|
|
|
|
|
| വര്‍ക്കലയില്‍ തിരയില്‍ അകപ്പെട്ട് യുകെ സ്വദേശി മരിച്ചു |
തിരുവനന്തപുരം: വര്‍ക്കല പാപനാശം ബീച്ചില്‍ സര്‍ഫിങ്ങിനിടെ വിദേശ വിനോദ സഞ്ചാരി മരിച്ചു. ബ്രിട്ടീഷ് പൗരനായ റോയ് ജോണ്‍ (55) ആണ് മരിച്ചത്. ശക്തമായ തിരയില്‍പ്പെട്ടാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ലൈഫ് ഗാര്‍ഡും പൊലീസും ചേര്‍ന്നാണ് റോയ് ജോണിനെ വെള്ളത്തില്‍ നിന്നെടുത്തത്. മണല്‍ത്തിട്ടയില്‍ തട്ടി കഴുത്തു ഒടിഞ്ഞ നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അടുത്തിടെ ടൂറിസം വകുപ്പ് വര്‍ക്കലയില്‍ ഇന്റര്‍നാഷണല്‍ സര്‍ഫിംഗ് ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചിരുന്നു. |
|
Full Story
|
|
|
|
|
|
|
| മാഞ്ചസ്റ്ററില്‍ പതിനേഴുകാരന്‍ കുത്തേറ്റു മരിച്ചു |
മാഞ്ചസ്റ്റര്‍: യുകെ മാഞ്ചസ്റ്ററില്‍ കത്തി കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനേഴുകാരന്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 4.15-ന് റാബി സ്ട്രീറ്റില്‍ ഒരാള്‍ക്ക് കുത്തേറ്റുവെന്ന ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയത്. തുടര്‍ന്ന് ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.
സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണെന്നും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. മാഞ്ചസ്റ്ററില്‍ നടന്നത് ദാരുണമായ ജീവഹാനിയാണെന്നും പൊലീസ് ശക്തമായ |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡില്‍ ലേണേഴ്‌സ് ലൈസന്‍സ് പുതുക്കി ഇനി വാഹനം ഓടിക്കാന്‍ സാധിക്കില്ല |
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ലേണേഴ്സ് ലൈസന്‍സുമായി വര്‍ഷങ്ങളോളം വാഹനമോടിക്കുന്നത് ഇനി നടപ്പില്ലെന്ന് ഗതാഗതവകുപ്പ്. പലരും ലേണേഴ്സ് പെര്‍മിറ്റ് എടുത്ത ശേഷം ടെസ്റ്റില്‍ തോല്‍ക്കുകയും പെര്‍മിറ്റ് പലതവണ പുതുക്കി വര്‍ഷങ്ങളോളം ഉപയോഗിക്കുകയും ചെയ്യുന്ന പതിവുണ്ട്. നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ തീര്‍പ്പാക്കിക്കഴിഞ്ഞാലുടനെ ഇത്തരം പ്രവണതയ്ക്ക് അറുതി വരുത്തുമെന്ന് ഗതാഗതവകുപ്പ് സഹമന്ത്രി ജാക്ക് ചേംബേഴ്സ് വ്യക്തമാക്കി.
10 തവണ ഡ്രൈവിങ് ടെസ്റ്റ് പരാജയപ്പെട്ടവര്‍ പോലും ലേണേഴ്സ് ലൈസന്‍സ് വീണ്ടും പുതുക്കി വാഹനമോടിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചെറുപ്പക്കാര്‍ മാത്രമല്ല, പ്രായമായവരും ഇങ്ങനെ ചെയ്യുന്നുണ്ട്. |
|
Full Story
|
|
|
|
|
|
|
| യൂറോപ്പില്‍ വില്ലന്‍ ചുമ പടരുന്നു, യുകെയില്‍ ജാഗ്രതാ മുന്നറിയിപ്പ് |
ലണ്ടന്‍: യൂറോപ്പില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന 'വില്ലന്‍ ചുമ' ജനങ്ങളില്‍ ആശങ്ക വളര്‍ത്തുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. 100 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചുമ മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് കൂടുതലായും ബാധിക്കുന്നത്. ഒഴിവുകാല വിനോദകേന്ദ്രത്തിലാണ് '100 ദിന ചുമ' എന്നറിയപ്പെടുന്ന ചുമ പടര്‍ന്നു പിടിച്ചതെന്നാണ് റിപ്പോര്‍ട്ട് ഗ്രീസ് നാഷനല്‍ പബ്‌ളിക് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും ഇക്കാര്യം സ്ഥിരീകരിച്ചിടുണ്ട്. ഇക്കൊല്ലം തുടക്കം മുതല്‍ ഈ രോഗം ബാധിച്ച 54 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ഇതില്‍ 32 പേര്‍ കുട്ടികളും കൗമാരക്കാരുമാണ്. ഒരു വയസ്സിനു താഴെയുള്ള 11 കുഞ്ഞുങ്ങളും രോഗം ബാധിച്ചവരില്‍ |
|
Full Story
|
|
|
|
|
|
|
| ബക്കിങ്ഹാം പാലസ് ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നു, 100 പൗണ്ട് ഫീസ് |
ലണ്ടന്‍: ബ്രിട്ടിഷ് രാജവംശത്തിന്റെ അഭിമാന ചിഹ്നങ്ങളായ ബക്കിങ്ങാം കൊട്ടാരവും ബാല്‍മോറല്‍ കോട്ടയും പൊതുജനങ്ങള്‍ക്ക് ഭാഗികമായി തുറന്നു കൊടുക്കാന്‍ ചാള്‍സ് രാജാവിന്റെ നിര്‍ദേശം. ജൂലൈ - ഓഗസ്റ്റ് മാസങ്ങളില്‍ ബക്കിങ്ങാം കൊട്ടാരത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ ജനങ്ങള്‍ക്ക് കയറാം.
