Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
UK Special
  08-04-2024
യുകെയില്‍ ഇരുപത്തിയെട്ടുകാരന്‍ ഭാര്യയെ കൊലപ്പെടുത്തി ഇരുനൂറു കഷ്ണങ്ങളാക്കി അടുക്കളയില്‍ സൂക്ഷിച്ചു

ലണ്ടന്‍: യുകെയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇരുപത്തിയെട്ടുകാരന്‍, മൃതദേഹം ഇരുന്നൂറോളം കഷ്ണങ്ങളാക്കി ഒരാഴ്ച അടുക്കളയില്‍ സൂക്ഷിച്ച ശേഷം നദിയില്‍ ഉപേക്ഷിച്ചു. ഭാര്യ ഹോളി ബ്രാംലിയെ (26) കൊലപ്പെടുത്തിയതായി നിക്കോളാസ് മെറ്റ്സണ്‍ (28) എന്നയാളാണ് പൊലീസിനോടു സമ്മതിച്ചത്. ആഴ്ചകളോളം ആരോപണങ്ങള്‍ നിഷേധിച്ചതിനു ശേഷമാണ് കുറ്റസമ്മതം. ബ്രാംലിയെ തിരഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട്, അവള്‍ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുകയായിരിക്കും എന്നും നിക്കോളാസ് മെറ്റ്‌സണ്‍ പ്രതികരിച്ചിരുന്നു. കിടപ്പുമുറിയില്‍ വച്ച് ഭാര്യയെ പലതവണ കുത്തിയ നിക്കോളാസ്, മൃതദേഹം ശുചിമുറിയിലേക്കു മാറ്റി. പിന്നീട് ശുചിമുറിയില്‍ വച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്. ഇവ പ്ലാസ്റ്റിക് ബാഗുകളിലാക്കി

Full Story
  08-04-2024
അയര്‍ലന്‍ഡില്‍ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ റോഡപകടങ്ങളെ തുടര്‍ന്നുള്ള മരണങ്ങളില്‍ വന്‍ വര്‍ധന. ഏപ്രില്‍ 2 വരെയുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം 58 പേരുടെ ജീവനാണ് രാജ്യത്തെ വിവിധ റോഡുകളില്‍ നഷ്ടപ്പെട്ടത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 16 പേരാണ് കൂടുതലായി മരിച്ചത്. റോഡപകടമരണങ്ങള്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണങ്ങളില്‍ ഡ്രൈവിങിനിടയിലെ അമിതവേഗതയും ലഹരിമരുന്ന് ഉപയോഗവും ഉള്‍പ്പെടുന്നുവെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇതേ തുടര്‍ന്ന് ശക്തമായ മുന്നറിയിപ്പുകള്‍ ഗതാഗത വകുപ്പ് അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട് . റോഡുകളില്‍ പൊലീസ് ശക്തമായ പരിശോധനകളും നടത്തുന്നുണ്ട്. ഏപ്രില്‍ മാസത്തിലെ ആദ്യ അഞ്ച് ദിവസങ്ങളില്‍

Full Story
  07-04-2024
നാഷണല്‍ ഇന്‍ഷൂറന്‍സ് രണ്ടു ശതമാനം കുറഞ്ഞു, ലക്ഷക്കണക്കിന് ജോലിക്കാര്‍ക്കും സ്വയംതൊഴിലുകാര്‍ക്കും 900 പൗണ്ട് ലാഭം

ലണ്ടന്‍: ലക്ഷക്കണക്കിന് ജോലിക്കാര്‍ക്കും, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും നേട്ടമാകുന്ന രീതിയില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് 10 ശതമാനത്തില്‍ നിന്നും നാളെ മുതല്‍ 8 ശതമാനത്തിലേക്ക് കുറയും. നാഷണല്‍ ഇന്‍ഷുറന്‍സ് മെയിന്‍ റേറ്റ് 10 ശതമാനത്തില്‍ നിന്നും വീണ്ടും 8 ശതമാനത്തിലേക്കാണ് ശനിയാഴ്ച കുറയുന്നത്. 900 പൗണ്ടിന്റെ വരുമാന നേട്ടം ഇതുവഴി സാധ്യമാകുന്നു. നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്റെ മെയിന്‍ റേറ്റില്‍ 2 പെന്‍സ് കുറയ്ക്കുമെന്ന് സ്പ്രിംഗ് ബജറ്റിലാണ് ചാന്‍സലര്‍ സ്ഥിരീകരിച്ചത്. ഈ മാറ്റം വരുന്നതോടെ ശരാശരി 35,000 പൗണ്ട് ശമ്പളം വാങ്ങുന്നവര്‍ക്ക് വര്‍ഷത്തില്‍ 448.60 പൗണ്ടിലേറെയാണ് ലാഭിക്കാന്‍ കഴിയുക. ജനുവരിയില്‍ 12 ശതമാനത്തില്‍ നിന്നും രണ്ട് ശതമാനം പോയിന്റ് കുറച്ച്

