Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
UK Special
  10-04-2024
വെയ്ല്‍സിലെ ന്യൂ ടൗണില്‍ താമസിക്കുന്ന കോട്ടയം സ്വദേശി അജോ ജോസഫ് കുഴഞ്ഞു വീണു മരിച്ചു: വേര്‍പാട് 41-ാം വയസ്സില്‍
യുകെയിലെ മലയാളികള്‍ക്കു സുപരിചിതനായ ഫോട്ടോഗ്രാഫര്‍ അജോ ജോസഫ് (41) അന്തരിച്ചു.
കോട്ടയം ഉഴവൂര്‍ സ്വദേശിയാണ് അജോ. പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഫോണ്‍ ചെയ്തിട്ട് മറുപടിയില്ലാത്തതിനാല്‍ അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോയെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പാരാമെഡിക്കല്‍സിന്റെ സേവനം തേടിയെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണു മരണ കാരണം. വെയ്ല്‍സിലെ പ്രധാന പട്ടണങ്ങളില്‍ ഒന്നായ ന്യൂ ടൗണില്‍ ആയിരുന്നു അജോ താമസിച്ചിരുന്നത്. നേഴ്‌സിങ് ഏജന്‍സിയുടെ കീഴില്‍ ആണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.


ഉഴവൂരിലെ ആദ്യകാല ഫോട്ടോ സ്റ്റുഡിയോ ആയ അജോ സ്റ്റുഡിയോ ഉടമ ജോസെഫിന്റെ മകനാണ് അജോ. ഒരു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ അജോ പിന്നീട്
Full Story
  10-04-2024
കുട്ടികള്‍ക്കും യുവാക്കള്‍ക്കും നല്‍കുന്ന ചികിത്സകളില്‍ വ്യക്തമായ പ്രശ്‌നം, സേവന രീതികളില്‍ മാറ്റം വരും

ലണ്ടന്‍: നാല് വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ എന്‍എച്ച്എസിലെ ലിംഗമാറ്റ ചികിത്സയെ കുറിച്ചുള്ള നേര്‍ചിത്രം പുറത്ത്. കുട്ടികള്‍ക്കും, യുവാക്കള്‍ക്കും നല്‍കുന്ന ചികിത്സകളില്‍ വ്യക്തമായ പ്രശ്നങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് മുന്‍നിര കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ഹില്ലാരി ക്ലാസിന്റെ കണ്ടെത്തല്‍. എന്‍എച്ച്എസ് നല്‍കുന്ന ലിംഗമാറ്റ സേവനങ്ങളില്‍ കാതലായ മാറ്റമാണ് റിവ്യൂ ആവശ്യപ്പെടുന്നത്. ഡോ. കാസിന്റെ ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവന്നതോടെ 2022 ഫെബ്രുവരിയില്‍ ഈ സേവനങ്ങള്‍ നല്‍കിവന്ന ലണ്ടനിലെ ടാവിസ്റ്റോക് & പോര്‍ട്മാന്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് അടച്ചിരുന്നു. കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു

Full Story
  10-04-2024
യുകെയില്‍ കഴിഞ്ഞ ദിവസം ഇരുപത്തിയേഴുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

ലണ്ടന്‍: യുകെയില്‍ ഷോപ്പിങ് നടത്തവേ 27 വയസ്സുകാരിയായ കുല്‍സുമ അക്തര്‍ എന്ന യുവതി കത്തികൊണ്ട് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 25 കാരനായ യുവാവ് ഹബിബുര്‍ മാസൂമിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം യുവാവിന്റെ ചിത്രം പുറത്തു വിട്ടത്തോടെയാണ് ഇന്ന് രാവിലെ അറസ്റ്റ് നടന്നത്. യുകെയില്‍ യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ ബംഗ്ലാദേശ് സ്വദേശിയാണ് ഹബിബുര്‍ മാസൂമെന്ന് വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പൊലീസ് പറഞ്ഞു.

