Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
UK Special
  12-04-2024
ബ്രിട്ടീഷ് മന്ത്രിമാരേയും എംപിമാരേയും കുടുക്കാനുള്ള ഹണിട്രാപ്പിനെക്കുറിച്ച് അറിഞ്ഞിട്ടും മൗനംഭാവിച്ച് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ്

ലണ്ടന്‍: ബ്രിട്ടീഷ് മന്ത്രിമാരെയും, എംപിമാരെയും ലക്ഷ്യമിട്ട് ഹണിട്രാപ്പ് പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടും സ്‌കോട്ട്ലണ്ട് യാര്‍ഡ് ഇതേക്കുറിച്ചത് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുന്‍പ് തന്നെ പോലീസിന് ഈ വിവരം ലഭിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സ്‌കോട്ട്ലണ്ട് യാര്‍ഡ് കോമണ്‍സ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് വിവരം നല്‍കിയെങ്കിലും ഈ സന്ദേശങ്ങള്‍ വ്യാപകമല്ലെന്ന നിലയിലാണ് എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് ഒഴിവാക്കിയത്. ഈ മാസം സംഭവത്തെക്കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ഇരകളായവര്‍ പോലും വിവരം അറിഞ്ഞത്.
Full Story

  12-04-2024
ഫാമിലി വീസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാന പരിധി വര്‍ധിപ്പിച്ച് യുകെ

ലണ്ടന്‍: കുടുംബാംഗത്തിന് വീസ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് ആവശ്യമായ കുറഞ്ഞ വരുമാന പരിധി വര്‍ധിപ്പിച്ച് യുകെ. കുടിയേറ്റം കുറയ്ക്കാനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി വരുമാന പരിധി 18,600 പൗണ്ടില്‍ നിന്ന് 29,000 പൗണ്ടായി വര്‍ധിപ്പിച്ചു. 55 ശതമാനത്തിലധികം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ഇത് 38,700 പൗണ്ടായി ഉയര്‍ത്തും. ബ്രിട്ടനില്‍ താമസമാക്കിയവര്‍ക്കു കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ഫാമിലി വീസ സ്‌പോണ്‍സര്‍ ചെയ്യണമെങ്കില്‍ വ്യാഴാഴ്ച മുതല്‍ പുതിയ വരുമാന പരിധി നിര്‍ദേശം പാലിക്കേണ്ടി വരും. ഈ വര്‍ഷം യുകെയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കുടിയേറ്റം പ്രധാന രാഷ്ട്രീയ വിഷയമാണ്.

Full Story

  11-04-2024
സൂപ്പര്‍മാര്‍ക്കറ്റിലും തുണിക്കടയിലും കയറി ജോലിക്കാരുമായി വഴക്കുണ്ടാക്കിയാല്‍ ജയില്‍ വാസം അനുഭവിക്കേണ്ടി വരും: പുതിയ നിയമം
യുകെയില്‍ പുതിയ നിയമം നടപ്പാക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റിലും തുണിക്കടയിലും കയറി ജോലിക്കാരുമായി വഴക്കുണ്ടാക്കിയാല്‍ ജയില്‍ വാസം അനുഭവിക്കേണ്ടി വരും. ഷോപ്പ് ജീവനക്കാര്‍ ആക്രമിക്കപ്പെടുന്നതിനെതിരെ സര്‍ക്കാര്‍ പുതിയ നിയമത്തിന് രൂപം കൊടുക്കുകയാണ്. സംഘടിത ക്രിമിനല്‍ സംഘങ്ങളായാലും, തുടരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരായാലും, ഷോപ്പുകളില്‍ നിന്നും മോഷണം നടത്തിയോ, ജീവനക്കാരെ ആക്രമിച്ചോ ശിക്ഷയില്ലാതെ രക്ഷപ്പെടില്ലെന്ന സന്ദേശം നല്‍കുകയാണ് ഇതുവഴി.

