Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യുകെ, ഫെബ്രുവരിയില്‍ 0.1 ശതമാനം ജിഡിപി വളര്‍ച്ച
reporter

ലണ്ടന്‍: ടോറി ഗവണ്‍മെന്റിനെ സംബന്ധിച്ച് സ്ഥിതി അനുകൂലമല്ല. സാമ്പത്തിക മേഖലയും പ്രതിസന്ധിയിലേക്ക് വഴുതിവീണതോടെ ഇടിഞ്ഞുതകര്‍ന്ന ഖജനാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ന്യായീകരണം ഇല്ലാതായി. ഈ ഘട്ടത്തിലാണ് ഫെബ്രുവരി മാസത്തില്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ചെറിയ തോതില്‍ വളര്‍ച്ച പ്രകടമാക്കിയത്. റീട്ടെയിലര്‍മാര്‍ക്ക് തുടക്കം മോശമായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കഴിയുന്നതിന്റെ സൂചനകളാണ് ഫെബ്രുവരി നല്‍കുന്നത്. ഫെബ്രുവരിയില്‍ ജിഡിപി 0.1% വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നത്. സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചതിന് അനുകൂലമായാണ് സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ്.

നിര്‍മ്മാണ മേഖലയിലാണ് പ്രകടമായ വളര്‍ച്ച രേഖപ്പെടുത്തിയതെന്ന് ഒഎന്‍എസ് ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടര്‍ ലിസ് മക്കിയോണ്‍ പറഞ്ഞു. കാര്‍ മേഖലയിലാണ് ഇത് പ്രകടമായത്. പബ്ലിക് ട്രാന്‍സ്പോര്‍ട്ട്, ചരക്ക് കടത്ത്, ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലകള്‍ക്കും ശക്തമായ മാസങ്ങളായിരുന്നു, അദ്ദേഹം വ്യക്തമാക്കി. 2023-ലെ മൂന്ന്, നാല് പാദങ്ങളില്‍ വളര്‍ച്ച മുരടിച്ചതോടെയാണ് യുകെ സാങ്കേതികമായി സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതിവീണത്. ഇതില്‍ നിന്നും തിരിച്ചുവരാന്‍ മാര്‍ച്ച് മാസത്തില്‍ കൂടി വളര്‍ച്ച രേഖപ്പെടുത്തേണ്ടതുണ്ട്. സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് വേഗത പോരെന്നത് ഋഷി സുനാകിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. വോട്ടര്‍മാര്‍ ഈ വര്‍ഷം അവസാനം പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നാണ് ആശങ്ക.

 
Other News in this category

 
 




 
Close Window