Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
ഇന്ത്യയിലേക്ക് ആദ്യ വനിത ഹൈക്കമ്മിഷണറെ നിയമിച്ച് യുകെ
reporter

ലണ്ടന്‍: ഇന്ത്യയിലേക്ക് ആദ്യ വനിത ഹൈക്കമ്മീഷണറെ നിയമിച്ച് യു.കെ. ലിന്‍ഡി കാമറൂണിനെയാണ് ഹൈക്കമ്മീഷണറായി നിയമിച്ചിരിക്കുന്നത്. യു.കെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററിന്റെ സി.ഇ.ഒയായിരുന്നു ലിന്‍ഡി. ബ്രിട്ടീഷ് ഹൈക്കമ്മീഷനാണ് ലിന്‍ഡി കാമറൂണിനെ നിയമിച്ച വിവരം അറിയിച്ചത്. അലക്‌സ് എല്ലിസിന്റെ സ്ഥാനത്തേക്കാണ് ലിന്‍ഡിയെത്തുക. അലക്‌സിന് പുതിയ നയതന്ത്ര ചുമതല നല്‍കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ലിന്‍ഡി കാമറൂണ്‍ ഏപ്രിലില്‍ തന്നെ സ്ഥാനമേറ്റെടുക്കുമെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.

70 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ യു.കെയിലേക്ക് വനിത ഹൈക്കമ്മീഷണറെ ഇന്ത്യ നിയമിച്ചിരുന്നു. 1954ല്‍ വിജയലക്ഷ്മി പണ്ഡിറ്റിനെയാണ് ഹൈക്കമ്മീഷണറായി ഇന്ത്യ നിയമിച്ചത്. 1961 വരെ അവര്‍ സ്ഥാനത്ത് തുടരുകയും ചെയ്തു.ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ ലിന്‍ഡി കാമറൂണ്‍ ഇറാഖ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ സ്ഥലങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.കെയുടെ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലും അവര്‍ സേവനമനുഷ്ഠിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വാഷിങ്ടണ്‍, ബീജിങ്, പാരീസ്, ടോക്കിയോ ബെര്‍ലിന്‍ തുടങ്ങിയ നഗരങ്ങളില്‍ അവര്‍ നിര്‍ണായക ചുമതലകള്‍ വഹിച്ച് വരികയായിരുന്നു.ഇന്ത്യയും യു.കെയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നതിനിടെയാണ് ഹൈക്കമ്മീഷണറായി കാമറൂണെത്തുന്നത്. യു.കെയുടെ 12ാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര്യ വ്യാപാര കരാര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയിലും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണമുണ്ട്.

 
Other News in this category

 
 




 
Close Window