പുതിയ നിയമം അനുസരിച്ച് ആറ് മാസം വരെ തടവോ അതല്ലെങ്കില്‍ അപരിമിതമായ തുകയുടെ പിഴയോ ആയിരിക്കും ശിക്ഷ. പൊതുജനങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ നടത്തുന്നതിന് നല്‍കുന്ന ശിക്ഷക്ക് സമാനമായ ശിക്ഷയാണ് കടകളില്‍ കയറി അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും
Full Story
  11-04-2024
പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും യുകെയില്‍ ഭക്ഷ്യക്ഷാമത്തിന് കാരണമായേക്കും

ലണ്ടന്‍: പ്രകൃതിദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും മൂലം യുകെയില്‍ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശം വിളവെടുപ്പ്. ഇത് ഭക്ഷ്യക്ഷാമത്തിനും ഭക്ഷ്യ വിലക്കയറ്റത്തിനും വഴിവയ്ക്കുമെന്ന മുന്നറിയിപ്പുകള്‍ വരുന്നുണ്ട്. തുടര്‍ച്ചയായുള്ള കനത്ത മഴ മൂലം ചില മേഖലകളിലെ കൃഷിയിടങ്ങളില്‍ വിളവെടുപ്പ് അസാധ്യമായത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭക്ഷ്യ വസ്തുക്കളുടെ ദൗര്‍ബല്യത്തിന് വഴി തെളിക്കും എന്ന് അവര്‍ പറയുന്നു. അസാധാരണമായ അളവിലുള്ള മഴയും, 11 ഓളം ശക്തിയേറിയ കൊടുങ്കാറ്റുകളും വലിയൊരു ഭാഗം കൃഷിയിടങ്ങളെ വെള്ളത്തില്‍ മുക്കി. കഴിഞ്ഞ സെപ്റ്റംബറിനും, റെക്കോര്‍ഡ് ചെയ്യപ്പെട്ടതില്‍ ഏറ്റവുമധികം മഴ ലഭിച്ച 18 മാസങ്ങള്‍ക്കും ശേഷം ബ്രിട്ടന്റെ സ്ഥിതി ഇതാണ്.

Full Story
  11-04-2024
ഷോപ്പുകളിലെ ജീവനക്കാരുമായി അനാവശ്യ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ ആറു മാസം തടവ് ശിക്ഷ

ലണ്ടന്‍: ഷോപ്പുകളിലെ ജീവനക്കാരുമായി അനാവശ്യ തര്‍ക്കത്തിനോ അടിപിടിക്കോ മുതിര്‍ന്നാല്‍ ആറ് മാസം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടതായി വരും. ഷോപ്പ് ജീവനക്കാര്‍ ആക്രമിക്കപ്പെടുന്നതിനെതിരെ പ്രത്യേക നിയമം ആവശ്യമില്ല എന്ന മുന്‍നിലപാടില്‍ നിന്നും മറി സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ നിയമത്തിന് രൂപം കൊടുക്കുന്നത്. സംഘടിത ക്രിമിനല്‍ സംഘങ്ങളായാലും, തുടരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരായാലും, ഷോപ്പുകളില്‍ നിന്നും മോഷണം നടത്തിയോ, ജീവനക്കാരെ ആക്രമിച്ചോ ശിക്ഷയില്ലാതെ രക്ഷപ്പെടില്ലെന്ന സന്ദേശം നല്‍കുകയാണെന്നായിരുന്നു ഋഷി സുനക് നല്‍കിയത്. പുതിയ നിയമം അനുസരിച്ച് ആറ് മാസം വരെ തടവോ അതല്ലെങ്കില്‍ അപരിമിതമായ തുകയുടെ പിഴയോ ആയിരിക്കും ശിക്ഷ.

