Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
സൂപ്പര്‍മാര്‍ക്കറ്റിലും തുണിക്കടയിലും കയറി ജോലിക്കാരുമായി വഴക്കുണ്ടാക്കിയാല്‍ ജയില്‍ വാസം അനുഭവിക്കേണ്ടി വരും: പുതിയ നിയമം
Text By: Team ukmalayalampathram
യുകെയില്‍ പുതിയ നിയമം നടപ്പാക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റിലും തുണിക്കടയിലും കയറി ജോലിക്കാരുമായി വഴക്കുണ്ടാക്കിയാല്‍ ജയില്‍ വാസം അനുഭവിക്കേണ്ടി വരും. ഷോപ്പ് ജീവനക്കാര്‍ ആക്രമിക്കപ്പെടുന്നതിനെതിരെ സര്‍ക്കാര്‍ പുതിയ നിയമത്തിന് രൂപം കൊടുക്കുകയാണ്. സംഘടിത ക്രിമിനല്‍ സംഘങ്ങളായാലും, തുടരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരായാലും, ഷോപ്പുകളില്‍ നിന്നും മോഷണം നടത്തിയോ, ജീവനക്കാരെ ആക്രമിച്ചോ ശിക്ഷയില്ലാതെ രക്ഷപ്പെടില്ലെന്ന സന്ദേശം നല്‍കുകയാണ് ഇതുവഴി.

പുതിയ നിയമം അനുസരിച്ച് ആറ് മാസം വരെ തടവോ അതല്ലെങ്കില്‍ അപരിമിതമായ തുകയുടെ പിഴയോ ആയിരിക്കും ശിക്ഷ. പൊതുജനങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ നടത്തുന്നതിന് നല്‍കുന്ന ശിക്ഷക്ക് സമാനമായ ശിക്ഷയാണ് കടകളില്‍ കയറി അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മോഷ്ടിക്കുന്നതിനും ലഭിക്കുക.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ചില്ലറ വില്‍പന മേഖലയിലെ ജീവനക്കാര്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളെ പ്രത്യേകം കുറ്റമായി കണക്കാക്കണം എന്നൊരു പാര്‍ലമെന്ററി പെറ്റീഷന്‍ വന്നിരുന്നു. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടില്ല.

പുതിയ നിയമമനുസരിച്ച്, തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും, ആവര്‍ത്തിച്ച് മോഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇലക്ട്രോണിക് ടാഗ് ധരിക്കേണ്ടതായി വരും.
 
Other News in this category

 
 




 
Close Window