|
|
|
|
|
| ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ എലികളുടെയും പാറ്റകളുടെയും ശല്യം വര്‍ധിക്കുന്നു |
ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ എലികളും, പാറ്റകളും, മൂട്ടകളും ഉള്‍പ്പെടെ ആയിരക്കണക്കിന് കൃമികീടങ്ങള്‍ മേഞ്ഞുനടക്കുന്നതിനാല്‍ റെക്കോര്‍ഡ് റിപ്പയര്‍ ബില്ലാണ് ഹെല്‍ത്ത് സര്‍വ്വീസിന് വേണ്ടിവരുന്നത്. ചില്‍ഡ്രണ്‍സ് വാര്‍ഡ്, ബ്രസ്റ്റ് ക്ലിനിക്ക്, മറ്റേണിറ്റി യൂണിറ്റ്, എ&ഇ ഡിപ്പാര്‍ട്ട്മെന്റ്, കിച്ചണ്‍ എന്നിവിടങ്ങളിലെല്ലാം കൃമികീടങ്ങളെ നിയന്ത്രിക്കാന്‍ മില്ല്യണ്‍ കണക്കിന് പൗണ്ടാണ് ആശുപത്രി മേധാവികള്‍ക്ക് ചെലഴിക്കേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് കെട്ടിടങ്ങളുടെ ദുരവസ്ഥ വിവരിക്കുന്നതാണ് ഈ അവസ്ഥ.
കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കായി പണമൊഴുക്കി രോഗികളുടെ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയിലെ വാര്‍ത്താ സംപ്രേക്ഷണത്തിന്റെ ലൈസന്‍സ് സ്വകാര്യ കമ്പനിക്ക് കൈമാറി ബിബിസി |
ന്യൂഡല്‍ഹി: ഇന്ത്യയിലെ വാര്‍ത്താ സംപ്രേഷണത്തിന്റെ ലൈസന്‍സ് സ്വകാര്യ കമ്പനിക്ക് കൈമാറി ബിബിസി. നേരിട്ടുള്ള വിദേശനിക്ഷേപത്തിലും ആദായനികുതി പ്രശ്‌നങ്ങളിലും പരിശോധനകള്‍ക്കു വിധേയമായി ഒരു വര്‍ഷത്തിനകമാണ് ബിബിസി വാര്‍ത്ത സംപ്രക്ഷണത്തിന്റെ ലൈസന്‍സ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നത്. ബിബിസിയുടെ തന്നെ ഇന്ത്യക്കാരായ നാലു ജീവനക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച കളക്ടീവ് ന്യൂസ് റൂമിനാണ് ലൈസെന്‍സ്. അടുത്തയാഴ്ച തന്നെ പുതിയ കമ്പനിക്കു കീഴിലുള്ള പ്രവര്‍ത്തനം ആരംഭിക്കും. ഹിന്ദി, ഗുജറാത്തി, മറാത്തി, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷയിലെ വാര്‍ത്താ സംപ്രേഷണത്തിന്റെ ലൈസന്‍സാണ് ബിബിസി സ്വകാര്യ കമ്പനിക്കു കൈമാറിയിരിക്കുന്നത്.
