Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
ഫാമിലി വീസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാന പരിധി വര്‍ധിപ്പിച്ച് യുകെ
reporter

ലണ്ടന്‍: കുടുംബാംഗത്തിന് വീസ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് ആവശ്യമായ കുറഞ്ഞ വരുമാന പരിധി വര്‍ധിപ്പിച്ച് യുകെ. കുടിയേറ്റം കുറയ്ക്കാനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി വരുമാന പരിധി 18,600 പൗണ്ടില്‍ നിന്ന് 29,000 പൗണ്ടായി വര്‍ധിപ്പിച്ചു. 55 ശതമാനത്തിലധികം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ഇത് 38,700 പൗണ്ടായി ഉയര്‍ത്തും. ബ്രിട്ടനില്‍ താമസമാക്കിയവര്‍ക്കു കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ഫാമിലി വീസ സ്‌പോണ്‍സര്‍ ചെയ്യണമെങ്കില്‍ വ്യാഴാഴ്ച മുതല്‍ പുതിയ വരുമാന പരിധി നിര്‍ദേശം പാലിക്കേണ്ടി വരും. ഈ വര്‍ഷം യുകെയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കുടിയേറ്റം പ്രധാന രാഷ്ട്രീയ വിഷയമാണ്.

സുനകിന്റെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് കനത്ത പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് സര്‍വേകള്‍ വ്യക്തമാക്കിയിരുന്നു. അനധികൃത കുടിയേറ്റത്തിന്റെ തോത് കുറയ്ക്കുന്നതിനും കുടിയേറുന്നവര്‍ നികുതിദായകര്‍ക്ക് ഭാരമാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള സുനകിന്റെ പദ്ധതിയുടെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങള്‍. കുടിയേറ്റം വര്‍ധിക്കുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കേണ്ടത് പ്രധാനമാണെന്ന് യുകെ ആഭ്യന്തര മന്ത്രി ജെയിംസ് ക്ലെവര്‍ലി വ്യക്തമാക്കി. ബ്രിട്ടനില്‍ വിദഗ്ധ തൊഴിലാളികള്‍ക്കുള്ള വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധിയും കഴിഞ്ഞിടെ ഉയര്‍ത്തിയിരുന്നു. ഇതനുസരിച്ച് 38,700 പൗണ്ട് (40 ലക്ഷത്തോളം രൂപ) വാര്‍ഷിക ശമ്പളമുള്ളവര്‍ക്കേ ഇത്തരം വീസയ്ക്ക് അപേക്ഷിക്കാനാവൂ. നിലവില്‍ ഇത് 26,200 പൗണ്ട് ആയിരുന്നു. വരുമാന പരിധിയിലെ മാറ്റങ്ങള്‍ക്ക് പുറമേ, എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് വിദേശ പൗരന്മാര്‍ക്കുള്ള സര്‍ചാര്‍ജില്‍ 66 ശതമാനം വര്‍ധനവും, വിദ്യാര്‍ഥി വീസകളില്‍ കര്‍ശനമായ നിയന്ത്രണങ്ങളും യുകെ നടപ്പിലാക്കി.

 
Other News in this category

 
 




 
Close Window