പൊതുചടങ്ങുകളില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യാനായി ബാല്‍ക്കണിയിലേക്കു പോകുന്നതിനു മുന്‍പ് രാജകുടുംബാംഗങ്ങള്‍ ഒത്തുകൂടുന്നതുള്‍പ്പെടെ ചില മുറികളും കാണാം. അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്ന ബാല്‍മോറല്‍ കോട്ട സ്‌കോട്ലന്‍ഡിലാണ്. 100 പൗണ്ട് മുതലുള്ള ടിക്കറ്റുകളിലാണ് കോട്ടയിലേക്കുള്ള |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് അപേക്ഷ് ഫീസ് വര്‍ധനവ് നടപ്പില്‍ വരാന്‍ ഇനി വെറും അഞ്ചു ദിവസം |
|
രണ്ടാം വര്‍ഷവും പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് വര്‍ധനയുമായി ഹോം ഓഫീസ്. വര്‍ധിപ്പിച്ച ഫീസ് ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും. നിരക്ക് വര്‍ധിക്കുന്നതിന് മുന്‍പ് പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. ഏഴ് ശതമാനം പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ഹോം ഓഫീസ് പ്രഖ്യാപനം. നിലവില്‍ മുതിര്‍ന്നവര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന് 82.50 പൗണ്ടാണ് ചെലവ്. ഇത് ഒരു വ്യക്തിക്ക് 6 പൗണ്ട് വീതം വര്‍ദ്ധിച്ച് 88.50 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുക.
കുട്ടികളുടെ പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന് 4 പൗണ്ട് വര്‍ദ്ധിച്ച് 53.50 പൗണ്ടില്‍ നിന്നും 57.50 പൗണ്ടിലേക്കാണ് ഉയരുന്നത്. ഓണ്‍ലൈനിലെ അപേക്ഷിച്ച് ചെലവേറിയ പോസ്റ്റല്‍ ആപ്ലിക്കേഷന്‍, വിദേശത്ത് നിന്നും നടത്തുന്ന ആപ്ലിക്കേഷന്‍ എന്നിവയുടെയും |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഉടനെ ഒന്നും ദ്രാവകം കൊണ്ടുപോകാന്‍ സാധിക്കില്ല |
ലണ്ടന്‍: യുകെയിലെ പ്രധാന എയര്‍പോര്‍ട്ടുകളായ ഹീത്രു , ഗാറ്റ് വിക്ക്, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ജൂണ്‍ 1 മുതല്‍ തങ്ങളുടെ ഹാന്‍ഡ് ലഗേജില്‍ കൊണ്ടുപോകാവുന്ന ദ്രാവകത്തിന്റെ പരിധി 100 മില്ലി എന്ന നിബന്ധന നീക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ ഇളവ് ഉടനെയൊന്നും പ്രാവര്‍ത്തികമാകാനിടയില്ല. പുതിയ സ്‌കാനറുകള്‍ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ സുരക്ഷാകാരണങ്ങളാല്‍ ഇത് ഉടനെ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അനുവദിച്ചിരിക്കുന്ന പരിധി 100 മില്ലി മാത്രമാണ്. ജൂണ്‍ 1 മുതല്‍ ഈ നിയന്ത്രണം മാറ്റുന്നതിനുള്ള അനുമതി നല്‍കിയിരുന്നു. യുകെയിലെ എയര്‍പോര്‍ട്ടുകളില്‍ നിയന്ത്രണം എടുത്തുകളയുന്നതിനുള്ള കാലതാമസം ഒരു |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ റമദാന് പ്രാധാന്യം ലഭിക്കുന്നത് ഭയപ്പെടുത്തുന്നതായി റിച്ചാര്‍ഡ് ഡോക്കിന്‍സ് |
ലണ്ടന്‍: താനൊരു സാംസ്‌കാരിക ക്രിസ്ത്യാനിയാണെന്നും ബ്രിട്ടനില്‍ റമദാനിന്റെ ഭാഗമായി വിളക്കുകള്‍ തൂക്കിയതിനെ എതിര്‍ക്കുന്നതായും പ്രശസ്ത യുക്തിവാദിയും പരിണാമ ജീവശാസ്ത്രജ്ഞനുമായ റിച്ചാര്‍ഡ് ഡോക്കിന്‍സ്. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈസ്റ്റര്‍ ആഘോഷത്തോടൊപ്പമാണ് ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റില്‍ റമദാനിന്റെ ഭാഗമായി മൂന്ന് ലക്ഷം വിളക്കുകള്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാ??ന്റെ നേതൃത്വത്തില്‍ തെളിയിച്ചത്. 'റമദാന് കൂടുതല്‍ പ്രധാന്യം നല്‍കുന്നു എന്ന് കേള്‍ക്കുമ്പോള്‍ താന്‍ ഭയപ്പെടുകയാണ്. നമ്മള്‍ ഒരു ക്രിസ്ത്യന്‍ രാജ്യമാണെന്ന് എനിക്ക് തോന്നുന്നു. സ്ഥിതിവിവരക്കണക്കനുസരിച്ച്, യഥാര്‍ത്ഥത്തില്‍ ക്രിസ്തുമതത്തില്‍ |
|
Full Story
|
|
|
|
| |