Full Story
|
|
|
|
|
|
|
| ഇരുപത്തിയേഴുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി ഏഷ്യന്‍ വംശജനെന്ന് റിപ്പോര്‍ട്ട് |
ലണ്ടന്‍: യുകെയില്‍ ഷോപ്പിങ് നടത്തവേ 27 വയസ്സുകാരിയായ യുവതി കത്തികൊണ്ട് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 25 കാരന്റെ ചിത്രം പുറത്തു വിട്ടു പൊലീസ്. യുവതിയുടെ അഞ്ച് മാസം പ്രായമായ കുഞ്ഞിന് അരികില്‍ തെരുവില്‍ കൊല്ലപ്പെട്ട നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ബ്രാഡ്ഫോര്‍ഡില്‍ നടന്ന ഗുരുതരമായ അക്രമണത്തിലെ പ്രതി ഏഷ്യന്‍ വംശജനാണെന്നാണ് സൂചന. ഓള്‍ഡ്ഹാമില്‍ നിന്നുള്ള ഹബിബുര്‍ മാസൂമാണ് കൊലയാളിയെന്നാണ് കരുതുന്നത്. യുവതിക്ക് പ്രതിയെ നേരത്തെ പരിചയമുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഹബിബുര്‍ മാസൂമിനെ കാണുന്നവര്‍ ഉടന്‍ തന്നെ 999 ല്‍ അടിയന്തരമായി വിളിക്കാനാണ് പൊലീസ് |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ലേക്കു ഭീഷണിയായി കാത്‌ലീന്‍ കൊടുങ്കാറ്റ്: നിരവധി വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കി |
|
കാത്‌ലീന്‍ കൊടുങ്കാറ്റില്‍ ജാഗ്രത നിര്‍ദേശം. യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യുകെയില്‍ നൂറിലേറെ വിമാനങ്ങള്‍ വിവിധ വിമാനത്താവളങ്ങളിലായി റദ്ദാക്കി.
ശനിയാഴ്ച തന്നെ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ 70 മൈല്‍ വേഗത്തിലുള്ള കാറ്റ് വീശി. ഇതോടെ ഹീത്രൂ, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം, എഡിന്‍ബര്‍ഗ്, ബെല്‍ഫാസ്റ്റ് സിറ്റി എന്നിങ്ങനെ വിവിധ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നു. ശനിയാഴ്ച വൈകുന്നേരം അയര്‍ലണ്ടിലെ 12,000 കസ്റ്റമേഴ്സാണ് വൈദ്യുതി ഇല്ലാതെ കഴിച്ചുകൂട്ടിയത്. പകല്‍ സമയത്ത് 34,000 തവണ വൈദ്യുതി തകരാറിലായിരുന്നു.
ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് നിലവിലുണ്ട്. ഈ |
|
Full Story
|
|
|
|
|
|
|
| മലയാളികള്‍ അറിയുക; യുകെയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ശമ്പള നിരക്ക് ഒരു ലക്ഷം രൂപയോളം കുറഞ്ഞു |
|
രണ്ട് വര്‍ഷത്തിനിടെ യുകെയിലെ വിദേശികളുടെ, അതായത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ ശമ്പളം 10,000 പൗണ്ട് കുറഞ്ഞുവെന്നു കണക്ക്. 42,884 പൗണ്ടായിരുന്ന ശരാശരി ശമ്പളം 32,946 പൗണ്ടായാണ് ചുരുങ്ങിയത്. ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള മിനിമം ശമ്പളത്തില്‍ നിന്നും സോഷ്യല്‍ കെയര്‍ മേഖലയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. പുതിയ വിസാ സിസ്റ്റം കുറഞ്ഞ യോഗ്യതയുള്ള കുടിയേറ്റക്കാരെ എത്തിക്കാന്‍ വഴിതുറക്കുകയും, രാജ്യത്തിന് ഗുണമാകുന്നതിന് പകരം തിരിച്ചടി നല്‍കുകയും ചെയ്യുമെന്നാണ് വിമര്‍ശനം. യുകെയില്‍ പ്രവേശിക്കാന്‍ ലഭിക്കേണ്ട മിനിമം ശമ്പളം കഴിഞ്ഞ ആഴ്ച മുതലാണ് 38,750 പൗണ്ടായി ഉയര്‍ത്തിയത്.