Full Story
  07-04-2024
2019 ലെ വോട്ടര്‍മാരില്‍ ടോറികളെ ഇക്കുറി പിന്തുണയ്ക്കുക പത്തില്‍ നാലു പേര്‍ മാത്രം

ലണ്ടന്‍: 2024 പൊതുതെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് കൂട്ടത്തോല്‍വി ഒഴിവാക്കാന്‍ എന്തെങ്കിലും അത്ഭുതം തന്നെ സംഭവിക്കണം. ഇത് ഏറ്റവും നന്നായി അറിയാവുന്നത് ടോറി നേതാവും, പ്രധാനമന്ത്രിയുമായ ഋഷി സുനാകിന് തന്നെ. അതുകൊണ്ട് തന്നെയാണ് ബജറ്റിലെ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നത് വരെ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകാനുള്ള നീക്കത്തിനുള്ള പിന്നില്‍. എന്നാല്‍ എത്രയൊക്കെ നീട്ടിയാലും അനിവാര്യമായ പതനം ഒഴിവാക്കാന്‍ കഴിയില്ലെന്ന് തന്നെയാണ് സര്‍വ്വെകള്‍ നല്‍കുന്ന സൂചന. 2019 പൊതുതെരഞ്ഞെടുപ്പില്‍ ടോറികളെ പിന്തുണച്ച പത്തില്‍ നാല് വോട്ടര്‍മാര്‍ മാത്രമാണ് ഇക്കുറി കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ട് ചെയ്യുകയെന്നാണ് ഋഷി സുനാകിന്റെ പാര്‍ട്ടിക്ക് കടുത്ത മുന്നറിയിപ്പ്

Full Story
  07-04-2024
കനത്ത കാറ്റ് വീശാന്‍ കാത്‌റീന്‍ കൊടുങ്കാറ്റ്, എല്ലാ വിമാനത്താവളങ്ങളിലും വിമാനങ്ങള്‍ റദ്ദാക്കി

ലണ്ടന്‍: യുകെയിലെ കാലാവസ്ഥ വീണ്ടും മാറ്റിമറിക്കാന്‍ കാത്ലീന്‍ കൊടുങ്കാറ്റ്. ശക്തമായ കാറ്റ് മൂലമുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതോടെ യുകെയില്‍ നൂറിലേറെ വിമാനങ്ങള്‍ വിവിധ വിമാനത്താവളങ്ങളിലായി റദ്ദാക്കി. ശനിയാഴ്ച തന്നെ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ 70 എംപിഎച്ച് വേഗത്തിലുള്ള കാറ്റ് വീശി. ഇതോടെ ഹീത്രൂ, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം, എഡിന്‍ബര്‍ഗ്, ബെല്‍ഫാസ്റ്റ് സിറ്റി എന്നിങ്ങനെ വിവിധ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നു. ശനിയാഴ്ച വൈകുന്നേരം അയര്‍ലണ്ടിലെ 12,000 കസ്റ്റമേഴ്സാണ് വൈദ്യുതി ഇല്ലാതെ കഴിച്ചുകൂട്ടിയത്. പകല്‍ സമയത്ത് 34,000 തവണ വൈദ്യുതി തകരാറിലായിരുന്നു.

ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റ്,

Full Story
  07-04-2024
കെനിയയിലെ യുവ ബ്രിട്ടീഷ് സൈനികര്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെടണം

ലണ്ടന്‍: സൈനികര്‍ക്ക് ധൈര്യം തെളിയിക്കാന്‍ പലവിധ വഴികളുണ്ട്. എതിരാളികളെ വെടിവെച്ച് കൊല്ലാം, യുദ്ധമേഖലയില്‍ നുഴഞ്ഞുകയറാം എന്നിങ്ങനെ പല പരിപാടികളും യുദ്ധവീരന്‍മാരെ നിര്‍ണ്ണയിക്കുന്നു. എന്നാല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ യുവ സൈനികരെ പ്രവേശിപ്പിക്കുമ്പോള്‍ ധൈര്യം തെളിയിക്കാന്‍ ചില അലിഖിതമായ ആചാരങ്ങളാണ് നടപ്പാക്കുന്നതെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. കെനിയയില്‍ പരിശീലനത്തിലുള്ള ബ്രിട്ടീഷ് സൈനികര്‍ക്കിടയില്‍ നടത്തുന്ന പ്രവേശന ചടങ്ങിലാണ് യുവ റിക്രൂട്ടുകളെ ലൈംഗിക തൊഴിലാളികളുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നതെന്ന് മെയില്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സീനിയര്‍ സൈനികര്‍ ടോസ് ഇട്ടാണ് യുവ സൈനികര്‍

Full Story
  07-04-2024
യുകെയിലെ ജിപിമാര്‍ പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം വാങ്ങുന്നു

ലണ്ടന്‍: രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം വാങ്ങുന്നവരാണ് ബ്രിട്ടനിലെ ജിപിമാരെന്ന് കണക്കുകള്‍. എന്‍എച്ച്എസ് ജിപിമാര്‍ വര്‍ഷത്തില്‍ 1 മില്ല്യണ്‍ പൗണ്ടിലേറെ വരുമാനം കൈപ്പറ്റുന്നുവെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. കോവിഡ് മഹാമാരി കാലത്താണ് നാലോളം ഫാമിലി ഡോക്ടര്‍മാര്‍ ഏഴക്ക വരുമാനം കൈപ്പറ്റിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആ സമയത്തെ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സന്റെ 162,000 പൗണ്ടിനേക്കാള്‍ ആറിരട്ടി അധികം വരുമാനമാണ് ജിപിമാര്‍ നേടിയത്. ടാക്സ്പെയേഴ്സ് അലയന്‍സ് നല്‍കിയ വിവരാവകാശ നിയമപ്രകാരമാണ് എന്‍എച്ച്എസ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

1 മില്ല്യണ്‍ പൗണ്ടോ, അതില്‍ അധികമോ ലഭിച്ച

Full Story
  06-04-2024
യുകെയിലെ മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്: 18 തികഞ്ഞ മക്കളുടെ പേരില്‍ സേവിങ്‌സ് അക്കൗണ്ട് എടുക്കാന്‍ ഇതാണ് നല്ല അവസരം
യുകെയിലെ 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വ്യക്തിഗത സേവിംഗ്‌സ് അക്കൗണ്ട് (ഐഎസ്എ) എടുക്കാന്‍ അവസരം. ഇതുവഴി തങ്ങളുടെ ആദ്യ വീടിനും മറ്റും പണം സ്വരൂപിക്കാനുള്ള അവസരമാണ് കൈവരുന്നത്. ഐഎസ്എയില്‍ നിന്നുള്ള തുക ഉപയോഗിച്ച് ഭവനം വാങ്ങിക്കാന്‍ പറയുന്ന നിബന്ധനകള്‍ ഇങ്ങനെ: - ഭവന വില 450,000 പൗണ്ടോ അതില്‍ കുറവോ ആയിരിക്കണം, ലൈഫ്ടൈം ഐഎസ്എയില്‍ ആദ്യപേയ്മെന്റ് നടത്തി കുറഞ്ഞത് 12 മാസത്തിന് ശേഷം മാത്രമേ വസ്തു വാങ്ങുവാന്‍ സാധിക്കുകയുള്ളു. മറ്റാരുടെയെങ്കിലും ഒപ്പമാണ് വസ്തു വാങ്ങിക്കുന്നതെങ്കില്‍ രണ്ടു പേരും ആദ്യമായി ഭവനം വാങ്ങിക്കുന്നവര്‍ ആയിരിക്കണം. കൂടാതെ മേല്‍പ്പറഞ്ഞ എല്ലാ വ്യവസ്ഥകളും ഇരുവരും പാലിച്ചിരിക്കുകയും വേണം.


50 വയസാകുന്നത് വരെ ഓരോ വര്‍ഷവും 4,000 പൗണ്ട് വരെ നിക്ഷേപിക്കാം. 40 വയസ് തികയുന്നതിന് മുമ്പ്
Full Story
[481][482][483][484][485]
 
-->




 
Close Window