Full Story

  11-04-2024
ബ്രിട്ടന്റെ ആരോഗ്യരംഗം വന്‍ തൊഴില്‍ സമ്മര്‍ദ്ദം നേരിടുന്നതായി പരാതി

ലണ്ടന്‍: ബ്രിട്ടന്റെ ആരോഗ്യ രംഗത്ത് വന്‍ തൊഴില്‍ സമ്മര്‍ദം നേരിടുന്നുവെന്ന പരാതി വ്യാപകമാണ്. എന്നാല്‍ ഇത് കുറയ്ക്കാനുള്ള നടപടികളൊന്നും എവിടെയും എത്തുന്നില്ല. രോഗികളുടെ എണ്ണം റെക്കോര്‍ഡ് കീഴടക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ കൊടുമുടി കയറി നില്‍ക്കുന്ന സമ്മര്‍ദം പെട്ടെന്നൊന്നും അയവ് വരാനിടയില്ലെന്ന് ജീവനക്കാര്‍ക്കും നല്ലത് പോലെ അറിയാം. ഈ അവസ്ഥയിലാണ് പകുതിയോളം എന്‍എച്ച്എസ് ജോലിക്കാര്‍ ആരോഗ്യം രംഗം ഉപേക്ഷിച്ച് പോകാന്‍ മറ്റ് മേഖലകളിലേക്ക് തൊഴില്‍ അന്വേഷിച്ച് പോകുന്നത്. സേവനത്തിന് പുറത്തുള്ള ജോലികളെ കുറിച്ചുള്ള തൊഴില്‍ പരസ്യങ്ങളാണ് ഇവര്‍ തേടുന്നതെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

ഏകദേശം 47 ശതമാനം പേരാണ്

Full Story
  11-04-2024
മടിപിടിച്ച പുരുഷന്മാരെ ജോലിക്ക് എത്തിക്കാന്‍ യുകെയ്ക്ക് ഉപദേശവുമായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്

ലണ്ടന്‍: ബ്രിട്ടനില്‍ ജോലി ചെയ്യാതെ മടിപിടിച്ച് വീട്ടിലിരുന്നാലും ഏതെങ്കിലും തരത്തിലുള്ള ബെനഫിറ്റുകള്‍ ലഭിക്കുമെന്നത് ഒരു ആകര്‍ഷണീയത തന്നെയാണ്. എന്നാല്‍ ഇത് തന്നെയാണ് ജോലി ചെയ്യാന്‍ യാതൊരു പ്രശ്നവും ഇല്ലാതിരുന്നിട്ടും, മടിയുടെയും, നിസ്സാര പ്രശ്നങ്ങളുടെയും പേരില്‍ ജോലിയ്ക്ക് പോകാതിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ ബ്രിട്ടന് ഉപദേശവുമായി രംഗത്ത് വന്നിരിക്കുന്നത് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടാണ്. ജോലി ചെയ്യാതിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന പുരുഷന്‍മാരെ രംഗത്തിറക്കാന്‍ നികുതിയും, ബെനഫിറ്റുകളും വെട്ടിക്കുറയ്ക്കാനാണ് ഐഎംഎഫ് ആവശ്യപ്പെടുന്നത്. ഇതുവഴി തൊഴില്‍ ഇല്ലെന്ന പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയുമെന്നും മുന്‍നിര

Full Story
  11-04-2024
വെയില്‍സില്‍ മലയാളികള്‍ക്ക് സുപരിചിതനായ ഫൊട്ടോഗ്രാഫര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ വെയില്‍സിലെ മലയാളികള്‍ക്ക് സുപരിചിതനായ ഫൊട്ടോഗ്രാഫര്‍ കോട്ടയം ഉഴവൂര്‍ സ്വദേശി അജോ ജോസഫ് (41) ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. വെയില്‍സിലെ ന്യൂ ടൗണിലായിരുന്നു അജോ താമസിച്ചിരുന്നത്. അജോയെ താമസസ്ഥലത്ത് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അയല്‍വാസികളായ സുഹൃത്തുക്കള്‍ പാരാമെഡിക്‌സിന്റെ സേവനം തേടിയെങ്കിലും ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരണം സംഭവിച്ചു.

ഉഴവൂരിലെ ആദ്യകാല ഫൊട്ടോഗ്രാഫറായ അജോ സ്റ്റുഡിയോ ഉടമ ജോസഫിന്റെ മകനാണ് അജോ ജോസഫ്. ഒരു പതിറ്റാണ്ടു മുമ്പ് യുകെയിലെത്തിയ അജോ പിന്നീട് നാട്ടിലേക്ക് മടങ്ങിയിരുന്നു. കോവിഡ് മഹാമാരിക്കു ശേഷം ഡിജിറ്റല്‍

Full Story
[478][479][480][481][482]
 
-->




 
Close Window