് നയിക്കുകയും ചെയ്യുന്നതായാണ് മുന്നറിയിപ്പ്.

Full Story
  13-04-2024
ഇന്ത്യയിലേക്ക് ആദ്യ വനിത ഹൈക്കമ്മിഷണറെ നിയമിച്ച് യുകെ

ലണ്ടന്‍: ഇന്ത്യയിലേക്ക് ആദ്യ വനിത ഹൈക്കമ്മീഷണറെ നിയമിച്ച് യു.കെ. ലിന്‍ഡി കാമറൂണിനെയാണ് ഹൈക്കമ്മീഷണറായി നിയമിച്ചിരിക്കുന്നത്. യു.കെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററിന്റെ സി.ഇ.ഒയായിരുന്നു ലിന്‍ഡി. ബ്രിട്ടീഷ് ഹൈക്കമ്മീഷനാണ് ലിന്‍ഡി കാമറൂണിനെ നിയമിച്ച വിവരം അറിയിച്ചത്. അലക്‌സ് എല്ലിസിന്റെ സ്ഥാനത്തേക്കാണ് ലിന്‍ഡിയെത്തുക. അലക്‌സിന് പുതിയ നയതന്ത്ര ചുമതല നല്‍കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ലിന്‍ഡി കാമറൂണ്‍ ഏപ്രിലില്‍ തന്നെ സ്ഥാനമേറ്റെടുക്കുമെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.

70 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ യു.കെയിലേക്ക് വനിത ഹൈക്കമ്മീഷണറെ ഇന്ത്യ നിയമിച്ചിരുന്നു. 1954ല്‍ വിജയലക്ഷ്മി

Full Story
  13-04-2024
യാത്ര ചെയ്യാന്‍ അപകടമുള്ള രാജ്യങ്ങളില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തി ബ്രിട്ടന്‍

ലണ്ടന്‍ : പൗരന്മാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാത്തത്രയും അപകടം പിടിച്ച രാജ്യങ്ങളില്‍ പാകിസ്ഥാനെയും ഉള്‍പ്പെടുത്തി ബ്രിട്ടണ്‍.യുണൈറ്റഡ് കിംഗ്ഡത്തിലെ വിദേശ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസ് അടുത്തിടെയാണ് പാകിസ്ഥാനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.പുതുതായി എട്ട് രാജ്യങ്ങളെയാണ് പട്ടികയില്‍ ചേര്‍ത്തത്. ഇതോടെ അപകടകരമായ രാജ്യങ്ങളുടെ ആകെ എണ്ണം പട്ടികയില്‍ 24 ആയി. കുറ്റകൃത്യങ്ങള്‍, യുദ്ധം, ഭീകരത, രോഗം, കാലാവസ്ഥ, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുള്‍പ്പെടെ സന്ദര്‍ശക സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന നിരവധി കാര്യങ്ങള്‍ കണക്കിലെടുത്താണ് പട്ടികയില്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നത്.

റഷ്യ, യുക്രൈന്‍, ഇസ്രായേല്‍, ഇറാന്‍, സുഡാന്‍,

Full Story
  13-04-2024
അയര്‍ലന്‍ഡിലെ കില്‍കെന്നിയില്‍ റോഡപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്ക്

വാട്ടര്‍ഫോര്‍ഡ്: അയര്‍ലന്‍ഡിലെ കില്‍കെന്നിയിലെ റോഡ് അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്. ഇവരില്‍ രണ്ട് പേര്‍ മലയാളികളാണ്. കഴിഞ്ഞ ദിവസം രാത്രി ഏഴരയ്ക് ശേഷം എം 9 ലാണ് രണ്ട് കാറുകള്‍ കൂട്ടിയിടിച്ചത്. വാട്ടര്‍ഫോര്‍ഡ് മലയാളികളായ സെബിന്‍, ജിഷ്ണു എന്നിവരാണ് ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളികള്‍. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്. ഒരാള്‍ നഴ്‌സും മറ്റൊരാള്‍ സ്വകാര്യ ഫിലിം സ്റ്റേഷനിലെ ജീവനക്കാരനുമാണ്.