ബെക്കിങ്ങാംഷെയറിലെ എയില്‍സ്ബറിയില്‍ വെച്ചായിരുന്നു അറസ്റ്റ്. പ്രതിയെ സഹായിച്ചുവെന്ന് സഹായിക്കുന്ന മറ്റൊരു യുവാവിനെയും പൊലീസ് കഴിഞ്ഞ ദിവസം വൈകിട്ടോടെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ

Full Story
  10-04-2024
പണപ്പെരുപ്പവും മിനിമം വേതന വര്‍ധനയും അനുഗ്രഹമായി, സ്റ്റേറ്റ് പെന്‍ഷനില്‍ 8.5 ശതമാനം വര്‍ധന, പ്രതിവാര പെന്‍ഷന്‍ 221. 20 പൗണ്ടായി

ലണ്ടന്‍: പണപ്പെരുപ്പവും മിനിമം വേതന വര്‍ധനയും പെന്‍ഷന്‍കാര്‍ക്ക് തുണയായി. പണപ്പെരുപ്പവും മിനിമം വേതനവും അനുസരിച്ച് പെന്‍ഷന്‍ തുകയിലും മാറ്റം വേണമെന്ന നിയമം നടപ്പിലായതോടെ പെന്‍ഷന്‍കാര്‍ക്ക് ലഭിച്ചത് 8.5 ശതമാനത്തിന്റെ വര്‍ധന. ചുരുങ്ങിയത് രണ്ടര ശതമാനം വര്‍ധന ഉറപ്പാക്കണമെന്നും ഒപ്പം പണപ്പെരുപ്പത്തിനും മിനിമം വേതനത്തിനും അടിസ്ഥാനമായുള്ള വര്‍ധന ഉണ്ടാകണമെന്നുമുള്ള ട്രിപ്പിള്‍ ലോക്ക് നിയമമാണ് പെന്‍ഷന്‍കാരെ തുണച്ചത്. 2016-നുശേഷം പെന്‍ഷന്‍ പ്രായമെത്തിയവര്‍ക്ക് ആഴ്ചതോറും ലഭിച്ചിരുന്ന 203.85 പൗണ്ട് 221.20 പൗണ്ടായി ഉയരും. 2016-നു മുമ്പ് പെന്‍ഷന്‍ പ്രായമെത്തിയവര്‍ക്ക് ലഭിച്ചിരുന്ന 156.20 പൗണ്ട് ആഴ്ചയില്‍ 169.50 പൗണ്ടായാണ് വര്‍ധിച്ചത്. 2010-ലെ കണ്‍സര്‍വേറ്റീവ് - ലിബറല്‍

Full Story
  10-04-2024
അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സൈമണ്‍ ഹാരിസ് ചുമതലയേറ്റു

ഡബ്ലിന്‍: അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ 10.30ന് പാര്‍ലമെന്റില്‍ ആരംഭിച്ച വോട്ടെടുപ്പിലാണ് സൈമണ്‍ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെന്റിന്റെ അധോസഭയായ അയര്‍ലന്‍ഡ് ഡെയില്‍ 69 നെതിരെ 88 വോട്ടുകളാണ് സൈമണ്‍ ഹാരിസിന് ലഭിച്ചത്. തുടര്‍ന്ന് അയര്‍ലന്‍ഡ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി പദം ഏറ്റെടുത്തു. അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായാണ് 37 കാരനായ സൈമണ്‍ ഹാരിസ് ചുമതലയേറ്റത്. നിലവില്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍ മാര്‍ച്ച് 20 ന് രാജി വെച്ചതിനെ തുടര്‍ന്നാണ് പുതിയ

Full Story
  10-04-2024
അയര്‍ലന്‍ഡില്‍ ജോലി കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചുപോയ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

 ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. വയനാട് താമരശ്ശേരി സ്വദേശി വിജേഷ് പി. കെ (32) ആണ് മരിച്ചത്. അയര്‍ലന്‍ഡിലെ കൗണ്ടിമീത്ത് സ്റ്റാമുള്ളിനില്‍ താമസിച്ചു വരികയായിരുന്നു വിജേഷ്. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് വിജേഷ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ പാരമെഡിക്കല്‍ ടീം എത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.