2021-ല്‍ കെയറിംഗ് പ്രൊഫഷണങ്ങള്‍ സര്‍വ്വീസുകള്‍ക്ക് അനുവദിച്ച വിസകളുടെ എണ്ണം കേവലം 4.3 ശതമാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 47.3 |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനിലെ വീട്ടുവാടക അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 13 ശതമാനം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് |
ലണ്ടന്‍: യുകെയിലെ മലയാളികളടക്കമുള്ള വാടകക്കാരെ ആശങ്കയിലാഴ്ത്തി ബ്രിട്ടനിലെ വീട്ടുവാടകയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 13 ശതമാനം വര്‍ധനയുണ്ടാകുമെന്ന് മുന്നറിയിപ്പ്. റെസല്യൂഷന്‍ ഫൗണ്ടേഷന്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, വാടകയ്ക്കെടുക്കുന്നവര്‍ വാടകയ്ക്കായി ചെലവഴിക്കുന്ന തുക വരും വര്‍ഷങ്ങളിലെ വരുമാനത്തേക്കാള്‍ വേഗത്തില്‍ വളരുന്നതായി കാണുന്നു . നിലവിലെ ഉയര്‍ന്ന മാര്‍ക്കറ്റ് നിരക്കുകള്‍ നിലവിലുള്ള ടെനന്‍സികളിലൂടെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍, യുകെയുടെ പുതിയ വാടക നിലവാരത്തില്‍ അടുത്തിടെയുള്ള അസാധാരണമായ വര്‍ധനവ് ( കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഏതാണ്ട് അഞ്ചിലൊന്ന് വര്‍ധന) ആശങ്കയുളവാക്കുന്നു. മഹാമാരിയില്‍ |
|
Full Story
|
|
|
|
|
|
|
| ബ്രാഡ്‌ഫോര്‍ഡില്‍ കൈക്കുഞ്ഞുമായി നിന്ന സ്ത്രീയെ കുത്തിക്കൊലപ്പെടുത്തി, പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു |
ലണ്ടന്‍: ബ്രാഡ്ഫോര്‍ഡില്‍ ഒരു സ്ത്രീയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കായി തിരച്ചില്‍ തുടരുന്നു. ഒപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിനെ തള്ളിയിട്ട ശേഷമാണ് പ്രതി മാരകമായി സ്ത്രീയെ കുത്തി കൊലപ്പെടുത്തിയത് . പ്രതിയെന്ന് സംശയിക്കുന്ന 25 വയസ്സുകാരനായ ഹബീബുര്‍ മാസുമിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു. കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും 27 വയസ്സ് മതിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വെസ്റ്റ് യോര്‍ക്ക് ഷെയര്‍ പോലീസാണ് ബ്രാഡ്‌ഫോര്‍ഡില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് തിരയുന്ന പ്രതിയുടെ ചിത്രം പുറത്തുവിട്ടത്. ഓള്‍ഡ് ഹാം ഏരിയയില്‍ നിന്നുള്ള പ്രതി ഏഷ്യന്‍ വംശജനാണെന്നാണ് പ്രാഥമിക നിഗമനം. |
|
Full Story
|
|
|
|
|
|
|
| രാജ്യത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രവര്‍ത്തനം ഇപ്പോഴും മോശമായി തുടരുന്നു |
ലണ്ടന്‍: കണക്കുകള്‍ പ്രകാരം ഇപ്പോഴും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ സ്ഥിതി മോശമായി തന്നെ തുടരുന്നുവെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ആശുപത്രി കിടക്ക ലഭിക്കാനായി 150,000 പേരാണ് 24 മണിക്കൂറിലേറെ കാത്തിരുന്നതെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2019 മുതല്‍ പത്തിരട്ടി വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയതെന്ന് കണക്ക് പറയുന്നു. പ്രായമായവരും, ബുദ്ധിമുട്ട് അനുഭവിക്കുന്നവരും സുദീര്‍ഘമായ കാത്തിരിപ്പിന്റെ ദുരിതം അറിഞ്ഞു. 150,000 രോഗികളില്‍ മൂന്നില്‍ രണ്ടും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നും പറയപ്പെടുന്നു.
കാത്തിരിപ്പിന്റെ നീളമേറുന്നത് രോഗികളെ മരണത്തിലേക്ക് നയിക്കുന്നതായി സീനിയര്‍ ഡോക്ടര്‍മാര്‍ |
|
Full Story
|
|
|
|
| |