വാട്ടര്‍ഫോര്‍ഡ്: അയര്‍ലന്‍ഡിലെ കില്‍കെന്നിയിലെ റോഡ് അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്. ഇവരില്‍ രണ്ട് പേര്‍ മലയാളികളാണ്. കഴിഞ്ഞ ദിവസം രാത്രി ഏഴരയ്ക് ശേഷം എം 9 ലാണ് രണ്ട് കാറുകള്‍ കൂട്ടിയിടിച്ചത്. വാട്ടര്‍ഫോര്‍ഡ് മലയാളികളായ സെബിന്‍, ജിഷ്ണു എന്നിവരാണ് ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളികള്‍. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്. ഒരാള്‍ നഴ്‌സും മറ്റൊരാള്‍ സ്വകാര്യ ഫിലിം സ്റ്റേഷനിലെ ജീവനക്കാരനുമാണ്.
പുതിയ വാഹനം വാങ്ങാനായി ഡബ്ലിനില്‍ പോയി മടങ്ങി വരവേ മലയാളി യുവാക്കള്‍ സഞ്ചരിച്ച വാഹനം കേടാവുകയായിരുന്നു. ഇതേ തുടര്‍ന്ന് വാഹനം പരിശോധിക്കാന്‍ പുറത്തിറങ്ങിയ യുവാക്കളെ പിന്നില്‍ വന്നും നിന്ന വാഹനം ഇടിക്കുകയാണ് ചെയ്തത്. ഇടിച്ച കാറിന്റെ ഡ്രൈവറെയും യുവാക്കളെയും വാട്ടര്‍ഫോര്‍ഡ് റീജനല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ദൃക്‌സാക്ഷികള്‍ ഉണ്ടങ്കില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിപ്പ് നല്‍കി.