2023 ഡിസംബറിലാണ് വിജേഷ് സ്റ്റാമുള്ളിനില്‍ എത്തിയത്. ടാല്‍ബോട്ട് ഗ്രൂപ്പിന് കീഴിലുള്ള റെഡ് വുഡ് എക്സ്റ്റന്‍ഡഡ് കെയര്‍ ഹോമില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിയുന്നു. കുടുംബം

Full Story
  09-04-2024
ബ്രിട്ടനിലെ പുത്തന്‍ പാര്‍ട്ടി ജനങ്ങളുടെ മനസില്‍ ഇടിച്ചു കയറുന്നു, ഹൃദയം തകര്‍ന്ന് മറ്റു പാര്‍ട്ടികള്‍

ലണ്ടന്‍: ബ്രിട്ടനിലെ പുത്തന്‍പുതിയ പാര്‍ട്ടിയായിരുന്നിട്ടും ജനമനസ്സുകളില്‍ മുന്നേറ്റം നേടി റിഫോം യുകെ. പുതുതായി രൂപീകൃതമായ രാഷ്ട്രീയ പാര്‍ട്ടിക്ക് ഇപ്പോള്‍ ടോറികളുമായി കേവലം ആറ് പോയിന്റ് വ്യത്യാസം മാത്രമാണുള്ളതെന്ന് പുതിയ പോള്‍ വ്യക്തമാക്കുന്നു. ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതവുമായി റിഫോം യുകെ മുന്നേറുമ്പോള്‍ ഋഷി സുനാകിന്റെ ടോറികള്‍ക്കാണ് നെഞ്ചിടിപ്പേറുന്നത്. 15 ശതമാനം വോട്ടര്‍മാരാണ് നിഗല്‍ ഫരാഗിന്റെ പിന്തുണയുള്ള പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്നതെന്ന് റെഡ്ഫീല്‍ഡ് & വില്‍റ്റണ്‍ സ്ട്രാറ്റജീസ് സര്‍വ്വെ പറയുന്നു. ലേബറിന് 44 സതമാനവും, കണ്‍സര്‍വേറ്റീവുകള്‍ക്ക് 21 ശതമാനവും, ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 10 ശതമാനം പിന്തുണയുമാണുള്ളത്.

Full Story
  09-04-2024
എച്ച്എംആര്‍സി ചൈല്‍ഡ് ബെനഫിറ്റ്‌സ് ആഴ്ചകള്‍ക്കുള്ളില്‍ നഷ്ടപ്പെടാം, വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്താല്‍ പണം ലാഭിക്കാം

 ലണ്ടന്‍: എച്ച് എം ആര്‍ സി ചൈല്‍ഡ് ബെനഫിറ്റിന് അര്‍ഹരായ ആളുകള്‍ക്ക് നല്‍കുന്ന തുക ഏപ്രില്‍ ആറ് മുതല്‍ വര്‍ദ്ധിപ്പിക്കാനുള്ള ഗവണ്‍മെന്റ് തീരുമാനം നടപ്പിലാക്കപ്പെടുമ്പോഴും, ശ്രദ്ധിച്ചില്ലെങ്കില്‍ നിരവധി കുടുംബങ്ങള്‍ക്ക് തങ്ങളുടെ ബെനിഫിറ്റ് ഈ സമയം നഷ്ടപ്പെടുകയും ചെയ്യാം. 16 വയസ്സില്‍ താഴെയുള്ള കുട്ടികളെയൊ, മുഴുവന്‍ സമയ വിദ്യാഭ്യാസ കാലഘട്ടത്തില്‍ അല്ലെങ്കില്‍ അംഗീകൃത പരിശീലന പദ്ധതിയിലോയുള്ള 20 വയസ്സില്‍ താഴെയുള്ള കുട്ടികളെയൊ പരിപാലിക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ് ചൈല്‍ഡ് ബെനഫിറ്റ്. ഏപ്രില്‍ 6 മുതല്‍ ഒരു കുട്ടിയുള്ള കുടുംബത്തിന് ആഴ്ചയില്‍ ഈ പദ്ധതി പ്രകാരം 25.60 പൗണ്ട് ലഭിക്കും. ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഒരു കുട്ടിക്ക് 16.95 പൗണ്ട് അധികമായി

Full Story
[479][480][481][482][483]
 
-->




 
Close Window