പുതിയ വാഹനം വാങ്ങാനായി ഡബ്ലിനില്‍ പോയി മടങ്ങി വരവേ മലയാളി യുവാക്കള്‍ സഞ്ചരിച്ച വാഹനം കേടാവുകയായിരുന്നു. ഇതേ തുടര്‍ന്ന് വാഹനം പരിശോധിക്കാന്‍ പുറത്തിറങ്ങിയ യുവാക്കളെ പിന്നില്‍

Full Story
  12-04-2024
വിസ നിയമം ലംഘിച്ചതിന് 12 ഇന്ത്യക്കാര്‍ പിടിയില്‍, നാലു പേരെ ഉടന്‍ കണ്ടെത്തും

ലണ്ടന്‍: വിസ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തതിന് 12 ഇന്ത്യന്‍ പൗരന്മാരെ യുകെ ഇമിഗ്രേഷന്‍ അധികാരികള്‍ അറസ്റ്റ് ചെയ്തു. വിസ വ്യവസ്ഥകള്‍ ലംഘിച്ച് ജോലി ചെയ്തതായുള്ള സംശയത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ആണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവരില്‍ 11 പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ് ലാന്‍ഡ് മേഖലയില്‍ വിസ നിയമങ്ങള്‍ ലംഘിച്ച് തൊഴിലെടുക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ അനധികൃതമായി ജോലി ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു. ഇവിടുത്തെ മെത്ത ഫാക്ടറിയില്‍ നിന്നാണ് 7 പേര്‍ അറസ്റ്റിലായത്.

ഇതിന് സമീപത്തുള്ള കേക്ക് ഫാക്ടറിയില്‍ നിന്ന് 4 ഇന്ത്യക്കാരെ കൂടി

Full Story
  12-04-2024
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യുകെ, ഫെബ്രുവരിയില്‍ 0.1 ശതമാനം ജിഡിപി വളര്‍ച്ച

ലണ്ടന്‍: ടോറി ഗവണ്‍മെന്റിനെ സംബന്ധിച്ച് സ്ഥിതി അനുകൂലമല്ല. സാമ്പത്തിക മേഖലയും പ്രതിസന്ധിയിലേക്ക് വഴുതിവീണതോടെ ഇടിഞ്ഞുതകര്‍ന്ന ഖജനാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ന്യായീകരണം ഇല്ലാതായി. ഈ ഘട്ടത്തിലാണ് ഫെബ്രുവരി മാസത്തില്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ചെറിയ തോതില്‍ വളര്‍ച്ച പ്രകടമാക്കിയത്. റീട്ടെയിലര്‍മാര്‍ക്ക് തുടക്കം മോശമായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കഴിയുന്നതിന്റെ സൂചനകളാണ് ഫെബ്രുവരി നല്‍കുന്നത്. ഫെബ്രുവരിയില്‍ ജിഡിപി 0.1% വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നത്. സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചതിന് അനുകൂലമായാണ് സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ്.
Full Story

  12-04-2024
ജിഡിപിയുടെ 25 ശതമാനം പ്രതിരോധ മേഖലയ്ക്ക്, വമ്പന്‍ പ്രഖ്യാപനവുമായി ലേബര്‍ പാര്‍ട്ടി

 ലണ്ടന്‍: പ്രതിരോധ മേഖലയില്‍ ജിഡിപിയുടെ 2.5% ചെലവഴിക്കാന്‍ ലക്ഷ്യമിടുമെന്ന് കീര്‍ സ്റ്റാര്‍മര്‍. ശ്രോതസ്സുകള്‍ അനുവദിച്ചാല്‍ ഈ തോതില്‍ ചെലവഴിക്കല്‍ നടത്താനാണ് ലേബര്‍ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്ന് സ്റ്റാര്‍നര്‍ വ്യക്തമാക്കി. പ്രതിരോധ, സുരക്ഷാ മേഖലകളിലെ മുന്‍ഗണനകള്‍ തിരിച്ചറിയാന്‍ സ്ട്രാറ്റജിക് റിവ്യൂ നടത്തുമെന്നും ലേബര്‍ നേതാവ് ഐ ന്യൂസ്പേപ്പറിനോട് പറഞ്ഞു. ചാന്‍സലര്‍ ജെറമി ഹണ്ടും 2.5% പ്രതിരോധ മേഖലയ്ക്ക് മാറ്റിവെയ്ക്കാനാണ് ആഗ്രഹിക്കുന്നത്. ഇതിന് ആനുപാതികമായാണ് സ്റ്റാര്‍മറുടെയും നീക്കം. നിലവില്‍ ജിഡിപിയുടെ 2.1 ശതമാനമാണ് ചെലവിടുന്നത്. യൂറോപ്പില്‍ സായുധ സേനകള്‍ക്കായി മികച്ച ഫണ്ടുള്ള രാജ്യമാണ് യുകെയെന്ന് ഹണ്ട് സ്പ്രിംഗ് ബജറ്റില്‍

Full Story
[477][478][479][480][481]
 
-->




 
Close Window